അലക്സാണ്ടർ ഗില്ലെസ്പീ റെയ്മണ്ട് (ജീവിതകാലം: ഒക്ടോബർ 2, 1909 - സെപ്തംബർ 6, 1956)[2] ഒരു അമേരിക്കൻ കാർട്ടൂണിസ്റ്റായിരുന്നു. 1934-ൽ കിംഗ് ഫീച്ചേർസിനുവേണ്ടി ഫ്ലാഷ്‍ ഗോർഡൻ എന്ന കാർട്ടൂൺ കഥാപാത്രത്തെ സൃഷ്ടിച്ചതിന്റെ പേരിലാണ് അദ്ദേഹം ഏറെ പ്രശസ്തനായത്.  ഈ കാർട്ടൂൺ സ്ട്രിപ്പ് അനന്തരം മറ്റു മീഡിയകളായ മൂവി പരമ്പരകൾ (1936 – 1940), 1970 ലെ ടെലിവിഷൻ പരമ്പര, 1980 ൽ പുറത്തിറങ്ങിയ ചലച്ചിത്രം എന്നിവക്കായി പുനസൃഷ്ടിക്കപ്പെട്ടിരുന്നു.

അലക്സ് റെയ്മണ്ട്
പ്രമാണം:Alex Raymond (King Features).jpg
Promotional photograph of Alex Raymond from King Features' Famous Artists and Writers, 1949
Born(1909-10-02)ഒക്ടോബർ 2, 1909[1]
New Rochelle, New York
Diedസെപ്റ്റംബർ 6, 1956(1956-09-06) (പ്രായം 46)
Westport, Connecticut
NationalityAmerican
Area(s)Cartoonist, Artist
Notable works
Flash Gordon,
Rip Kirby
AwardsReuben Award (1949),
Comic Book Hall of Fame, 1996

1933 അവസാനമായപ്പോഴേക്കും റെയ്മണ്ട്, ഇതിഹാസ കഥാപാത്രമായ ഫ്ലാഷ് ഗോർഡനെ നായകനാക്കി സയൻസ്-ഫിക്ഷൻ കോമിക് സ്ട്രിപ്പ്  സൃഷ്ടിക്കുകയും  ഇത് നിലവിൽ ജനകീയമായിരുന്ന ബക്ക് റോജേർസ് എന്ന കോമിക് സ്ട്രിപ്പുമായി മാറ്റുരയ്ക്കുകയും ചെയ്തു. ഇവ രണ്ടിലും അക്കാലത്ത് ഏറ്റവും ജനകീയമായത് ഫ്ലാഷ് ഗോർഡനായിരുന്നു. വന സാഹസിക വീരകഥയായ ജംഗിൽ ജിം, ഫ്ലാഷ്‍ ഗോർഡൻ രചിച്ച അതേകാലത്തുതന്നെ അപസർപ്പക സാഹസികത കഥയായ സീക്രട്ട് ഏജൻറ് –എക്സ്-9 എന്നിവയും രചിച്ചിരുന്നു. ജോലിഭാരം വർദ്ധിച്ചുകൊണ്ടിരുന്നതിനാൽ 1935 ൽ സീക്രട്ട് ഏജന്റ് എക്സ്-9  മറ്റൊരു ചിത്രകാരനു  കൈമാറാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു. യു.എസ്. മറൈൻ കോർപ്സിൽ ചേരുന്നതനായി അദ്ദേഹം വരയുടെ ലോകത്തുനിന്നു മാറി സഞ്ചരിച്ചു. റിപ്പ് കിർബി എന്ന സ്വകാര്യ അപസർപ്പക കോമിക് സ്ടിപ്പ് വരച്ചുകൊണ്ട് കൂടുതൽ ശക്തമായി അദ്ദേഹം കലയുടെ ലോകത്തേക്കു തിരിച്ചെത്തി. 1956 ൽ 46 കാരനായ അദ്ദേഹം ഒരു കാർ അപകടത്തിൽ മരണമടഞ്ഞു.

  1. "United States Social Security Death Index," index, FamilySearch (https://familysearch.org/pal:/MM9.1.1/JKNW-R2C : accessed March 2, 2013), Alexander Raymond, September 1956.
  2. "Explore Billions of Historical Records — FamilySearch.org". familysearch.org. Archived from the original on 2011-06-07. Retrieved 2019-01-24.
"https://ml.wikipedia.org/w/index.php?title=അലക്സ്_റെയ്മണ്ട്&oldid=3801223" എന്ന താളിൽനിന്ന് ശേഖരിച്ചത്