റഷ്യൻ എഴുത്തുകാരൻ കിർ ബുലിചേവ് എഴുതിയിട്ടുള്ള കല്പിത ശാസ്ത്ര- ബാലസാഹിത്യ കൃതികളിലെ പ്രധാന കഥാപാത്രമാണ് അലീസ സെലെസ്നേവ.അലീസയെന്ന പെൺകുട്ടിയെ നായികയാക്കി അമ്പതോളം ചെറുകഥകളും നോവല്ലകളും ബുലിചെവ് രചിച്ചിട്ടുണ്ട്.അനൗദ്യോഗികമായി ഈ പരമ്പരയെ അലീസയുടെ സാഹസങ്ങൾ ("Priklyuchenia Alisy", "Alisa's Adventures") എന്നും അറിയപ്പെടുന്നു.1965 ലാണ് ബുലിചേവ് അലീസ പരമ്പരയിലെ പുസ്തകങ്ങൾ എഴുതിത്തുടങ്ങിയത്.അന്നുമുതൽ റഷ്യൻ ജനപ്രിയ സംസ്കാരത്തിന്റെ ഒരു പ്രധാനഭാഗമായി നിലനിന്നു പോരുന്ന പരമ്പരയെ ഉപജീവിച്ച് ധാരാളം കോമിക്കുകളും ടെലിവിഷൻ സീരീസുകളും വീഡിയോ ഗെയിമുകളും പുറത്തിറങ്ങിയിട്ടുണ്ട്.[1]മലയാളത്തിലേക്കും ചില കഥകൾ മൊഴിമാറ്റം ചെയ്തിട്ടുണ്ട്.

അലീസ സെലെസ്നേവ
ഒരു ചിത്രീകരണം
രൂപികരിച്ചത്കിർ ബുലിചേവ്
Information
ലിംഗഭേദംFemale

കഥാസാരം തിരുത്തുക

അന്യഗ്രഹജീവികളും റോബോട്ടുകളും ഗ്രഹാന്തരയാത്രകളുമൊക്കെ സർവ സാധാരണമായ, മനുഷ്യരാശി ഏറെ പുരോഗമിച്ച ഒരു 21-ആം നൂറ്റാണ്ടിലാണ് കഥ നടക്കുന്നത്. മിക്ക കഥകളിലും ശാസ്ത്രീയ മായി വളരെയേറെ പുരോഗമിച്ച ഒരു കമ്മ്യൂണിസ്റ്റ് ഉട്ടോപ്പിയയായാണ് ഭാവിലോകത്തെ ചിത്രീകരിച്ചിരിക്കുന്നത്.


ശാസ്ത്രവിഷയങ്ങളിൽ വലിയ താത്പര്യമുള്ള,സാഹസികതയിഷ്ടപ്പെടുന്ന, ചുറുചുറുക്കുള്ള ഒരു സ്കൂൾ വിദ്യാർത്ഥിയാണ് അലീസ സെലെസ്നേവ. അവളുടെ അച്ഛൻ പ്രൊഫസ്സർ സെലെസ്നെവ് ഒരു സ്പെയ്സ് ബയോളജിസ്റ്റും മോസ്കോ കോസ്മിക്ക് സൂവിന്റെ ഡയറക്റ്ററുമാണ്.

പ്രധാന കൃതികൾ തിരുത്തുക

അവലംബം തിരുത്തുക

  1. http://www.gutenberg.us/articles/alisa_selezneva

ഇതും കാണുക തിരുത്തുക

"https://ml.wikipedia.org/w/index.php?title=അലീസ_സെലെസ്നേവ&oldid=3087815" എന്ന താളിൽനിന്ന് ശേഖരിച്ചത്