അശ്വമേധം (ടെലിവിഷൻ പരിപാടി)
കൈരളി ടി.വിയിൽ അവതരിപ്പിച്ചുകൊണ്ടിരുന്ന വിപരീതപ്രശ്നോത്തരിയാണ് അശ്വമേധം. ചോദ്യാവലിയെ അടിസ്ഥാനമാക്കി ഉത്തരം കണ്ടുപിടിക്കുന്ന ഒരു മലയാള ടെലിവിഷൻ പരിപാടിയായിരുന്നു ഇത്. 2001 ജൂൺ 25[1] നായിരുന്നു ആദ്യ പ്രദർശനം, ഇ. കെ. നായനാരായിരുന്നു അതിഥി. 1,000 എപിസോഡുകൾ[1] ഈ പരിപാടി പിന്നിടുകയും ചെയ്തു.
അശ്വമേധം | |
---|---|
സൃഷ്ടിച്ചത് | കൈരളി ടി.വി. |
അവതരണം | ജി.എസ്. പ്രദീപ് |
രാജ്യം | ഇന്ത്യ |
നിർമ്മാണം | |
നിർമ്മാണസ്ഥലം(ങ്ങൾ) | തിരുവനന്തപുരം (Trivandrum) |
സംപ്രേഷണം | |
ഒറിജിനൽ നെറ്റ്വർക്ക് | കൈരളി ടി.വി. |
ഒറിജിനൽ റിലീസ് | ജൂൺ 25, 2001 |
അവതാരകൻ
തിരുത്തുക1972-ൽ തിരുവനന്തപുരം ജില്ലയിൽ ജനിച്ച ജി.എസ്. പ്രദീപ് ആയിരുന്നു അവതാരകൻ. ചരിത്രത്തിൽ ആദ്യമായി വിപരീതപ്രശ്നോത്തരി അവതരിപ്പിച്ച് ലിംക ബുക് ഓഫ് റെക്കോർഡ്സിൽ ഇദ്ദേഹം പേരു നേടുകയുണ്ടായി.[1]
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 "ദി ഹിന്ദുവിൽ വന്ന ലേഖനം". Archived from the original on 2007-06-09. Retrieved 2011-12-07.