ഒരു അമേരിക്കൻ ബാല സംരംഭകയും സോളി കാൻഡിയുടെ സിഇഒയും സ്ഥാപകയുമാണ് അലീന മോഴ്സ്. അവളുടെ കമ്പനി സോളിപോപ്സ് എന്നറിയപ്പെടുന്ന പഞ്ചസാര രഹിത ലോലിപോപ്പുകൾ, സോളി ഡ്രോപ്പ്സ് എന്ന് വിളിക്കുന്ന ഹാർഡ് കാൻഡി, സഫി ടഫി എന്ന ടഫി തുടങ്ങി അവൾ വികസിപ്പിച്ച നിരവധി മിഠായികൾ വിൽക്കുന്നു. മിഠായി ഓൺ‌ലൈനിലും യുണൈറ്റഡ് സ്റ്റേറ്റ്സിലും അന്തർ‌ദ്ദേശീയമായും ഏകദേശം 25,000 സ്റ്റോറുകളിൽ‌ വിൽ‌ക്കപ്പെടുന്നു. 2018-ൽ മൊത്തം 6 ദശലക്ഷം യു‌എസ് ഡോളർ ആയിരുന്നു വിൽ‌പന. സംരംഭക മാസികയുടെ പുറംചട്ടയിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്ന അലീനയെ ഒബാമ വൈറ്റ് ഹൗസിലേക്ക് രണ്ടുതവണ ക്ഷണിച്ചിരുന്നു. ഒരു മില്യൺ ഡോളർ കമ്പനിയുടെ സിഇഒ എന്നതിലുപരി, മോഴ്സ് മിഡിൽ സ്കൂളിൽ പഠിക്കുകയും നൃത്തമത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്യുന്നു.

അലീന മോഴ്സ്
Quarter-length photo of Morse, a teenage girl with braces on her teeth, holding two lollipops
Morse with two Zollipops
ജനനംമേയ് 2005 (വയസ്സ് 15–16)
തൊഴിൽChief executive officer of Zolli Candy
സജീവ കാലം2014–present
അറിയപ്പെടുന്നത്Child candy entrepreneur

സ്വകാര്യ ജീവിതംതിരുത്തുക

അലീന മോഴ്സ് (ജനനം: മെയ് 2005) [1] മാതാപിതാക്കളോടും അനുജത്തി ലോലയോടും ഒപ്പം മിഷിഗണിലെ വോൾവറിൻ തടാകത്തിനടുത്ത് താമസിക്കുന്നു. അവളുടെ അമ്മ, സുസെയ്ൻ മുമ്പ് വിൽപ്പനവിഭാഗത്തിൽ ജോലി ചെയ്തിരുന്നു. അച്ഛൻ ടോം, മുമ്പ് ഡെലോയിറ്റിന്റെ കൺസൾട്ടന്റായിരുന്നു. എന്നാൽ ഇപ്പോൾ എല്ലാവരും കമ്പനിപ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നു. ടോം അലീനയുടെ മാനേജരായി പ്രവർത്തിക്കുന്നു. അലീന തിരക്കിലായിരിക്കുമ്പോൾ മീറ്റിംഗുകൾ കൈകാര്യം ചെയ്യുന്നു. സുസെയ്ൻ അവളുടെ പരിശീലകയായും ഷെഡ്യൂൾ ഓർ‌ഗനൈസറായും, സ്റ്റൈലിസ്റ്റായും, ലോല കമ്പനിക്കുവേണ്ടി YouTube ചാനലിനായി വീഡിയോകളും നിർമ്മിക്കുന്നു.[2][3] തന്റെ ജീവിതത്തിൽ ചെയ്ത ഏറ്റവും പൂർത്തീകരിച്ച വലിയൊരു കാര്യമായിട്ടാണ് ടോം അവർക്കായി ജോലി ചെയ്യുന്നത്.[4]

അവലംബംതിരുത്തുക

  1. "FAQ". Zollipops (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2019-08-21.
  2. "Krypton gas may be used to date million-year-old polar ice". Physics Today. 2014. doi:10.1063/pt.5.027864. ISSN 1945-0699.
  3. "HHE determination report no. HHE-79-26-614, Detroit Free Press, Detroit, Michigan". 1979-09-01. Cite journal requires |journal= (help)
  4. Hollenhorst, Maria (3 May 2019). "This 13-year-old chief executive is her dad's boss". Marketplace. ശേഖരിച്ചത് 10 August 2019.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=അലീന_മോഴ്സ്&oldid=3204452" എന്ന താളിൽനിന്ന് ശേഖരിച്ചത്