പ്രമുഖ മുഅദ്ദിനാണ് അലി അഹമദ് മുല്ല. കഴിഞ്ഞ 42 വർഷമായി അലി അഹമ്മദ് മുല്ല മക്കയിലെ ഹറമിൽ വിശ്വാസികളെ പ്രാർഥനക്ക് ക്ഷണിച്ച് ബാങ്കൊലി മുഴക്കുന്നു[1][2][3][4]. അലി മുല്ലയുടെ ബാങ്ക് വിളി മക്കയിലെ ജനങ്ങൾക്കും അവിടെ തീർഥാടനത്തിനെത്തുന്ന വിദേശികൾക്കും സുപരിചതമായ ശബ്ദമാണ്. മുസ്ലിംലോകത്ത് വളരെ ആദരണീയ സ്ഥാനമുള്ള അലിമുല്ലയുടെ ബാങ്കൊലി നിരവധിയാളുകൾ റേഡിയോ, സിഡി, ടേപ്പ്സ് എന്നീ ഫോർമാറ്റുകളിലൂടെ കേൾക്കുകയും ആസ്വദിക്കുകയും ചെയ്യുന്നു. മുസ്ലിം അല്ലാത്ത ആളുകളും അദ്ദേഹത്തിന്റെ ബാങ്ക് വിളിയുടെ ശബ്ദം ഇഷ്ടപ്പെടുന്നു.

അലി അഹമ്മദ് മുല്ല

ജീവിതരേഖ തിരുത്തുക

1945 ൽ മക്കയിലാണ് അലി മുല്ല ജനിച്ചത്.[2] അദ്ദേഹത്തിൻ്റെ കുടുംബം പരമ്പരാഗതമായി മുഅദ്ദിൻ ജോലി ചെയ്യുന്നവരായിരുന്നു. മുല്ലയുടെ പിതാമഹനും അമ്മാവന്മാരും ഹറമിലെ മുഅദ്ദിനുകളായിരുന്നു. പതിമൂന്നാം വയസ്സിൽ തന്നെ അലി മുല്ല ബാങ്ക് വിളി പരിശീലനത്തിൽ ഏർപ്പെട്ടു. 1971-ൽ റിയാദിലെ മോഡൽ കാപിറ്റൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് അദ്ദേഹം ബിരുദം നേടി. തുടർന്ന് ബിരുദാനന്തരബിരുദവും കരസ്ഥമാക്കി. പഠനത്തിന് ശേഷം അദ്ധ്യാപകനായി ജോലി നോക്കി. 1970 കളിലാണ് അലി മുല്ല ഹറമിലെ മുഅദ്ദിൻ ജോലിയിൽ പ്രവേശിക്കുന്നത്.[1][2]. 1984 ൽ അദ്ദേഹം ഹറം പള്ളിയിലെ ഔദ്യോഗിക മുഅദ്ദിനായി നിയമിതനായി.[5]

അവലംബം തിരുത്തുക

  1. 1.0 1.1 "'Bilal' - muezzin of Grand Mosque of Mecca for four decades" (in ഇംഗ്ലീഷ്). 2018-05-24. Retrieved 2021-06-24.
  2. 2.0 2.1 2.2 ന്യൂസ്, അറബ്. "FaceOf: Sheikh Ali Ahmad Mulla, muezzin of the Grand Mosque in Makkah". Arabnews.com. Arabnews. Retrieved 30 സെപ്റ്റംബർ 2020.
  3. പാലക്കാട്, ജാഫറലി. "മക്കയിൽ പുണ്യഹറമിലെ ബാങ്കൊലിനാദത്തിന് കാതോർത്ത് വിശ്വാസികൾ; ബാങ്ക്‌വിളിച്ച് നമസ്‌ക്കാര സമയം അറിയിക്കുന്ന മുഅദ്ദിനുമാർ മക്ക ഹറമിൽ 20ഉം മദീന മസ്ജിദുന്നബവിയിൽ 17ഉം". Reportertv. Reporter. Retrieved 30 സെപ്റ്റംബർ 2020.[പ്രവർത്തിക്കാത്ത കണ്ണി]
  4. ., Khasida. "42 വർഷമായി മക്കയിൽ മുഴങ്ങുന്ന ആ ബാങ്കുവിളി..." mediaonetv.in. Mediaonetv. Retrieved 30 സെപ്റ്റംബർ 2020. {{cite web}}: |last1= has numeric name (help)
  5. കൂടരഞ്ഞി, അബ്ദുസ്സലാം. "മസ്ജിദുൽ ഹറമിലെ സ്വരമാധുര്യത്തിനു നാലു പതിറ്റാണ്ട്". suprabhaatham.com. സുപ്രഭാതം ദിനപ്പത്രം. Retrieved 30 സെപ്റ്റംബർ 2020.

പുറത്തേക്കുള്ള കണ്ണി തിരുത്തുക

"https://ml.wikipedia.org/w/index.php?title=അലി_അഹമ്മദ്_മുല്ല&oldid=3623713" എന്ന താളിൽനിന്ന് ശേഖരിച്ചത്