അവനെൽ, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ കിങ്‍സ് കൗണ്ടിയിലുൾപ്പെട്ട ഒരു നഗരമാണ്. ഹാൻഫോർഡ് നഗരത്തിന് 35 കിലോമീറ്റർ (56 കിലോമീറ്റർ) തെക്ക് പടിഞ്ഞാറായിട്ടാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്.[5] ഹാൻഫോർഡ്-കൊർകൊറാൻ മെട്രോപ്പൊളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയുടെ ഭാഗമാണ്. കിങ്‍സ് കൌണ്ടി മുഴുവനായും ഇതിൽ ഉൾപ്പെടുന്നു. പ്രദേശിക് വിസ്തൃതിയനുസരിച്ച് ഇത് കിങ്‍സ് കൗണ്ടിയിലെ ഏറ്റവും വലിയ നഗരമാണ്. 2010 ലെ ഐക്യനാടുകളുടെ സെൻസസ് പ്രകാരം ജനസംഖ്യ 15,505 ആയിരുന്നു. ഇതിൽ അവനെൽ സംസ്ഥാന ജയിലിലെ അന്തേവാസികളായ തടവുകാരെയും ഉൾപ്പെടുത്തിയിട്ടുണ്ട്. കാലിഫോർണിയ സംസ്ഥാനത്തിലെ സമൂഹത്തിൽ ആദ്യം പ്രവർത്തനമാരംഭിച്ച ജയിൽ ഇതായിരുന്നു. ഇവിടുത്തെ ജനങ്ങളിൽ ഭൂരിഭാഗവും ജയിലിനെ ആശ്രയിച്ചുള്ള തൊഴിലിലോ അല്ലെങ്കിൽ കാർഷിക വൃത്തിയെ ആശ്രയിച്ചുള്ള വ്യവസായങ്ങളിലോ പ്രവർത്തിക്കുന്നു. ജയിൽ ഏകദേശം ആയിരത്തിനുടുത്തു ജോലികൾ പ്രദേശവാസികൾക്കു നൽകുന്നു. 2015 ജനവരി ഒന്നിന് അവനെൽ നഗരത്തിലെ ജനസംഖ്യ 13,159 ആണെന്ന് കാലിഫോർണിയ ഡിപ്പാർട്ട്മെന്റ് ഓഫ് ഫിനാൻസ് കണക്കാക്കിയിരിക്കുന്നു.[6]  അന്നേ ദിവസം വരെ അവനെൽ സംസ്ഥാന ജയിലിൽ 4,165 അന്തേവാസികൾ ഉണ്ടായിരുന്നു. ഇത് നഗരത്തിലെ മൊത്തം ജനസംഖ്യയുടെ 32 ശതമാനമാണ്.[7] ജയിൽ അന്തേവാസികളെ ഈ നഗരത്തിലെ പൌരന്മാരായി അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയും കാലിഫോർണിയ ഡിപ്പാർട്ട്മെന്റ് ഓഫ് ഫിനാൻസും കണക്കാക്കുന്നു.

Avenal, California
Avenal Theater
Avenal Theater
Location in Kings County and the state of California
Location in Kings County and the state of California
Avenal, California is located in the United States
Avenal, California
Avenal, California
Location in the contiguous United States of America
Coordinates: 36°00′15″N 120°07′44″W / 36.00417°N 120.12889°W / 36.00417; -120.12889
Country United States of America
State California
County Kings
IncorporatedSeptember 11, 1979[1]
ഭരണസമ്പ്രദായം
 • City ManagerMelissa Whitten[2]
വിസ്തീർണ്ണം
 • ആകെ19.422 ച മൈ (50.302 ച.കി.മീ.)
 • ഭൂമി19.422 ച മൈ (50.302 ച.കി.മീ.)
 • ജലം0 ച മൈ (0 ച.കി.മീ.)  0%
ഉയരം807 അടി (246 മീ)
ജനസംഖ്യ
 (2016)
 • ആകെ12,373
 • ജനസാന്ദ്രത640/ച മൈ (250/ച.കി.മീ.)
സമയമേഖലUTC-8 (Pacific (PST))
 • Summer (DST)UTC-7 (PDT)
ZIP code
93204
Area code559
FIPS code06-03302
GNIS feature IDs1660285, 2409764
വെബ്സൈറ്റ്Avenal, California

ആദ്യകാലചരിത്രം

തിരുത്തുക

സ്പാനിഷ് പട്ടാളക്കാരും, പര്യവേക്ഷകരുമാണ് നഗരത്തിന് അവനെൽ എന്ന പേരു നൽകിയത്. സ്പാനിഷ് ഭാഷയിൽ "അവെന" എന്ന വാക്കിൻറെയർത്ഥം ഓട്‍സ് എന്നാണ്, അവെനാൽ എന്നു പറഞ്ഞാൽ ഓട്‍സ് പാടം. ഈ പ്രദേശത്തെ കെറ്റിൽമാൻ സമതലത്തിൽ മുഴുവൻ അക്കാലത്ത് കാട്ട് ഓട്‍സുകൾ നിറഞ്ഞുനിന്നിരുന്നു. ആദ്യകാല അമേരിക്കൻ കുടിയേറ്റക്കാർ 1850 കളിൽ കെറ്റിൽമാൻ ഹിൽസിൽ എത്തിച്ചേർന്നത് കന്നുകാലികളെ വളർത്തുകയും കൃഷിയും ചെയ്യാമെന്ന കണക്കുകൂട്ടലിലാണ്. എന്നിരുന്നാലും, എണ്ണ ഈ പ്രദേശത്ത് പ്രശസ്തിയും, ഭാഗ്യവും, ആളുകളേയും എത്തിച്ചു. കോളിങ്കയ്ക്കും ടാർ കാന്യനുമിടയിലുണ്ടായിരുന്ന പ്രദേശത്തെ എണ്ണയുടെ പ്രകൃതിദത്ത ഉറവിനെക്കുറിച്ച് തദ്ദേശീയ അമേരിക്കൻ ഇന്ത്യൻ വർഗ്ഗക്കാർക്ക് നേരത്തേ അറിവുണ്ടായിരുന്നു. ആദ്യകാലത്തെ എണ്ണമറ്റ പരിശ്രമങ്ങൾക്കുശേഷം 1900 ത്തിൽ കെറ്റിൽമാൻ ഹില്ലിലെ ആദ്യ എണ്ണക്കിണർ കുഴിക്കപ്പെട്ടു. മിൽഹം എക്സ്‍പ്ലൊറേഷൻ കമ്പനി ഇലിയറ്റ് നമ്പർ 1 ൽ 1927 മാർച്ച് 27 ന് പ്രവർത്തിച്ചു തുടങ്ങി. ജോലിക്കാരുടെ സംഘം 19 മാസങ്ങളുടെ പരിശ്രമഫലമായി 7,000 അടി (2,100 മീറ്റർ) ഡ്രില്ല് ചെയ്തു.

1928 ഒക്ടോബർ 5 ന് എണ്ണക്കിണറിൽനിന്ന് വലിയൊരു മുരളലോടെ എണ്ണ പുറത്തേയ്ക്കു തെറിച്ചു. ഈ ശബ്ദം 20 മൈൽ (32 കിലോമീറ്റർ) അകലെ വരെ മുഴങ്ങിക്കേട്ടിരുന്നു. പുറത്തേയ്ക്കു തള്ളിയ എണ്ണ ഗുണമേന്മയുള്ള എവെള്ളനിറമുള്ളതും ശുദ്ധീകരിക്കാതെ തന്നെ വാഹനങ്ങളിലുപയോഗിക്കാൻ പര്യാപ്തമായതുമായിരുന്നു. എണ്ണയുടെ കണ്ടുപിടിത്തം അവെനൽ നഗരത്തിൻറെ അഭിവൃദ്ധി ദൃതഗതിയിലായിത്തീർന്നു.

  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
  2. "About Us". Kings County Association of Governments. Archived from the original on 2014-11-05. Retrieved November 2, 2014.
  3. "2010 Census U.S. Gazetteer Files – Places – California". United States Census Bureau.
  4. "Avenal". Geographic Names Information System. United States Geological Survey.
  5. Durham, David L. (1998). California's Geographic Names: A Gazetteer of Historic and Modern Names of the State. Clovis, Calif.: Word Dancer Press. p. 996. ISBN 1-884995-14-4.
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-07-01. Retrieved 2017-05-24.
  7. http://www.cdcr.ca.gov/Reports_Research/Offender_Information_Services_Branch/Monthly/Monthly_Tpop1a_Archive.html Archived 2013-05-22 at the Wayback Machine. June 1, 2014
"https://ml.wikipedia.org/w/index.php?title=അവെനൽ&oldid=3795012" എന്ന താളിൽനിന്ന് ശേഖരിച്ചത്