അറിയപ്പെടാത്ത ജീവിതങ്ങൾ
എഴുപതുകളിൽ രാജ്യാന്തര മാധ്യമങ്ങളിൽ വലിയ ചർച്ചയായ മനുഷ്യക്കടത്തു വിവാദം ചർച്ചചെയ്യുന്ന മലയാള ഡോക്യുമെന്ററിയാണ് അറിയപ്പെടാത്ത ജീവിതങ്ങൾ. [1]കേരള പ്രസ് അക്കാദമിയുടെ മുൻ ഡയറക്ടർ രാജു റാഫേലും കെ. രാജഗോപാലും ചേർന്നാണ് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. റാഫേൽ ആൻഡ് മേനോൻ മീഡിയയുടെ ബാനറിൽ ദിനേശ് കല്ലറയ്ക്കലാണ് ചിത്രം നിർമ്മിച്ചത്.[2]
ഉള്ളടക്കം
തിരുത്തുകകേരളത്തിലെയും പശ്ചിമജർമ്മനിയിലെയും കത്തോലിക്കാ സഭകളെ പ്രതിക്കൂട്ടിലാക്കിയ മനുഷ്യക്കടത്തു വിവാദം ചർച്ചചെയ്യുന്ന ഡോക്യുമെന്ററിയാണിത്. 1960 കളിലാണ് ലണ്ടൻ ടൈംസിൻറെയും ഗാർഡിയിന്റെയും ന്യൂയോർക്ക് ടൈംസിന്റെയും വാഷിങ്ങ്ടൺ പോസ്റ്റിന്റെയും ഒന്നാം പേജിൽ കേരളം ഇടം പിടിച്ചത്. [3]കേരളത്തിൽ നിന്ന് 15 ഉം 16 ഉം വയസ്സുള്ള നൂറ് കണക്കിന് ക്രിസ്ത്യൻ പെൺകുട്ടികളെ കന്യാസ്ത്രീ മഠങ്ങളിൽ ചേർക്കാൻ എന്ന വ്യാജേനേ പശ്ചിമജർമ്മനിയിലേക്കും മറ്റും അടിമകളായും സെക്സ് വർക്കേഴ്സ് ആയും കടത്തുന്നു എന്നായിരുന്നു ആരോപണം. ജർമ്മനിയിലെത്തിയ മലയാളി കന്യാസ്ത്രീകളുടെ അറിയപ്പെടാത്ത ജീവിതകഥയും പറയുന്നുണ്ട്.[4]
ജർമ്മൻ ഭാഷയിലും Unbemerktes Leben എന്ന പേരിൽ ഈ ഡോക്യുമെൻററി തയ്യാറാക്കിയിട്ടുണ്ട്. ജർമ്മൻ സർവ്വകലാശാലകളിലെ പോപ്പുലേഷൻ / മൈഗ്രേഷൻ സ്റ്റഡീസ് വകുപ്പുകളിൽ ആധികാരിക റഫൻസ് രേഖയായി Unbemerktes Leben നെ ഉൾപ്പെടുത്തിയിട്ടുണ്ട്. ആധികാരിക ജർമ്മൻ ചരിത്ര പുസ്തകമായ ജർമ്മൻ ലക്സിക്കന്റെ പുതിയ പതിപ്പിലും Unbemerktes Leben ഉണ്ട്.
പുരസ്കാരം / പ്രദർശനങ്ങൾ
തിരുത്തുക- 2019 ലെ മ്യൂണിക്ക് സമ്മർ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചു.
അവലംബം
തിരുത്തുക- ↑ "'അറിയപ്പെടാത്ത ജീവിതങ്ങൾ ' ഡോക്യുമെന്ററി പ്രദർശനം ഇന്ന്". മാതൃഭൂമി. 10 June 2018. Archived from the original on 2021-05-26. Retrieved 26 May 2021.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-05-26. Retrieved 2021-05-26.
- ↑ Bhawani Cheerath (30 May 2018). "Piecing together the story of Malayali nuns". The Hindu. Archived from the original on 2021-05-26. Retrieved 26 May 2021.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ https://www.madhyamam.com/amp/local-news/thrissur/2018/jun/11/501660