അറേബ്യൻ ചുവന്ന കുറുക്കൻ (Vulpes vulpes arabica) ഒമാനിലെ ധോഫാർ, അ‍ൽ ഹജർ മലകളിൽ കണ്ടുവരുന്ന തദ്ദേശീയ ചുവന്ന കുറുക്കന്മാരുടെ ഉപവിഭാഗമാണ്. ഇവയെ യു.എ.ഇ., സിറിയ, ജോർദാൻ, പാലസ്തീൻ, സൌദി അറേബ്യ, യമൻ എന്നീ രാജ്യങ്ങളിലാണ് പ്രധാനമായി കണ്ടുവരാറുള്ളത്.[1][2] സമീപകാല പഠനങ്ങൾ വ്യക്തമാക്കുന്നത് ചുവന്ന കുറുക്കന്മാരുടെ പശ്ചിമേഷ്യൻ പ്രദേശങ്ങളിലെ വർഗ്ഗമാണ് ആദ്യമുണ്ടായിരുന്നതെന്നാണ്.

അറേബ്യൻ ചുവന്ന കുറുക്കൻ
ശാസ്ത്രീയ വർഗ്ഗീകരണം
Phylum:
Class:
Order:
Family:
Genus:
Species:
Subspecies:
V. v. arabica
Trinomial name
Vulpes vulpes arabica
Thomas, 1902
അറേബ്യൻ ചുവന്ന കുറുക്കൻ (ജോർദാൻ)
അറേബ്യൻ ചുവന്ന കുറുക്കൻ (ജോർദാൻ)

ശരീരപ്രകൃതി തിരുത്തുക

ആകാരത്തിൽ മറ്റു സാധാരണ ചുവന്ന കുറുക്കന്മാരെപ്പോലെ തന്നെയാണ് അറേബ്യൻ ചുവന്ന കുറുക്കനും. എന്നാൽ മാതൃവർഗ്ഗത്തെ അപേക്ഷിച്ച്, ഇവയ്ക്ക് മരുഭൂമിയിൽ ജീവിക്കുന്നതിനു സഹായകരമായ പ്രത്യേക ശരീരഘടനയാണുള്ളത്. അറേബ്യൻ ചുവന്ന കുറുക്കന്മാരുടെ ചെവികൾ സാധാരണ ചുവന്ന കുറുക്കന്മാരുടേതിനേക്കാൾ കുറച്ചു വലുതാണ്. അതുപോലെ തന്നെ ശരീരം ചെറുതുമാണ്. കഴുത്ത് കറുത്ത നിറവും വയറിനടിവശം മങ്ങിയ വെള്ളനിറവുമാണ്. മുൻകാലുകളും ചെവികളും കടുത്ത ചുവപ്പുനിറമാണ്.

മണലിലെ ചൂടിനെ പ്രതിരോധിക്കുവാൻ അറേബ്യൻ ചുവന്ന കുറുക്കന്മാരുടെ കാൽപ്പാദം രോമത്താൽ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. പൊതുവേ തവിട്ടുകലർന്ന മങ്ങിയ ചുവപ്പു നിറമാണിവയ്ക്ക്. ഏകദേശം 2.7–4.5 കിലോഗ്രാം (6–10 lbs) വരെ ഭാരമുണ്ടാകാറുണ്ട്.[3] ഈ കുറുക്കന്മാർ ഏകാന്തവാസികളാണ്. മലനിരകളിലും തീരപ്രദേശങ്ങളിലും മരുഭൂമിയിലും പട്ടണങ്ങളിലും വരെ ഇവയുടെ വിവിധ വർഗ്ഗങ്ങളെ കാണാവുന്നതാണ്. ഇവയുടെ ആഹാരം മരുഭൂമിയിൽ കാണപ്പെടുന്ന എലികൾ, പക്ഷികൾ, മറ്റു ചെറു ജീവികൾ എന്നിവയാണ്. എന്നിരുന്നാലും ഭക്ഷണലഭ്യതയനുസരിച്ചും ജീവിക്കുന്ന പ്രദേശത്തിനനുസരിച്ചും ഏതുതരം ഭക്ഷണവും അകത്താക്കുന്ന പ്രകൃതമാണ് ഇവയ്ക്കുള്ളത്. ഇവ രാത്രിഞ്ജരന്മാരാണ്. പകൽ സമയം ഇവയെ പുറത്തു കാണാൻ സാധിക്കുകയില്ല.

അറേബ്യൻ ചുവന്ന കുറുക്കന്മാരുടെ ഏറ്റവുമടുത്ത ബന്ധുക്കളായ Rüppell’s കുറുക്കനെ (Vulpes ruepelli) പശ്ചിമേഷ്യൻ പ്രദേശങ്ങളിലും വടക്കൻ ആഫ്രിക്കയിലും അപൂർവ്വമായി കണ്ടെത്തിയിട്ടുണ്ട്. പശ്ചിമേഷ്യൻ പ്രദേശങ്ങളിൽ കണ്ടുവരുന്ന അറേബ്യൻ ചുവന്ന കുറുക്കന്മാർ യൂറോപ്പിൽ (യു.കെ. പോലുള്ള രാജ്യങ്ങൾ) കാണപ്പെടുന്നവയേക്കാൾ ചെറിയ ഇനമാണ്. യു.കെ.യിൽ കാണപ്പെടുന്നതിന്റെ ഏതാണ്ട് പകുതി വലിപ്പമാണ് പശ്ചിമേഷ്യയിൽ കാണപ്പെടുന്നവയ്ക്ക്.  

പ്രജനനം തിരുത്തുക

പെൺകുറുക്കൻ ഒരു സമയം അഞ്ചു കുഞ്ഞുങ്ങൾക്കു വരെ ജന്മം നൽകുന്നു. കുറുക്കന്റെ കുഞ്ഞുങ്ങൾ ജനിച്ചു 10 ദിവസങ്ങൾ കഴിഞ്ഞാൽ കണ്ണുതുറക്കുന്നു. രണ്ടുമാസം വരെ ഈ കുഞ്ഞുങ്ങൾ അമ്മക്കുറുക്കൻറെ പാൽ കുടിച്ചു വളരുന്നു. ക്രമേണ കുഞ്ഞുങ്ങൾ അമ്മയെ പിന്തുടർന്നു വേട്ടയ്ക്കു പോകുകയും പിന്നീട് സ്വതന്ത്രമായി ജീവിക്കുകയും ചെയ്യുന്നു.

നിലനിൽപ്പിനുള്ള ഭീക്ഷണികൾ തിരുത്തുക

ഈ കുറുക്കന്മാർ ഇര പിടിയക്കുന്നതിൽ അതിസമർത്ഥരാണ്. മൺതിട്ടകളിൽ കൂടുകൂട്ടുന്ന പക്ഷികൾ, ആടുകൾ, എലികൾ, മുയലുകൾ എന്നിയൊക്കെ ഇവയുടെ ഭക്ഷണായിത്തീരാറുണ്ട്. മരുഭൂമിയ്ക്കു സമീപം താമസിക്കുന്നവർ വളർത്തു മൃഗങ്ങൾ, പക്ഷികൾ തുടങ്ങിയവയ്ക്കു ഭീക്ഷണിയായതിനാൽ ഇവയെ കെണിവച്ചും വെടിവച്ചും കൊലപ്പെടുത്തുന്നു. മരുഭൂമിയ്ക്കു സമീപമുള്ള റോഡുകളിൽ ഇവ വണ്ടിയിടിച്ചു ചാവുക സാധാരണായാണ്.

1989 ജനുവരിയ്ക്കും 1992 ഏപിലിനുമിടയ്ക്ക് ഒക്സ്ഫോർഡ് വൈൽഡ് ലൈഫ് കൺസർവേഷൻ റിസർച്ച് യൂണിറ്റിലെ ഒരു കൂട്ടം ജീവശാസ്ത്രജ്ഞന്മാർ ഡേവിഡ് മക്ഡോണാൾഡിന്റെ നേതൃത്വത്തിൽ വിസ്തൃതമായ മണൽ മരുഭൂമി സ്ഥിതി ചെയ്യുന്ന സൌദി അറേബ്യയിലെ തുമാമാ ബയോളജിക്കൽ റിസർവ്വിലെ ചുവന്ന കുറുക്കന്മാരെക്കുറിച്ച് വിശദമായി പഠനം നടത്തുകയുണ്ടായി. 3 വർഷം കൊണ്ട് 41 അറേബ്യൻ ചുവന്ന കുറുക്കന്മാർക്ക് (21 ആൺകുറുക്കന്മാരും 20 പെൺകുറുക്കന്മാരും) റേഡിയോ കോളർ ഘടിപ്പിച്ച് അവയുടെ ചലനം നിരീക്ഷിച്ച് പഠനം നടത്തിയിരുന്നു. ഏകദേശം 7 സ്ക്വയർ കിലോമീറ്റർ അഥവാ 2.5 സ്ക്വയർ മൈൽ പ്രദേശത്തെ കുറുക്കന്മാരാണ് പഠനവിധേയമായത്. ഈ പഠനത്തിൽ വ്യക്തമായി ഒന്ന് അവ ജീവിക്കുന്ന ജീവമണ്ഡലത്തിന്റെ അപര്യാപ്തതയാണ്.

അവലംബം. തിരുത്തുക

  1. Red Fox Subspecies http://www.pbase.com/corotauria/vos
  2. species.wikimedia.org. species.wikimedia.org. Retrieved on 2012-12-31.
  3. Terrestrial Mammals Archived 2012-03-20 at the Wayback Machine.. uaeinteract.com. (PDF) . Retrieved on 2012-12-31.