അശോകചക്രം

ഇന്ത്യയുടെ ദേശീയ ചിഹ്നം
(അശോക ചക്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ധർമചക്രത്തിന്റെ ഒരു ചിത്രീകരണം ആണ് അശോക ചക്രം. അശോക ചക്രത്തിന് 24 ആരക്കാലുകൾ ഉണ്ട്. ഇവ ഓരോന്നും ബുദ്ധന്റെ ഉപദേശങ്ങളെ സൂചിപ്പിക്കുന്നു. [1]

അശോക ചക്രം - ഭാരതത്തിന്റെ ദേശീയ പതാകയിൽ ചിത്രീകരിച്ചിരിക്കുന്ന രീതിയിൽ

മൗര്യരാജാവായ യായ അശോകൻ (Reigned 273-232 BCE) സ്ഥാപിച്ച പല സ്തംഭങ്ങളിലും അശോകചക്രം കൊത്തിവച്ചിട്ടുണ്ട്.

ഇന്ന് അശോകചക്രം ഏറ്റവുമധികം ഉപയോഗിച്ച് കാണപ്പെടുന്നത് ഭാരതത്തിന്റെ ദേശീയപതാകയുടെ മധ്യത്തിലായാണ്. 1947 ജൂലൈ 22ആം തീയതിയാണ് അശോകചക്രം ദേശീയപതാകയിൽ ഉൾക്കൊള്ളിച്ചത്. നാവിക-നീലനിറത്തിലാണ് ദേശീയപതാകയിൽ അശോക ചക്രം ചിത്രീകരിക്കുന്നത്. ഭാരതത്തിന്റെ ദേശീയ ചിഹ്നം ആയി സ്വീകരിച്ചിട്ടുള്ള അശോകന്റെ സിംഹസ്തംഭത്തിന്റെ ചുവട്ടിലും അശോകചക്രം ചിത്രീകരിച്ചിട്ടുണ്ട്.

രൂപകല്പനക്ക് പിന്നിലുള്ള ചരിത്രവും കാരണവും

തിരുത്തുക

കുറിപ്പുകൾ

തിരുത്തുക
  1. Albert Grünwedel, Agnes C. Gibson, James Burgess,Buddhist art in India. Published by Bernard Quaritch, 1901, page 67: "The wheel (dharmachakra), as already mentioned, was adopted by Buddha's disciples as the symbol of his doctrine, and combined with other symbols - a trident placed above it, etc. - stands for him on the sculptures of the Asoka period."

ഇവകൂടി കാണുക

തിരുത്തുക

ബാഹ്യകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അശോകചക്രം&oldid=3845127" എന്ന താളിൽനിന്ന് ശേഖരിച്ചത്