അലവെർഡി (അർമേനിയൻ: Ալավերդի, അർമേനിയൻ ഉച്ചാരണം: [ɑlɑvɛɾˈdi]), ജോർജിയയുടെ അതിർത്തിക്ക് സമീപം അർമേനിയയുടെ വടക്കുകിഴക്കൻ ഭാഗത്തുള്ള ലോറി പ്രവിശ്യയിലെ ഒരു പട്ടണവും മുനിസിപ്പൽ സമൂഹവുമാണ്. അർമേനിയയ്ക്കും ജോർജിയയ്ക്കും ഇടയിലുള്ള ഒരേയൊരു റെയിൽവേപ്പാതയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ദെബെഡ് നദിയിലെ മലയിടുക്കിന് താഴ്ഭാഗത്തായി സ്ഥിതിചെയ്യുന്ന ഈ പട്ടണം വടക്കൻ അർമേനിയയിലെ ഒരു പ്രധാന വാണിജ്യ, വ്യവസായ കേന്ദ്രമാണ്.

അലവെർഡി

Ալավերդի
From top left: Alaverdi skyline • Old caves in Alaverdi Alaverdi-Sanahin bridge • Gregory of Narek Church Debed River • The copper combine and cable car Panoramic view of Alaverdi
From top left:

Alaverdi skyline • Old caves in Alaverdi
Alaverdi-Sanahin bridge • Gregory of Narek Church
Debed River • The copper combine and cable car
Panoramic view of Alaverdi
അലവെർഡി is located in Armenia
അലവെർഡി
അലവെർഡി
Coordinates: 41°08′N 44°39′E / 41.133°N 44.650°E / 41.133; 44.650
Country അർമേനിയ
MarzLori
Founded1899
വിസ്തീർണ്ണം
 • ആകെ18 ച.കി.മീ.(7 ച മൈ)
ഉയരം
1,000 മീ(3,000 അടി)
ജനസംഖ്യ
 (2017)
 • ആകെ13,186
 • ജനസാന്ദ്രത730/ച.കി.മീ.(1,900/ച മൈ)
സമയമേഖലUTC+4 (UTC)
ഏരിയ കോഡ്(+374) 253
വെബ്സൈറ്റ്Official website
Sources: Population[1]
അലവെർഡിയുടെ പൊതുവായ കാഴ്ച.
സോവിയറ്റ് കാലത്തെ കെട്ടിടങ്ങൾ.
ഡെബെഡ് നദിയിലെ മലയിടുക്ക്.
അലവെർഡിയി ഗ്രീക്ക് കമ്മ്യൂണിറ്റി സെന്റർ.

ചരിത്രം

തിരുത്തുക

1931-ൽ ഈ പ്രദേശത്ത് നടത്തിയ ഉത്ഖനനങ്ങൾ സാക്ഷ്യപ്പെടുത്തുന്നത്, ആധുനിക അലവെർഡി നിലനിൽക്കുന്ന പ്രദേശം മിക്കവാറും ബി.സി. രണ്ടാം സഹസ്രാബ്ദത്തിന്റെ ആദ്യ പകുതിയിലാണ് ഒരു സ്ഥിരതാമസമാക്കിയെന്നാണ്. പിന്നീട്, ബി.സി. എട്ടാം നൂറ്റാണ്ടിനും ആറാം നൂറ്റാണ്ടിനും ഇടയിലുള്ള കാലഘട്ടത്തിൽ ഈ പ്രദേശം ഉറാർട്ടു രാജ്യത്തിന്റെ ഭാഗമായി. അക്കീമെനിഡ് അധിനിവേശത്തിനുശേഷം, ഈ പ്രദേശം അർമേനിയയുടെ സത്രാപിയുടെ ഭാഗമായി. ബി.സി. 331-ൽ അർമേനിയ രാജ്യം സ്ഥാപിതമായതോടെ ഈ പ്രദേശം ഗ്രേറ്റർ അർമേനിയയുടെ 13-ാമത്തെ പ്രവിശ്യയായ ചരിത്രപ്രസിദ്ധമായ ഗുഗാർക്കിലെ ഡ്സോറാപൂർ കന്റോണിന്റെ ഭാഗമായി.

387-ൽ അർമേനിയ ബൈസന്റൈൻ സാമ്രാജ്യത്തിനും സസാനിഡ് പേർഷ്യയ്ക്കും ഇടയിൽ വിഭജിക്കപ്പെടുകയും 428-ൽ അർസാസിഡ് അർമേനിയയുടെ തകർച്ചയെ തുടർന്ന്, ഡ്സോറാപൂർ പ്രദേശം ഉൾപ്പെടെയുള്ള കിഴക്കൻ അർമേനിയ സസാനിഡ് പേർഷ്യയുടെ ഭരണത്തിൻ കീഴിലായിത്തീർന്നു. 658-ൽ അറബ് ആക്രമണകാരികൾ അർമേനിയ കീഴടക്കി. ഒൻപതാം നൂറ്റാണ്ടിന്റെ ഒടുവിൽ, ഡ്സോറാപൂർ അർമേനിയയിലെ പുതിയ രാജവംശമായ ബഗ്രാറ്റിഡ് രാജ്യത്തിന്റെ ഭാഗമായി. 979-ൽ, കിയുറികെ I രാജാവ്, കിയുറിയൻ രാജവംശത്തിന്റെ കീഴിലും അർമേനിയയിലെ ബഗ്രാറ്റിഡ് രാജാക്കന്മാരുടെ സംരക്ഷകത്വത്തിനു കീഴിലുമായി താഷിർ-ഡ്സൊറാഗെറ്റ് (ലോറി രാജ്യം എന്നും അറിയപ്പെടുന്നു) രാജ്യം സ്ഥാപിച്ചു. 1118-ൽ താഷിർ- ഡ്സൊറാഗെറ്റ് ജോർജിയ രാജ്യത്തിന്റെ ഭാഗമാകുന്നതുവരെ കിയുറികിയൻ വംശം ഭരണം നടത്തി.

12-ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ സെൽജൂക്കുകൾ ഈ പ്രദേശം ആക്രമിച്ചുവെങ്കിലും അവരുടെ ഭരണം അധികനാൾ തുടർന്നില്ല. 1118-1122-ൽ ജോർജിയൻ രാജാവായ ഡേവിഡ് ദ ബിൽഡർ ലോറി പ്രദേശം കീഴടക്കുകയും ജോർജിയൻ-അർമേനിയൻ വംശത്തിലെ ഓർബെലിയൻ രാജവംശത്തിന് ഇതിന്റെ ഭരണം നൽകുകയും ചെയ്തു. 1177-ലെ ഓർബെലിയനുകളുടെ കലാപം പരാജയപ്പെട്ടതോടെ, ഖുബസാരി എന്നുപേരായ ഒരു കിപ്ചാക്കിനെ ലോറിയിലെ സ്പസലാരിയായി നിയമിച്ചു. പിന്നീട് 1185-ൽ, ജോർജിയയിലെ താമർ രാജ്ഞി സക്കാറിദ് രാജകുമാരനായ സർക്കിസിനെ ഗവർണറായി നിയമിച്ചതിന് ശേഷം ഈ പ്രവിശ്യ സക്കാറിയൻ രാജവംശത്തിന്റെ കീഴിലായി. 11 ആം നൂറ്റാണ്ടിനും പതിമൂന്നാം നൂറ്റാണ്ടിനുമിടയിൽ, ഹാഗ്പത്, സനാഹിൻ, ഓഡ്‌സുൻ ആശ്രമങ്ങൾ ഇവിടെ സ്ഥാപിക്കപ്പെട്ടതോടെ, ആധുനിക അലവെർഡി പ്രദേശം അർമേനിയൻ സംസ്കാരത്തിന്റെയും ആത്മീയതയുടേയും ശാസ്ത്രത്തിന്റെയും ഒരു പ്രമുഖ കേന്ദ്രമായി മാറി. ഹൊവാന്നസ് ഇമാസ്റ്റസർ, ഗ്രിഗോർ ട്യൂട്ടോർഡി, ഡേവിറ്റ് കോബൈറെറ്റ്‌സി, ഗ്രിഗർ മജിസ്‌ട്രോസ് തുടങ്ങിയ പണ്ഡിതന്മാർ ഈ ആശ്രമങ്ങളിൽ പ്രവർത്തിച്ചിരുന്നു. എന്നിരുന്നാലും, 1236-ലെ മംഗോളിയൻ ആക്രമണത്തിൽ ഈ പ്രദേശം നശിപ്പിക്കപ്പെടുകയും 14-ആം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയോടെ സക്കാറിയൻ രാജവംശം ക്ഷയിക്കുകയും ചെയ്തു.[2]

1555-ലെ അമസ്യ സമാധാനക്കരാറിന്റെ ഫലമായി ലോറി പ്രവിശ്യ സഫാവിഡ് പേർഷ്യയോട് കൂട്ടിച്ചേർക്കുകയും പേർഷ്യയിലെ കാർട്ട്ലി-കാഖെട്ടി പ്രവിശ്യയുടെ ഭാഗമായി മാറുകയും ചെയ്തു. 1747-ൽ നാദിർ ഷായുടെ വധത്തിനു ശേഷം, ജോർജിയൻ രാജ്യങ്ങളായ കാർട്ട്ലിയും കഖെട്ടിയും സ്വാതന്ത്ര്യം പ്രഖ്യാപിച്ച് 1762-ഓടെ ഒരൊറ്റ രാജ്യമായി ഏകീകരിക്കപ്പെട്ടു.[3] 1801-ൽ, ജോർജിയൻ പ്രവിശ്യകളായ കാർട്ട്‌ലി, കഖെട്ടി എന്നിവയ്‌ക്കൊപ്പം ലോറി പ്രവിശ്യയും റഷ്യൻ സാമ്രാജ്യത്തിന്റെ അധീനതയിലായി.[4] 1813 ജനുവരി 1-ന് റഷ്യൻ സാമ്രാജ്യവും ഖജർ പേർഷ്യയും തമ്മിൽ ഒപ്പുവച്ച ഗുലിസ്ഥാൻ ഉടമ്പടി പ്രകാരം ഈ പ്രദേശം ഔദ്യോഗികമായി റഷ്യൻ സാമ്രാജ്യത്തിന്റെ ഭാഗമായി. ഭരണപരമായി, ഈ പ്രദേശം റഷ്യൻ സാമ്രാജ്യത്തിന്റെ ടിഫ്ലിസ് ഗവർണറേറ്റിനുള്ളിലെ ബോർച്ചലി ഉയെസ്ഡിന്റെ ഭാഗമായിരുന്നു.

റഷ്യൻ ഭരണത്തിൻ കീഴിൽ, അർഗൗട്ടിൻസ്‌കി-ഡോൾഗൊറുക്കി കുടുംബത്തിന്റെ ശ്രമഫലമായി, ഇവിടെ ചെമ്പ് ഖനനം ചെയ്യാൻ തുടങ്ങിയതോടെ നിരവധി പോണ്ടിക് ഗ്രീക്ക് ഖനിത്തൊഴിലാളികളെ 18-ആം നൂറ്റാണ്ടിൽ ഈ പ്രദേശത്ത് പുനരധിവസിപ്പിച്ചു. താമസിയാതെ, റഷ്യയിലെ ചെമ്പ് ഉത്പാദനത്തിന്റെ നാലിലൊന്ന് അലവെർഡിയിൽനിന്ന് ഖനനം ചെയ്യപ്പെട്ടു. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ, ഖനി ചൂഷണം ചെയ്യാനുള്ള അവകാരം ഒരു ഫ്രഞ്ച് സ്ഥാപനത്തിന് വിറ്റു. 1899-ൽ ടിബിലിസി-അലക്സാണ്ട്രോപോൾ റെയിൽവേ സ്ഥാപിതമായതോടെ, സനാഹിനും അകോറിക്കും ഇടയിലുള്ള മഡൻ ഗ്രാമത്തിന് സമീപം ഒരു പുതിയ ചെമ്പ് ഉരുക്ക് ശാല തുറക്കുകയും ഈ വ്യവസായശാലയിലെ ജീവനക്കാരുടെ താമസകേന്ദ്രമായി ഈ സ്ഥലം മാറിയതോടെ ഒരു പുതിയ വാസകേന്ദ്രത്തിന് അടിത്തറയിട്ടു. പുതുതായി സ്ഥാപിക്കപ്പെട്ട വാസകേന്ദ്രം മാനെസ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.

1918 മെയ് മാസത്തിൽ ലോറി പുതുതായി രൂപീകരിച്ച റിപ്പബ്ലിക് ഓഫ് അർമേനിയയുടെ ഭാഗമായി. 1918-ന്റെ അവസാനത്തിൽ, അർമേനിയയും ജോർജിയയും ലോറിയെച്ചൊല്ലി ഒരു അതിർത്തി യുദ്ധം ആരംഭിച്ചു. 1919 ജനുവരിയിൽ ബ്രിട്ടീഷ് സൈന്യം ഒരു ലോറി ന്യൂട്രൽ സോൺ സ്ഥാപിച്ചു. 1920 ഡിസംബറിലെ അർമേനിയയുടെ സോവിയറ്റ്‍വത്കരണത്തേത്തുടർന്ന് മാനെസ് ഉൾപ്പെടെയുള്ള ലോറി പ്രദേശം 1921 ഫെബ്രുവരി 11 ന് സോവിയറ്റ് അർമേനിയയിൽ ഉൾപ്പെടുത്തി.[5]

സോവിയറ്റ് ഭരണത്തിൻ കീഴിൽ, മാനെസിന്റെ ആദ്യത്തെ പ്രധാന വികസന പദ്ധതി 1929-1930 ൽ വാസ്തുശില്പിയായ മിഖായേൽ മസ്മാന്യൻ അവതരിപ്പിച്ചു. 1935-ൽ മാനെസിനെ അലവെർഡി എന്ന് പുനർനാമകരണം ചെയ്യുകയും അലവെർഡി റയോണിന്റെ കേന്ദ്രമാക്കി മാറുന്നതിനായി 1938-ൽ ഒരു നഗര-വിഭാഗം താമസകേന്ദ്രത്തിന്റെ പദവി നൽകുകയും ചെയ്തു. സോവിയറ്റ് അർമേനിയയുടെ ഒരു പ്രധാന വ്യാവസായിക കേന്ദ്രമെന്ന നിലയിൽ പട്ടണത്തിന്റെ ക്രമാനുഗതമായ പുരോഗതിയോടെ, പട്ടണത്തിന്റെ പ്രധാന വികസന പദ്ധതി, ഒരു സോഷ്യലിസ്റ്റ് വ്യാവസായിക രൂപത്തിൽ സൃഷ്ടിക്കുന്നതിനുവേണ്ടി 1946-ൽ ആർക്കിടെക്റ്റ് ഹ്രയ്ർ ഇസബെക്യാൻ പരിഷ്കരിക്കുകയും വികസിപ്പിക്കുകയും ചെയ്തു. 1959 നും 1962 നും ഇടയിൽ, ആർക്കിടെക്റ്റ് ലെവോൺ ചെർകെസ്യാന്റെ രൂപകൽപ്പനയെ അടിസ്ഥാനമാക്കി, നഗരത്തിന്റെ തെക്കൻ പകുതി ഡെബെഡ് നദിയുടെ വലത് കരയിലുള്ള സനാഹിൻ പീഠഭൂമിയിലാണ് നിർമ്മിച്ചത്.

1991-ൽ അർമേനിയയുടെ സ്വാതന്ത്ര്യത്തെത്തുടർന്ന്, 1995-ലെ ഭരണപരിഷ്കാരങ്ങൾ പ്രകാരം, പുതുതായി രൂപീകരിക്കപ്പെട്ട ലോറി പ്രവിശ്യയിൽ അലവെർഡി ഉൾപ്പെടുത്തി. അലവെർഡിയിലെ മുനിസിപ്പൽ സമൂഹത്തിൽ സമീപത്തെ അക്‌നർ ഗ്രാമീണ വാസസ്ഥലവും ഉൾപ്പെടുന്നു. മേഖലയിലെ പ്രമുഖ വ്യാവസായിക പ്ലാന്റുകളിലൊന്നായി കണക്കാക്കപ്പെടുന്ന അലവെർഡി ചെമ്പ് ഉരുക്കു വ്യവസാശാല 1997-ൽ സ്വകാര്യവൽക്കരിച്ചതിനുശേഷം ACP കമ്പനിയാണ് ഇപ്പോൾ അത് പ്രവർത്തിപ്പിക്കുന്നത്.

ഭൂമിശാസ്ത്രം

തിരുത്തുക

സമുദ്രനിരപ്പിൽ നിന്ന് 1000 മീറ്റർ ഉയരത്തിൽ ദെബെഡ് നദിയുടെ ഇടുക്കിൽ, ഉയർന്ന പർവതങ്ങളാലും ഹരിത വനങ്ങളാലും ചുറ്റപ്പെട്ടപ്പതാണ് ഈ പട്ടണം. ഡെബെഡ് നദി പട്ടണ മധ്യത്തിലൂടെ ഒഴുകി പട്ടണത്തെ 2 ഭാഗങ്ങളായി തിരിക്കുന്നു. അലവെർഡിയുടെ പഴയ വടക്കൻ പകുതി ദെബെഡ് മലയിടുക്കിലും പുതിയ തെക്കൻ പകുതി സനാഹിൻ പീഠഭൂമിയിലുമാണ് സ്ഥിതിചെയ്യുന്നത്. തെക്കുകിഴക്ക് സനാഹിൻ, കിഴക്ക് ഹാഗ്പത്, പടിഞ്ഞാറ് അകോറി, തെക്കുപടിഞ്ഞാറ് ഓഡ്‌സുൻ എന്നിവയുൾപ്പെടെയുള്ള വലിയ ഗ്രാമങ്ങളാൽ പട്ടണം ചുറ്റപ്പെട്ടിരിക്കുന്നു. സോംഖെട്ടി പർവതനിരകൾ വടക്ക്, വടക്ക് പടിഞ്ഞാറ് ഭാഗങ്ങളിൽ നിന്ന് പട്ടണത്തിന് മേൽ ആധിപത്യം പുലർത്തുമ്പോൾ തെക്ക്, തെക്ക് പടിഞ്ഞാറ് ഭാഗങ്ങളിൽ പാമ്പാക് പർവതങ്ങൾ ആധിപത്യം പുലർത്തുന്നു. 2544 മീറ്റർ ഉയരമുള്ള ലാൽവാർ കൊടുമുടി പട്ടണത്തിന്റെ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്നത്.

കോപ്പൻ കാലാവസ്ഥാ വർഗ്ഗീകരണമനുസരിച്ച് അലവെർഡിയിൽ തണുത്ത അർദ്ധ വരണ്ട കാലാവസ്ഥയാണുള്ളത് (BSk).

Alaverdi പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
ശരാശരി കൂടിയ °C (°F) 0.6
(33.1)
2
(36)
5.8
(42.4)
10.5
(50.9)
15
(59)
19.2
(66.6)
22.1
(71.8)
22.8
(73)
18.2
(64.8)
13.1
(55.6)
7.1
(44.8)
2.6
(36.7)
11.58
(52.89)
പ്രതിദിന മാധ്യം °C (°F) −7.4
(18.7)
−5.5
(22.1)
−1
(30)
6
(43)
11.1
(52)
14.3
(57.7)
17.6
(63.7)
17.7
(63.9)
13.6
(56.5)
7.9
(46.2)
1.9
(35.4)
−3.9
(25)
6.1
(43)
ശരാശരി താഴ്ന്ന °C (°F) −11
(12)
−8.9
(16)
−4.9
(23.2)
0.1
(32.2)
5.3
(41.5)
9.8
(49.6)
13.2
(55.8)
13.6
(56.5)
9.5
(49.1)
4.1
(39.4)
−3.1
(26.4)
−8.5
(16.7)
1.6
(34.87)
മഴ/മഞ്ഞ് mm (inches) 23
(0.91)
27
(1.06)
35
(1.38)
67
(2.64)
111
(4.37)
104
(4.09)
64
(2.52)
49
(1.93)
45
(1.77)
41
(1.61)
31
(1.22)
22
(0.87)
615
(24.21)
ശരാ. മഴ/മഞ്ഞു ദിവസങ്ങൾ 5 6 11 15 17 13 9 8 9 9 6 5 113
ഉറവിടം: alaverdi.am, climate-data.org
  1. Lori
  2. Matevossian, R. (1978). "Լոռի [Lori]". In Hambardzumyan, Viktor (ed.). Soviet Armenian Encyclopedia (in അർമേനിയൻ). Vol. 4. Yerevan: Armenian Encyclopedia. pp. 663–64.
  3. Suny, Ronald Grigor (1994). The Making of the Georgian Nation. Bloomington: Indiana University Press. pp. 55–56. ISBN 9780253209153.
  4. Matevossian, R. (1978). "Լոռի [Lori]". In Hambardzumyan, Viktor (ed.). Soviet Armenian Encyclopedia (in അർമേനിയൻ). Vol. 4. Yerevan: Armenian Encyclopedia. pp. 663–64.
  5. Matevossian, R. (1978). "Լոռի [Lori]". In Hambardzumyan, Viktor (ed.). Soviet Armenian Encyclopedia (in അർമേനിയൻ). Vol. 4. Yerevan: Armenian Encyclopedia. pp. 663–64.
"https://ml.wikipedia.org/w/index.php?title=അലവെർഡി&oldid=3779692" എന്ന താളിൽനിന്ന് ശേഖരിച്ചത്