അലെക്സി ഗിൽമോർ
അലെക്സി ഗിൽമോർ (ജനനം: 1976 ഡിസംബർ 11) ന്യൂ ആംസ്റ്റർഡാം എന്ന ടെലിവിഷൻ പരമ്പരയിലെ ഡോ. സാറ ഡില്ലെയ്ൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് അഭിനയരംഗത്തേയ്ക്കു പ്രവേശിച്ച ഒരു അമേരിക്കൻ നടിയാണ്. 2008 ൽ ആദ്യമായി ഡെഫനീറ്റ്ലി മെയ്ബി എന്ന സിനിമയിലും അതേവർഷം മാത്യു മക്കൊനോഖേയോടൊപ്പം ‘സർഫർ, ഡ്യൂഡ്’ എന്ന സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തു. 2013 ൽ ബോബ്ക്യാറ്റ് ഗോൾഡ്ത്വേറ്റ് സംവിധാനം ചെയ്തതും ബ്രൈസ് ജോൺസൺ പ്രധാനവേഷത്തിൽ പ്രത്യക്ഷപ്പെട്ടതുമായ വില്ലോ ക്രീക്ക് എന്ന ചിത്രത്തിൽ കെല്ലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. CSI: സൈബർ എന്ന പരമ്പരയിൽ എലിജാ മുണ്ടോ എന്ന സാങ്കൽപ്പിക കഥാപാത്രത്തിൻറെ പത്നിയായ ഡെവൺ ആറ്റ്വുഡിൻറെ വേഷത്തിൽ മൂന്നു എപ്പിസോഡുകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. അലെക്സിയുടെ മറ്റു ടെലിവിഷൻ പരമ്പരകളിൽ സീൻ ബീനിനൊപ്പം അഭിനയിച്ച 90210, ലെജെൻറ്സ് എന്നിവയും ഉൾപ്പെടുന്നു.
അലെക്സി ഗിൽമോർ | |
---|---|
ജനനം | |
ദേശീയത | American |
വിദ്യാഭ്യാസം | Theater major |
കലാലയം | Allentown College |
തൊഴിൽ | Actress |
സജീവ കാലം | 2000–present |
ടെലിവിഷൻ | New Amsterdam |
മൻഹാട്ടനിൽ ജനിച്ച അലക്സി ഗിൽമോർ, ന്യൂ ജെഴ്സിയിലെ ടെനാഫ്ലിയിലേക്ക് താമസം മാറുകയും അവിടെ ടെനാഫ്ളി ഹൈസ്കൂളിൽ പഠനം നടത്തുകയും ചെയ്തിരുന്നു. ശേഷം ലെയിഗ് വാലിയിൽ പെൻസിൽവാനിയയിലെ സെൻട്രൽ വാലിയിൽ സ്ഥിതിചെയ്യുന്ന അലെൻടൌൺ കോളേജിൽ (ഇപ്പോൾ ഡെസെയിൽസ് സർവ്വകലാശാല എന്നറിയപ്പെടുന്നു) തുടർപഠനം നടത്തിയിരുന്നു.[1]
അവലംബം
തിരുത്തുക- ↑ Virginia, Rohan (March 4, 2008). "Tenafly High grad stars in Fox pilot". The Record. Archived from the original on 2008-10-07.
{{cite news}}
: Italic or bold markup not allowed in:|publisher=
(help)