അലക്സാൺഡ്ര ബെല്ലോ (മുമ്പ് അറിയപ്പെട്ടത്, അലക്സാൺഡ്ര ലൊനെസ്കു ടുൾസിയ എന്നാണ്; ജനനം: 1935 ആഗസ്ത് 30നു) റൊമാനിയായിലെ ബുക്കാറസ്റ്റിൽനിന്നുള്ള ഗണിതജ്ഞയാണ്. എർഗോഡിക് സിദ്ധാന്തം, സംഭാവ്യത, വിശ്ലേഷണം എന്നീ ഗണിതവിഭാഗങ്ങളിലാണ് പ്രത്യേക പഠനം നടത്തിയത്.

Alexandra Bellow
ജനനം (1935-08-30) 30 ഓഗസ്റ്റ് 1935  (88 വയസ്സ്)
ദേശീയതRomanian American
കലാലയംYale University
ജീവിതപങ്കാളി(കൾ)
(m. 1956; div. 1969)

(m. 1974; div. 1985)

(m. 1989; died 1998)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംMathematics
സ്ഥാപനങ്ങൾNorthwestern University
ഡോക്ടർ ബിരുദ ഉപദേശകൻShizuo Kakutani

ജീവചരിത്രം തിരുത്തുക

ബെല്ലോ 1935 ആഗസ്ത് 30നു റൊമാനിയായുടെ തലസ്ഥാനമായ ബുക്കാറസ്റ്റിൽ ജനിച്ചു. അലക്സാൺഡ്ര ബാഗ്‌ദസാർ എന്നായിരുന്നു ആദ്യപേര്. ബെല്ലോയുടെ മാതാപിതാക്കൽ ശരീരശാസ്ത്രജ്ഞരായിരുന്നു. അവരുടെ മാതാവ്, ഫ്ലോറിക്ക ബാഗ്‌ദസാർ ഒരു ശിശുരോഗവിദഗ്ദ്ധയായ മനശാസ്ത്രജ്ഞയായിരുന്നു. ബെല്ലോയുടെ പിതാവായ ദുമിത്രു ബാഗ്‌ദസാർ ഒരു പ്രസിദ്ധ നാഡീരോഗവിദഗ്ദ്ധനായിരുന്നു. (അമേരിക്കയിലെ ബോസ്റ്റൺ ആസ്ഥാനമാക്കിയുള്ള ഡോ. ഹാർവ്വി കുഷിങ് ലോകത്തുതന്നെ ആദ്യത്ത് നാഡീ ശസ്ത്രക്രിയാവിദഗ്ദ്ധനായിരുന്നു. അദ്ദേഹത്തിന്റെ കീഴിലാണ് ബെല്ലോയുടെ പിതാവായ ദുമിത്രു ബാഗ്‌ദസാർ പരിശീലനം പൂർത്തിയാക്കി തന്റെ രാജ്യമായ റൊമാനിയായിൽ റൊമാനിയൻ സ്കൂൾ ഓഫ് ന്യൂറോസർജ്ജറി സ്ഥാപിച്ചത്.) [1] ബെല്ലോ, 1957ൽ ബുക്കാറസ്റ്റ് സർവ്വകലാശാലയിൽനിന്നും മാസ്റ്റർ ഓഫ് സയൻസ് ബിരുദം കരസ്ഥമാക്കി. അവിടെവച്ച് തന്റെ ആദ്യ പങ്കാളിയായ കാസ്സിയസ് ഇയോനെസ്ക്യു തുൾസിയയെ കണ്ടുമുട്ടിയത്. 1957ൽ അവർ തന്റെ ഭർത്താവായ ഇയോനെസ്ക്യു തുൾസിയയുടെ കൂടെ 1957ൽ അമേരിക്കൻ ഐക്യനാടുകൾ സന്ദർശിച്ചു. 1959ൽ അവിടെയുള്ള യേൽ സർവ്വകലാശാലയിൽനിന്നും തന്റെ പി എച്ച് ഡി നേടി. ഷിസുവോ കാകുതാനിയുടെ കീഴിലാണ് അവർ ഗവേഷണം നടത്തിയത്. 1959 മുതൽ 1961 വരെ ആ സർവ്വകലാശാലയിൽത്തന്നെ റിസർച്ച് അസിസ്റ്റന്റ് ആയി ജോലിചെയ്തു. 1962 മുതൽ 1964 വരെ പെൻസില്വാനിയ സർവ്വകലാശാല്യിലും 1964 മുതൽ 1967 വരെ ഇല്ലിനോയിസ് സർവ്വകലാശാലയിലും ജോലിചെയ്തു. 1967ൽ നോർത്ത്‌വെസ്റ്റേൺ സർവ്വകലാശാലയിൽ ചേർന്നു. 1996ൽ നോർത്ത്‌വെസ്റ്റേൺ സർവ്വകലാശാലയിൽനിന്നുമാണ് വിരമിച്ചത്.

അലക്സാൺഡ്രയുടെ രണ്ടാമത്തെ ഭർത്താവ് നോബൽ സമ്മാന ജേതാവ് ആയ സൗൾ ബെല്ലോ ആയിരുന്നു. [2][3]

ഇതും കാണൂ തിരുത്തുക

അവലംബം തിരുത്തുക

  1. Asclepios versus Hades in Romania Archived 2018-10-13 at the Wayback Machine.; this article appeared in Romanian, in two separate installments of Revista22 :Nr. 755 [24–30 August 2004] and Nr.756 [31 August–6 September 2004].
  2. A Bellow Novel Eulogizes a Friendship DINITIA SMITH, New York Times, January 27, 2000
  3. "România, prin ochii unui scriitor cu Nobel" (in Romanian). Evenimentul zilei. 24 March 2008. Retrieved 7 October 2014.{{cite web}}: CS1 maint: unrecognized language (link)
"https://ml.wikipedia.org/w/index.php?title=അലക്സാൺഡ്ര_ബെല്ലോ&oldid=3623683" എന്ന താളിൽനിന്ന് ശേഖരിച്ചത്