കേരളത്തിലെ ഓണദിനങ്ങളിലെ ഭക്ഷണങ്ങളിൽ പ്രാധാനപ്പെട്ട ഒരു വിഭവമാണ് അവിട്ടക്കട്ട. വിവിധ പ്രദേശങ്ങളിൽ, ഓണക്കാടി, കാടിയോണം, പഴംകൂട്ടാൻ എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു.[1][2]

പേരിനു പിന്നിൽ

തിരുത്തുക

തിരുവോണം നാളിലെ ഓണസദ്യയിൽ മിച്ചംവരുന്ന ചോറും കറികളും രാത്രി ഒന്നായി ഇട്ടിട്ടുവെച്ച് മറുനാൾ അവിട്ടത്തിന് എടുത്ത് ആഹരിക്കുന്ന വിഭവമാണിത്. പണ്ടുകാലത്ത് പല വീടുകളിലും ഇതായിരുന്നു അവിട്ടദിനത്തിൽ പ്രധാന ആഹാരം. അതുകൊണ്ടാണ് ഇതിന് ഈ പേരുകൾ സിദ്ധിച്ചത്.[1]


  1. 1.0 1.1 "അവിട്ടക്കട്ട അഥവാ ഒരു ഓണക്കറി രൂപംകൊള്ളുന്നത് ഇങ്ങനെ" (in Malayalam). Indianexpress. 2021-08-22. Archived from the original on 2023-10-07. Retrieved 2024-09-22.{{cite web}}: CS1 maint: bot: original URL status unknown (link) CS1 maint: unrecognized language (link)
  2. "അവിട്ടത്തിന് ബ്രേക്ഫാസ്റ്റ് അവിട്ടക്കട്ട" (in Malayalam). Manorama. 2023-08-28. Archived from the original on 2023-09-30. Retrieved 2024-09-22.{{cite web}}: CS1 maint: bot: original URL status unknown (link) CS1 maint: unrecognized language (link)
"https://ml.wikipedia.org/w/index.php?title=അവിട്ടക്കട്ട&oldid=4117015" എന്ന താളിൽനിന്ന് ശേഖരിച്ചത്