ജീവകാരുണ്യപ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയയായ വിദ്യാർത്ഥിനിയാണ് അശ്വതി നായർ. തിരുവനന്തപുരം സ്വദേശിയായ അശ്വതി, എല്ലാ ദിവസവും നിരവധി അഗതികൾക്ക് സൗജന്യമായി ഭക്ഷണം നൽകി വരുന്നുണ്ട്.[1] ഇവരുടെ നേതൃത്വത്തിൽ ജ്വാല എന്ന പേരിൽ ഒരു എൻ. ജി. ഓ. നടത്തി വരുന്നു.[2] മികച്ച സാമൂഹ്യസേവനപ്രവർത്തനത്തിനുള്ള ജീവദീപ്തി പുരസ്‌കാരത്തിന് ഇവർ അർഹയായിട്ടുണ്ട്[3]. തെരുവിൽ അലയുന്ന പ്രായമായ മനുഷ്യരെ കേന്ദ്രീകരിച്ചാണ് അശ്വതിയുടെ പ്രവർത്തനം.

അശ്വതി നായർ
ജനനം
ദേശീയതഇന്ത്യൻ
തൊഴിൽസാമൂഹ്യപ്രവർത്തക

തിരുവനന്തപുരം ലോ അക്കാദമിയിൽ രണ്ടാം വർഷ നിയമ വിദ്യാർത്ഥിയാണ് അശ്വതി.

ലോക്സഭാ തെരഞ്ഞെടുപ്പ് വിവാദം

തിരുത്തുക

2014 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്ക് വേണ്ടി ആലപ്പുഴയിൽ നിന്നും മത്സരിക്കുമെന്ന് വാർത്തകളുണ്ടായിരുന്നു. എന്നാൽ പിന്നീട് അവർ സ്ഥാനാർത്ഥിയാകുന്നതിൽ നിന്നും പിന്മാറി. ആലപ്പുഴയിൽ നിന്നും മാറി കൊല്ലത്തേക്ക് മത്സരിക്കണമെന്ന ആവശ്യവുമായി പാർട്ടിക്കാർ തന്നെ സമീപിച്ചുവെന്നായിരുന്നു അശ്വതിയുടെ ആരോപണം. [4]

പുറത്തേക്കുള്ള കണ്ണി

തിരുത്തുക
  1. ആശ്വതിയെ കുറിച്ച് Archived 2013-08-03 at the Wayback Machine.
  1. ഡെക്കാൻ ക്ലോണിക്കിൾ വാർത്ത[പ്രവർത്തിക്കാത്ത കണ്ണി]
  2. ഹിന്ദു ദിനപ്രതത്തിൽ വന്ന വാർത്ത[പ്രവർത്തിക്കാത്ത കണ്ണി]
  3. "മാതൃഭൂമി വാർത്ത". Archived from the original on 2014-02-27. Retrieved 2014-03-14.
  4. "കൊല്ലം മണ്ഡലത്തിൽ മത്സരിക്കാൻ പണം വാഗ്ദാനം; അശ്വതി നായരുടെ ആരോപണം അന്വേഷിക്കുമെന്ന് അരവിന്ദ് കെജ്രിവാൾ". malayaleereporter.com. Archived from the original on 2014-03-25. Retrieved 31 മാർച്ച് 2014.
"https://ml.wikipedia.org/w/index.php?title=അശ്വതി_നായർ&oldid=3795039" എന്ന താളിൽനിന്ന് ശേഖരിച്ചത്