അലോഹ വാണ്ടർവെൽ
അലോഹ വാണ്ടർവെൽ (ഇദ്രിസ് വെൽഷ് എന്നു യഥാർത്ഥപേര്, ജീവിതകാലം: 13 ഒക്ടോബർ 1906 – 4 ജൂൺ 1996) കാനഡയിൽ ജനിച്ച അമേരിക്കൻ പര്യവേക്ഷക, അന്താരാഷ്ട്ര സഹകരണവാദി, ഗ്രന്ഥകർത്താവ്, സിനിമാ നിർമ്മാതാവ്, വൈമാനിക എന്നീ നിലകളിലൊക്കെ പ്രശസ്തയാണ്. കൌമാരപ്രായത്തിൽത്തന്നെ ഫോർഡ് കമ്പനിയുടെ ഫോർഡ് 1918 മോഡൽ T, 1930 മോഡൽ A, 1935 ടൂറിംഗ് സെഡാൻ വാഹനങ്ങളിൽ അനേകം രാജ്യാന്തര സാഹസികയാത്രകൾ നടത്തിയിരുന്നു. അലോഹ തന്റെ സാഹസികയാത്രകൾക്കു തുടക്കം കുറിച്ചത് 1922 ൽ വാൾട്ടർ “ക്യാപ്പ്” വാണ്ടർവെൽ എന്ന സുഹൃത്തിനെ പരിചയപ്പെട്ടതോടെയാണ്. അവർ 1925 ൽ വിവാഹിതരാവുകയും രണ്ടു കുട്ടികളായശേഷവും ലോകസഞ്ചാരം തുടരുകയും ചെയ്തു. ഈ യാത്രകൾ 35 mm നൈട്രേറ്റ്, 16mm ഫിലിമുകളിൽ ചിത്രീകരിക്കുകയും ചെയ്തിരുന്നു. ബ്രസീൽ യാത്രയ്ക്കിടെ അവിടുത്തെ തദ്ദേശീയരായ ബൊറോറോ ജനങ്ങളുമായി ഇടപഴകുകയും 6 ആഴ്ചകളിലെ പരിശ്രമത്തിൻറെ ഫലമായി അവരെക്കുറിച്ച് ഒരു ഡോക്യുമെൻററി ചിത്രീകരിക്കുകയും ചെയ്തു. ആദ്യമായി ഇത്തരത്തിൽ ചിത്രീകരിക്കപ്പെട്ട ഒരു ഡോക്യുമെൻററി ആയരുന്നു ഇത്. 1932 ൽ കാലിഫോർണിയയിൽവച്ച് അവരുടെ ഭർത്താവ് കൊല്ലപ്പെടുകയും പിന്നീട് അവർ വാൾട്ടർ ബക്കർ എന്നയാളെ വിവാഹം ചെയ്യുകയും തൻറ ലോകപര്യടനം തുടരുകയും ചെയ്തു. 6 ഭൂഖണ്ഡങ്ങളിലെ 80 രാജ്യങ്ങളിലധികം സഞ്ചരിക്കുകയും വാഹനത്തിൽ 500,000 മൈലുകൾ സഞ്ചരിക്കുകയും ചെയ്ത വനിതയെന്ന പദവിയ്ക്ക് അർഹയായി.
Aloha Wanderwell | |
---|---|
ജനനം | Idris Galcia Welsh 13 October 1906 |
മരണം | 4 ജൂൺ 1996 | (പ്രായം 89)
ദേശീയത | Canadian/American |
മറ്റ് പേരുകൾ | Idris Welsh, Idris Hall, Gilvis Wanderwell,[1] Aloha Wanderwell, Aloha W Baker |
തൊഴിൽ | World traveler, American filmmaker, explorer, lecturer |
അറിയപ്പെടുന്നത് | First woman to circle the world in an automobile, starting at 16 |
ജീവിതപങ്കാളി(കൾ) | Walter Wanderwell (m. 1925) Walter Baker (m. 1933) |
കുട്ടികൾ | Valerie (b. 1925) Nile (b. 1927) |
ആദ്യകാലജീവിതം
തിരുത്തുകഇദ്രിസ് ഗിൽഷ്യ വെൽഷ് 1906 ഒക്ടോബർ 13-ന് മനിറ്റോബയിലെ വിന്നിപെഗിൽ, മാർഗരറ്റ് ഹെഡ്ലി, റോബർട്ട് വെൽഷ്സ് എന്നിവരുടെ മകളായി ജനിച്ചു. 1909 ൽ അവരുടെ മാതാവ് ഹെർബർട്ട് ഹാളിനെ വിവാഹം കഴിക്കുകയും അവരുടെ പേര് ഇദ്രിസ് ഹാൾ എന്നാക്കി മാറ്റുകയും ചെയ്തു.[2]
അവലംബം
തിരുത്തുക- ↑ Blairmore Enterprise, December 15, 1932 (copperplate newspaper article reprinted in many rural newspapers at the time)
- ↑ Obee, Dave (November 20, 2016). "Fearless young adventurer had roots on the Island". Times Colonist. Retrieved 22 November 2016.