അഷ്ടക നിയമം
അഷ്ടക നിയമം എന്നത് പ്രാതിനിധ്യ മൂലകങ്ങളിലെ ആറ്റങ്ങൾ അവയുടെ ബാഹ്യതമ ഷെല്ലിൽ ഉൽകൃഷ്ട വാതകങ്ങളിലേ പോലെയുള്ള 8 ഇലക്ട്രോണുകളുടെ വിന്യാസം വരത്തക്ക വിധമാണ് സംയോജിക്കുന്നത് എന്ന നിരീക്ഷണത്തെ പ്രതിഫലിപ്പിക്കുന്ന ഒരു പഴയ രാസനിയമമാണ്. ഈ നിയമം പ്രത്യേകിച്ചും പ്രായോഗികമാകുന്നത് കാർബൺ, നൈട്രജൻ, ഓക്സിജൻ, ഹാലജനുകൾ എന്നിവയിലും ലോഹങ്ങളായ സോഡിയം അല്ലെങ്കിൽ മഗ്നീഷ്യം എന്നിവയിലാണ്.
ഇടതുവശത്തു കാണിച്ചിരിക്കുന്ന കാർബൺ ഡയോക്സൈഡിന്റെ പോലെയുള്ള ലൂയിസ് ഇലക്ട്രോൺ ഡോട്ട് ഡയഗ്രം ഉപയോഗിച്ച് ബാഹ്യതമ ഇലക്ട്രോണുകളെ എണ്ണാം. ഒരു സഹസംയോജക ബന്ധനത്തിൽ രണ്ട് ആറ്റങ്ങൾ പങ്കിടുന്ന ഇലക്ട്രോണുകളെ ഓരോ ആറ്റങ്ങൾക്കും ഓരോന്ന് വീതം രണ്ട് പ്രാവശ്യം എണ്ണാം. കാർബൺ ഡയോക്സൈഡിൽ ഓരോ ഓക്സിജനും 4 ഇലക്ട്രോണുകൾ കേന്ദ്രത്തിലെ കാർബണുമായി പങ്കിടുന്നു. 2 എണ്ണം (ചുവന്ന നിറത്തിൽ കാണിച്ചിരിക്കുന്നത്) ഓക്സിജനിൽ നിന്നുതന്നെയും 2 എണ്ണം (കറുത്ത നിറത്തിൽ കാണിച്ചിരിക്കുന്നത്) കാർബണിൽ നിന്നും. ഈ എല്ലാ 4 ഇലക്ട്രോണുകളും കാർബണിന്റെ ആഷ്ടകത്തിലും ഓക്സിജന്റെ അഷ്ടകത്തിലുമായി കൂട്ടുന്നു.