അവിട്ടം തിരുനാൾ സ്മാരക ഗ്രന്ഥശാല, പൂഞ്ഞാർ
1942ൽ കോട്ടയം മീനച്ചിലാറിന്റെ തീരത്ത് പ്രവർത്തനമാരംഭിച്ച ഗ്രന്ഥശാലയാണ് അവിട്ടം തിരുനാൾ സ്മാരക (എടിഎം) ഗ്രന്ഥശാല. കേണൽ ഗോദവർമ രാജയുടെ മകൻ അവിട്ടം തിരുനാളിന്റെ പേരാണു ലൈബ്രറിക്കു നൽകിയത്. മീനച്ചിൽ താലൂക്കിലെ വലിയ ലൈബ്രറികളിൽ ഒന്നാണിത്. വായനക്കൂട്ടങ്ങൾ, ബാലവേദികൾ, കുടുംബശ്രീ വയോജന കൂട്ടായ്മകൾ, യുപി വിദ്യാർഥികൾക്കായി എഴുത്തുപെട്ടി, എന്നിവ നടത്തുന്നു. സാംസ്കാരിക പ്രാധാന്യമുള്ള വിഷയങ്ങളിൽ പ്രതിമാസ സമ്മേളനങ്ങളും ചർച്ചയുമുണ്ട്. ബാലവേദി, വനിതാവേദി എന്നിവയുമുണ്ട്. [1] 2017-ൽ എ.ടി.എം. ഗ്രന്ഥശാലയുടെ പ്ലാറ്റിനം ജൂബിലി ആഘോഷം ഒരുവർഷം നീണ്ടുനിന്നു. കോവിഡ് കാലഘട്ടത്തിലും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകി. അക്ഷരസേന രൂപവത്‌കരിച്ച് പുസ്തക വണ്ടിയുമായി ഗ്രന്ഥവിതരണം നടത്തി. വായനക്കൂട്ടങ്ങളും ഉണ്ടാക്കി. വാർഡുകൾതോറും ബാലവേദികളും കുടുംബശ്രീ വയോജന കൂട്ടായ്മകളുമുണ്ട്. [2]