അറാറിയ

ഇന്ത്യയിലെ ഒരു മനുഷ്യവാസ പ്രദേശം

ഇന്ത്യൻ സംസ്ഥാനമായ ബീഹാറിലെ ഒരു മുനിസിപ്പാലിറ്റിയും പട്ടണവുമാണ് അറാറിയ. ഇത് അറാറിയ ജില്ലയുടെ ഭരണസിരാകേന്ദ്രവും കൂടിയാണ്.

അറാറിയ


अररिया
പട്ടണം
രാജ്യം ഇന്ത്യ
സംസ്ഥാനംബീഹാർ
ജില്ലഅറാറിയ
ഉയരം
47 മീ(154 അടി)
ജനസംഖ്യ
 (2001)
 • ആകെ60,594
Languages
 • OfficialHindi, Urdu
സമയമേഖലUTC+5:30 (IST)
PIN
854311, 8543XX
Lok Sabha constituencyAraria
Vidhan Sabha constituencyAraria
വെബ്സൈറ്റ്http://www.araria.bih.nic.in/

ഭൂമിശാസ്ത്രം

തിരുത്തുക

അറാറിയ സ്ഥിതി ചെയ്യുന്ന അക്ഷാംശ രേഖാംശങ്ങൾ 26°09′N 87°31′E / 26.15°N 87.52°E / 26.15; 87.52 [1] ആണ്. സമുദ്രനിരപ്പിൽ നിന്നുള്ള ശരാശരി ഉയരം 47 മീറ്ററാണ് (154 അടി). ബീഹാലിലെ പൂർണ്ണിയയുടെയും മാധേപുരയുടെയും വടക്കു ഭാഗത്തായിട്ടാണ് അറാറിയ. വടക്കു ഭാഗം നേപ്പാളിനാൽ വലയം ചെയ്യപ്പെട്ടിരിക്കുന്നു. കിഴക്കു ഭാഗത്ത് കിഷൻഗൻജും തെക്കുപടിഞ്ഞാറ്‌ ഭാഗത്ത് സുപൌളും സ്ഥിതി ചെയ്യുന്നു. 1990 ലാൺ അറാറിയ ജില്ല നിലവിൽ വരുന്നത്. അറാറിയ ജില്ല ഇൻഡോ-നേപ്പാൾ അതിർത്തിയെ തൊട്ടിരിക്കുന്നു. ഈ മേഖലയ്ക്കു സമീപമാണ് നേപ്പാൾ, ബംഗ്ലാദേശ്, ഭൂട്ടാൻ എന്നീ മൂന്നു രാജ്യങ്ങൾ. Hence, the district is important in terms of security. ജോഗ്ബാനിയാണ് അറാറിയയുടെ അങ്ങേയറ്റത്തെ അതിർത്തി. അതിനു ശേഷം നേപ്പാളിലെ മൊറാങ്ങ് ജില്ല തുടങ്ങുന്നു. കോസി നദി അറാറിയയ്ക്കു കുറുകെ കടന്നു പോകുന്നു. ഈ മേഖലയിലെ പ്രധാന നദി പനാർ ആണ്. ഫലഭൂയിഷ്ടമായ നദിക്കരയിൽ കൃഷി വ്യാപകമായിട്ടുണ്ട്. വർഷകാലത്ത് ഇവിടെ വെള്ളപ്പൊക്കമുണ്ടാകാറുണ്ട്. അറാറിയയിലൂടെ ഒരു കനാലും കടന്നു പോകുന്നുണ്ട്.

ഗതാഗതമാർഗ്ഗങ്ങൾ

തിരുത്തുക

റെയിൽവേ

തിരുത്തുക

രാജ്യത്തിൻറെ മറ്റു ഭാഗങ്ങളിൽ നിന്ന് കതിഹാർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ വഴി തീവണ്ടി മാർഗ്ഗം അറാറിയയിലെത്തിച്ചേരാൻ സാധിക്കുന്നതാണ്.

അറാറിയ നാഷണൽ ഹൈവേ അൻപത്തേഴുമായി ബന്ധിപ്പിച്ചിരിക്കുന്നു. ബീഹാറിലെ മറ്റു ജില്ലകളിൽ നിന്ന് ഇവിടേയ്ക്കു ബസുകളും മറ്റും സർവ്വീസ് നടത്തുന്നു.

വിമാനത്താവളം.

തിരുത്തുക

അറാറിയ പട്ടണത്തന് ഏറ്റവും അടുത്തുള്ള വിമാനത്താവളം ബാഗ്ഡോഗ്ര വിമാനത്താവളമാണ്. ഇവിടെ നിന്നു രാജ്യത്തെ പ്രധാന പട്ടണങ്ങളിലേയ്ക്ക് വിമാനസർവ്വീസുകളുണ്ട്.

ഭാക്ഷകൾ

തിരുത്തുക

ബീഹാറി, തുടങ്ങിയ മിശ്ര സംസ്കാരമാണ് ഇവിടെയുള്ളത്. ഭാക്ഷകൾ വ്യത്യസ്തങ്ങളാണ്. ഔദ്യോഗിക ഭാക്ഷ ഹിന്ദിയാണ്. രണ്ടാം ഭാക്ഷയായ ഉർദു എല്ലാ വിഭാഗക്കാരും സംസാരിക്കുന്നു. മൈഥിലി, ഭോജ്പുരി, ബംഗാളി, സുർജാപുരി എന്നിവയും സംസാരഭാക്ഷയായുണ്ട്.

  1. Falling Rain Genomics, Inc - Araria

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അറാറിയ&oldid=3966834" എന്ന താളിൽനിന്ന് ശേഖരിച്ചത്