അലക്സാണ്ടർ ഗ്രൊതെൻഡിക്

ഗണിതജ്ഞൻ

ഗണിതശാസ്ത്രജ്ഞനും യുദ്ധ വിരുദ്ധ പ്രചാരകനുമായിരുന്നു അലക്സാണ്ടർ ഗ്രൊതെൻഡിക് (ജീവിതകാലം: 28 മാർച്ച് 1928 – 13 നവംബർ 2014). ബീജഗണിത ജ്യാമിതി എന്ന ആധുനിക ഗണിത സിദ്ധാന്തത്തിന്റെ പ്രയോക്താവായിരുന്നു. പിന്നീട് ഗണിത മേഖല ഉപേക്ഷിച്ച് യുദ്ധ വിരുദ്ധ പ്രചാരകനായി.

അലക്സാണ്ടർ ഗ്രൊതെൻഡിക്
അലക്സാണ്ടർ ഗ്രൊതെൻഡിക്, 1970
ജനനം(1928-03-28)28 മാർച്ച് 1928
മരണം13 നവംബർ 2014(2014-11-13) (പ്രായം 86)
ദേശീയതNone (until the 1980s)
French (since the 1980s)[1][2][3]
കലാലയംയൂണിവേഴ്സിറ്റി ഓഫ് മോണ്ട്പെല്ലിയർ
യൂണിവേഴ്സിറ്റി ഓഫ് നാൻസി
പുരസ്കാരങ്ങൾFields Medal (1966)
Crafoord Prize (1988), declined
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംഗണിതാസ്ത്രം
സ്ഥാപനങ്ങൾInstitut des Hautes Études Scientifiques
ഡോക്ടർ ബിരുദ ഉപദേശകൻLaurent Schwartz and Jean Dieudonné
ഡോക്ടറൽ വിദ്യാർത്ഥികൾPierre Berthelot
Carlos Contou-Carrere
Pierre Deligne
Michel Demazure
Pierre Gabriel
Jean Giraud
Luc Illusie
Michel Raynaud
Jean-Louis Verdier

ജീവിതരേഖ

തിരുത്തുക

ബദൽ ജീവിത പ്രചാരകനായ പിതാവിന്റെയും മാധ്യമ പ്രവർത്തകയായ അമ്മയുടെ മകനായി ബർലിനിൽ ജനിച്ചു. ജൂതനായ പിതാവിനെ നാസികൾ കൊലപ്പെടുത്തി.

1966 ൽ ഫീൽഡ് മെഡൽപുരസ്കാരം ലഭിച്ചെങ്കിലും നിരസിച്ചു. ലോകത്തിലെ പ്രധാന സർവകലാശാലകളിലെ ജോലി വാഗ്ദാനങ്ങളും സ്വീകരിച്ചില്ല. 1968 ലെ പാരീസ് വിദ്യാർത്ഥി പ്രക്ഷഓഭത്തിൽ പങ്കെടുത്തു. ഇറ്റാലിയൻ പ്രതിരോധ മന്ത്രാലയത്തിന്റെ ഫണ്ട് സ്വീകരിച്ച ഹയർ സയന്റിഫിക് ഇൻസ്റ്റിറ്റ്യൂട്ടിലെ അംഗത്വം ഉപേക്ഷിച്ചു. പരിസ്ഥിതി രാഷ്ട്രീയത്തിലും ആണവ വിരുദ്ധ പ്രവർത്തനങ്ങളിലും സജീവ പങ്കാളിയായി.

ഗണിത ഗവേഷണങ്ങൾ രഹസ്യമായി നടത്തിയിരുന്ന അദ്ദേഹം കണ്ടെത്തലുകൾ പരസ്യമാക്കാൻ തയ്യാറായിരുന്നില്ല. 1990 ൽ അദ്ദേഹം സുഹൃത്തിനു കൈമാറിയ രണ്ടായിരത്തോളം പേജു വരുന്ന ഗണിതക്കുറിപ്പുകൾ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. അവസാന കാലത്ത് പൂർണമായി ഏകാന്ത ജീവിതം നയിച്ചിരുന്ന അദ്ദേഹം തെക്കു പടിഞ്ഞാറൻ ഫ്രാൻസിലെ സെയിന്റ് ഗിറോൻസിലെ ആശുപത്രിയിൽ വച്ച് അന്തരിച്ചു.

പുരസ്കാരങ്ങൾ

തിരുത്തുക
  • 1966 ൽ ഫീൽഡ് മെഡൽപുരസ്കാരം (നിരസിച്ചു)
  1. Cartier 2009, p. 10, footnote 12.
  2. Kleinert 2007.
  3. Douroux 2012.

പുറം കണ്ണികൾ

തിരുത്തുക