അലക്സാണ്ടർ സ്പാരിൻസ്കി
ഒരു ഉക്രേനിയൻ സംഗീതജ്ഞനും സംഗീതസംവിധായകനും നിർമ്മാതാവുമാണ് അലക്സാണ്ടർ സ്പാരിൻസ്കി (റഷ്യൻ: Алекса́ндр Ио́сифович Спари́нский, ഉക്രേനിയൻ: Олекса́ндр Йо́сипович Спари́нський;). ഉക്രേനിയൻ അസോസിയേഷൻ ഓഫ് സിനിമാറ്റോഗ്രാഫേഴ്സ് അംഗവുമാണ്.
അലക്സാണ്ടർ സ്പാരിൻസ്കി Алекса́ндр Ио́сифович Спари́нский | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജനനം | ലുത്സ്ക്, ഉക്രെയ്ൻ |
തൊഴിൽ(കൾ) | സംഗീതജ്ഞൻ, കമ്പോസർ, നിർമ്മാതാവ് |
വെബ്സൈറ്റ് | www |
ജീവിതരേഖ
തിരുത്തുക1971-1975 കാലഘട്ടത്തിൽ കൈവ് പെഡഗോഗിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ മ്യൂസിക് പെഡഗോഗിക്കൽ ഫാക്കൽറ്റീസിന് (ഇപ്പോൾ നാഷണൽ പെഡഗോഗിക്കൽ ഡ്രാഗമാനോവ് സർവകലാശാല) സ്പാരിൻസ്കി പഠിച്ചു. 1979 ൽ കമ്പോസറുടെ കരിയർ ആരംഭിച്ചു. 1979–2016 വരെ കുട്ടികളുടെ, നാടോടി, പോപ്പ്, വൈവിധ്യമാർന്ന ഗാനങ്ങൾ, ക്യാരക്ടർ ഇൻസ്ട്രുമെന്റൽ പീസെസ്, ടിവി, റേഡിയോ റീജിയണൽ, നാഷണൽ Ad ജിംഗിൾസ്, കോറൽ വർക്ക്സ് എ കാപ്പെല്ല ആന്റ് വിത് അക്കമ്പനിമെന്റ്, ഒറട്ടോറിയോസ് ഓൺ എർത് എ ബിഗ് ഫാമിലി വി ആർ ആന്റ് St. മൈക്കിൾസ് ബ്ലെസ്സിങ്, നാടക പ്രകടനങ്ങൾക്കുള്ള സംഗീതം, സിനിമകൾ (ആനിമേഷൻ, ഡോക്യുമെന്ററി, ടിവി മൂവികൾ ഉൾപ്പെടെ), കുട്ടികളുടെ മ്യൂസിക്കൽസ്, ഓപെറെറ്റ, ഫോക്ക് ഓപ്പറ എന്നിവ സൃഷ്ടിച്ചു.
അദ്ദേഹത്തിന്റെ ഗാനങ്ങൾ വക്താങ് കികാബിഡ്സെ, നതാഷ കൊറോലേവ, അനി ലോറക് തുടങ്ങി ഉക്രേനിയൻ, റഷ്യൻ പോപ്പ് താരങ്ങളും നാടോടി കലാകാരി നീന മാറ്റ്വിയെങ്കോ, “വെസെലി മുസിക്കി” സംഘം; കൈവ് ചേംബർ ക്വയർ, റെവട്‌സ്കി ബോയ്‌സ് ക്വയർ തുടങ്ങി നിരവധി പേർ അവതരിപ്പിച്ചു.
അദ്ദേഹത്തിന്റെ സംഗീത രചനകളിൽ നേറ്റിവിറ്റി ഓഫ് ക്രൈസ്റ്റ്, സ്പ്രിംഗ് സിങേഴ്സ്, റിജോയ്സ്! മിഡ്‌സമ്മർ നൈറ്റ് മാജിക് എന്നിവ ഉൾപ്പെടുന്നു.[1]
പ്രൊഡ്യൂസർ പ്രവർത്തനങ്ങൾ
തിരുത്തുക- 1995-2013 - ഉത്സവങ്ങൾ, പൊതു പരിപാടികൾ, കച്ചേരി പരിപാടികൾ എന്നിവയ്ക്കുള്ള എല്ലാ ഉക്രെയ്ൻ കേന്ദ്രം "കോബ്സാർ" - കമ്പോസർ, മ്യൂസിക് എഡിറ്റർ, പ്രൊഡ്യൂസർ-സൂപ്പർവൈസർ.
- 2001-2016 - അറ്റ്ലാന്റിക് റെക്കോർഡ് കമ്പനി ഫ്രീലാൻസ് പ്രൊഡ്യൂസർ.
- 1991-2016 - പടിഞ്ഞാറൻ ഭാഗത്ത് ഉക്രേനിയൻ കലയുടെ പ്രചാരത്തിനായുള്ള പ്രകടനങ്ങൾ, കച്ചേരികൾ തയ്യാറാക്കൽ, ഓർഗനൈസേഷൻ: യുഎസ്എ, ഗ്രേറ്റ് ബ്രിട്ടൻ,[2]ജർമ്മനി, ഫ്രാൻസ്, സ്പെയിൻ, ബെൽജിയം, ഹോളണ്ട്, ഹോങ്കോംഗ്, ജപ്പാൻ, ചൈന
അവലംബം
തിരുത്തുക- ↑ "Midsummer Night Magic CD Has Release June 5th". Music Industry News Network. Archived from the original on 2017-02-11. Retrieved 6 April 2018.
- ↑ Burkeman, Oliver (16 August 2004). "The frantic roadshow". the Guardian (in ഇംഗ്ലീഷ്). Retrieved 6 April 2018.