അറേബ്യൻ മരുഭൂമിയിലെ ജീവിവർഗ്ഗങ്ങൾ

അറേബ്യൻ മരുഭൂമി എന്നു പൊതുവായി വിവക്ഷിക്കുന്നത്, പ്രധാനമായും അറേബ്യൻ ഉപദ്വീപിൻറെ ഭൂരിപക്ഷം പ്രദേശങ്ങളുമാണ്. റൂബ് അൽ-ഖാലി  എന്ന മണൽ മരുഭൂമിയ്ക്ക് ഏകദേശം 650,000 സ്ക്വയർ മൈൽ (250,000 സ്ക്വയർ മൈൽ) വിസ്തീർണ്ണമുണ്ട് . തുടർച്ചയായി മണൽപരന്നുകിടക്കുന്ന മരുപ്രദേശം വടക്ക് സൌദി അറേബ്യ, ജോർദാൻ, ഇറാഖ് മുതൽ തെക്ക് ഖത്തർ, യെമൻ വരെയും പരന്നു കിടക്കുന്നു.  തരിശായതും ജലശൂന്യവുമായ ഈ മരുഭൂമി വിവിധയിനം ജന്തുസസ്യവിഭാഗങ്ങളുടെ ആവാസകേന്ദ്രമാണ്. 

അറേബ്യൻ മരുഭൂമി (അറബി മരുഭൂമി)
Deserts
അറേബ്യൻ മരുഭൂമിയുടെ സാറ്റലൈറ്റ് ചിത്രം NASA World Wind.
രാജ്യങ്ങൾ ജോർദാൻ, ഇറാഖ്, കുവൈറ്റ്, ഒമാൻ, ഖത്തർ, സൌദി അറേബ്യ, യു.എ.ഇ., യെമൻ
Landmark അൽ നുഫൂദ്
അൽ-സാബത്തേയ്‍ൻ ഡ്യൂൺസ്
അൽ വഹീബാ ഡ്യൂൺസ്
റൂബ് അൽ-ഖാലി
Highest point Jabal an Nabi Shu'ayb 12,336 ft (3,760 m)
 - നിർദേശാങ്കം 18°16′2″N 42°22′5″E / 18.26722°N 42.36806°E / 18.26722; 42.36806
നീളം 2,100 km (1,305 mi), E/W
വീതി 1,100 km (684 mi), N/S
Area 2,330,000 km2 (899,618 sq mi)
Biome Desert

മരുഭൂമികളൽ ജീവിക്കുന്ന മൃഗങ്ങൾക്ക് പൊതുവേയുള്ള ശാസ്ത്രനാമം Xerocole എന്നാണ്. പകൽസമയത്തെ അതികഠിനമായ ചൂടിനെ നേരിടുവാൻ മരുഭൂ പ്രദേശത്തെ ജീവികൾ സൂര്യാസ്തമയത്തിനു ശേഷം പുലരുന്നതുവരെയാണ് ഇരതേടാൻ ഇറങ്ങുന്നത്. മരുഭൂമിയെ ജലദൌർലഭ്യത്തെ നേരിടുവാൻ ഈ ജന്തുക്കൾ ചില ഉപായങ്ങളുണ്ട്. ഇവിടെയുള്ള ജീവികളിൽ ഭൂരിഭാഗവും ജലം ഉൾക്കൊണ്ട ഇലവർഗ്ഗങ്ങൾ ധാരാളമായി അകത്താക്കുന്നു. ഇവയുടെ ആഹാരസമയം മിക്കവാറും രാത്രിസമയമാണ്. ഈ സമയമാണ് ഇലകളിൽ ജലാംശം ധാരാളമായുണ്ടാവുക. ഇരപിടിക്കുന്ന ജീവികൾക്ക് ഇരയുടെ മാംസം, രക്തം എന്നിവിലുള്ള ജലാംശം മതിയാകും. മരുഭൂമിയിലെ എല്ലാവിഭാഗത്തിലുമുള്ള ജന്തുക്കൾക്കും മങ്ങിയ നിറമായിരിക്കും. സൂര്യപ്രകാശത്തിൻറ പ്രതിഫലനവും ചൂടു് ശരീരത്തിലേയ്ക്ക് ആഗിരണം ചെയ്യുന്നതും ഇതിനാൽ കുറവായിരിക്കും. മരുഭൂമിയിലെ ചെറിയ ജീവികൾ മണലിൽ മാളങ്ങളുണ്ടാക്കി കഴിയുന്നവയാണ്. കൂടിയ കാലാവസ്ഥയിൽ ഈ മാളങ്ങൾക്കുള്ളിൽ പകൽ സമയം താപനില കുറഞ്ഞതും രാത്രികാലങ്ങളിലെ മരുഭൂമിയിലെ തണുപ്പിൽ ചൂടുനിലനിർത്തുന്നതുമായിരിക്കും. മരുഭൂമിയിലുള്ള മൃഗങ്ങൾ പൊതുവേ നല്ല ഓട്ടക്കാരായിരിക്കും. ഇവിടയുള്ള ജീവികൾക്ക് ഭക്ഷണത്തിനും ജലത്തിനുമായി ഏറേദൂരം സഞ്ചരിക്കുന്നതിന് ഈ വേഗം അത്യാവശ്യമാകുന്നു. അവയുടെ ഓട്ടത്തിലെ വേഗം കുറഞ്ഞ സമയത്തിനുള്ള കൂടുതൽ പ്രദേശം താണ്ടുന്നതിനു സാധിക്കുന്നു. അതുപോലതന്നെ ഇരകളായ ജന്തുക്കൾക്ക് വേഗത്തിലോടി രക്ഷപെടുന്നതിനും ഇത് അനിവാര്യമാണ്. മരുഭൂമിയിലെ ഏറ്റവും നല്ല ഓട്ടക്കാരായ ജാക്ക്റാബിറ്റിനെ പിടികൂടുവാൻ ഇവയുടെ ഓട്ടത്തിലെ വേഗത കാരണം സാധാരണ മൃഗങ്ങൾ തയ്യാറാവുകയില്ല.  

സസ്തനികൾ തിരുത്തുക

മരുഭൂമിയിൽ സാധാരണ ഗതിയിൽ കാണപ്പെടുന്നത് ഒട്ടകങ്ങളെ മാത്രമാണ്. എന്നാൽ എണ്ണത്തിൽ കുറവാണെങ്കിലും അറേബ്യൻ ഓറിക്സ് പോലുള്ള പലവിധ സസ്തനികൾ മരുഭൂമിയുടെ ഉൾപ്രദേശങ്ങളിൽ കഴിയുന്നുണ്ട്. ഒറ്റപ്പെട്ട മണലും പാറകളും നിറഞ്ഞ വാഹനങ്ങൾക്ക് കടന്നു ചെല്ലാൻ സാധിക്കാത്തയിടങ്ങളിൽ വരയുള്ള കഴുതപ്പുലികൾ, അറേബ്യൻ പുള്ളിപ്പുലികൾ എന്നിവയും വസിക്കുന്നുണ്ട്. മുയലുകൾ, മണൽപ്പൂച്ചകൾ, ചുവന്ന കുറുക്കൻ, കാരക്കാൾ എന്നയിനം പുലി, കലമാനുകളുടെ രണ്ടിനങ്ങൾ, അറേബ്യൻ ചെന്നായ്ക്കൾ, ഓറിക്സുകൾ, ഗാസെൽസ്, മുള്ളൻ പന്നികൾ എന്നിവയാണ്. സസ്തനികൾ മരുഭൂമിയിലെ ഊഷരഭൂമികളിലും അർദ്ധ മരുഭൂമികളിലെ കുറ്റിക്കാടുകളിലുമായി വസിക്കുന്നു. ഈ മരുപ്രദേശത്തെ ഒരിനം ഒട്ടകത്തിൻറ പൂഞ്ഞയിൽ 80 പൌണ്ടുവരെയുള്ള കൊഴുപ്പു ശേഖരിക്കപ്പെടുന്നു. പ്രതികൂലമായ കാലാവസ്ഥകളിലും ഭക്ഷണം ലഭ്യമല്ലാത്തി അവസ്ഥയിലും ഇവയുടെ ശരീരത്തിന് ഊർജ്ജം പ്രദാനം ചെയ്യുന്നത് ഈ കൊഴുപ്പാണ്. 

പക്ഷികൾ തിരുത്തുക

ഏകദേശം 450 വർഗ്ഗങ്ങളിലുള്ള പക്ഷികൾ അറേബ്യൻ മരുഭൂമിയിലുള്ളതായി കണ്ടെത്തിയിട്ടുണ്ട്. പക്ഷേ ഇതിൽ ഏതാനും വർഗ്ഗങ്ങൾ മാത്രമേ വർഷം മുഴുവൻ ഇവിടെ കഴിയുന്നുള്ളു. അറേബ്യ, ഏഷ്യയ്ക്കും ആഫ്രിക്കക്കുമിടയ്ക്കുള്ള ഒരു ഇടനാഴിയായി പ്രവർത്തിക്കുന്നു. ഓരോ വർഷവും നൂറുകണക്കിനു വർഗ്ഗത്തിലുള്ള പക്ഷികൾ അറേബ്യൻ മരുഭൂമിയിൽ വസിക്കുകയോ മരുഭൂമി വഴി സഞ്ചരിക്കുകയോ ചെയ്യുന്നു. വസന്തത്തിലും ശരത്‍കാലത്തുമാണ് പക്ഷികളുടെ ദേശാന്തരഗമനം പൂർണ്ണമായി നടക്കുന്ന സമയങ്ങൾ. ആയിരക്കണക്കിനു പക്ഷികൾ ഈ സമയം അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കുന്നുണ്ടാകും. പ്രാപ്പിടിയൻമാർ, കഴുകന്മാർ, പരുന്തുകൾ എന്നിയാണ് ഇവയിൽ മുഖ്യം. മീവൽപ്പക്ഷികൾ, കുരുവികൾ പ്രാവുകൾ എന്നിവയും വേണ്ടുവോളമുണ്ട്.

നട്ടെല്ലില്ലാത്ത ജീവികൾ തിരുത്തുക

ചെറുപ്രാണികൾ, തേളുകൾ, ചിലന്തികൾ, ഉറുമ്പുകൾ, ഈച്ചകൾ, കടന്നലുകൾ, നിശാശലഭങ്ങൾ, പുഴുക്കൾ, വണ്ടുകൾ എന്നിവയെ പുരാതന കാലം മുതൽ ഇവിടെ കണ്ടുവരുന്നു. ക്യാമൽ സ്പൈഡർ എന്ന

ഇഴജന്തുക്കൾ തിരുത്തുക

പാമ്പുകൾ, പല്ലികൾ, ഉടുമ്പുകൾ എന്നിവ ഈ മരുഭൂമിയിൽ അനവധിയുണ്ട്. പല്ലിവർഗ്ഗത്തിലെ ഏറ്റവും വലയ ജീവി ഈജിപ്ഷ്യൻ യൂറോമാസ്റ്റിക്സ് എന്നയിനമാണ്. ഇവ പ്രാദേശികമായി ധുബ് എന്നറിയപ്പെടുന്നു. ഇവയ്ക്ക് രണടി നീളവും പത്തു പൌണ്ടുവരെ ഭാരവു ഉണ്ടാകാറുണ്ട്. വിവിധ ജാതി മൂർഖൻ പാമ്പുകളും അണലികളും ഈ മരുഭൂമിയിൽ കാണപ്പെടുന്നു.