കോഫി അറബിക

(അറബി കാപ്പി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കാപ്പി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കാപ്പി (വിവക്ഷകൾ) എന്ന താൾ കാണുക. കാപ്പി (വിവക്ഷകൾ)

പുഷ്പിക്കുന്ന സസ്യങ്ങളിലെ റുബിയേസീ കുടുംബത്തിലെ ഒരു ജനുസ്സായ കാപ്പിയിലെ ഒരു സ്പീഷിസാണ് കോഫിയ അറബിക - Coffea arabica (/[invalid input: 'icon']əˈræbɪkə/). ഇവയുടെ പേരിൽ നിന്നും അറേബ്യൻ പെനിൻസുലായിലെ യെമനിലെ മലനിരകളാണ് ഇവയുടെ ജന്മദേശമെന്നു കരുതുന്നു. അതിനുശേഷം എത്യോപ്യയുടെ ദക്ഷിണപശ്ചിമദിക്കിലും ദക്ഷിണപൂർവ്വ സുഡാനിലും കണ്ടെത്തിയിരുന്നു. "കോഫീ ഷ്രബ് ഓഫ് അറേബ്യ", "മൗണ്ടൻ കോഫി", "അറബിക കോഫി" എന്നൊക്കെയും ഇവ അറിയപ്പെടുന്നു. കാപ്പി കുടുംബത്തിലെ ആദ്യ സ്പീഷിസാണ് ഇതെന്നു വിശ്വസിക്കുന്നു. അറേബ്യയുടെ തെക്കുകിഴക്ക്‌ പ്രദേശങ്ങളിൽ 1000 വർഷങ്ങൾക്കു മുൻപ് ഇത് കൃഷി ചെയ്തിരുന്നു.

കോഫി അറബിക
Coffee flowers
Coffee fruits
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Genus:
Species:
C. arabica
Binomial name
Coffea arabica

വളരെയധികം ശാഖകളുള്ളതും വിസ്താരത്തിൽ വളരുന്നതുമായ ഒരു ചെടിയാണ്‌ കാപ്പി. ശാഖകൾ രണ്ടുതരത്തിലുള്ളവയെ കാപ്പിച്ചടിയിൽ കാണാം. തായ്തടിക്ക് സമാന്തരമായി വളരുന്നവയെ കമ്പച്ചികിറ് അല്ലെങ്കിൽ തളുപ്പ് എന്നു വിളിക്കുന്നു.. ഭൂമിക്ക് സമാന്തരമായി വളരുന്ന പാർശ്വശാഖകളെ റക്കകൾ എന്നും പറയുന്നു.

 
കാപ്പിപ്പൂ

തായ്തടിയിൽ നിന്നും വശങ്ങളിലേക്ക് ആദ്യം വളരുന്നവ ഒന്നാം റക്കകൾ എന്ന വിഭാഗത്തിലും അതിൽ നിന്നും വളരുന്നവയെ രണ്ടാം റക്കകൾ എന്നും രണ്ടാം റക്കയിൽ നിന്നും വളരുന്നവയെ മൂന്നാം റക്കകൾ എന്നും വിളിക്കുന്നു. പാർശ്വശാഖയിൽ നിന്നും കുത്തനെ വളരുന്നവയാണ്‌ ആൺ റക്കകൾ അഥവാ കുതിര റക്കകൾ എന്ന വിഭാഗത്തിൽ പെടുന്നത്. ശാഖകളിൽ ഇലകൾ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. ഇലകൾക്ക് കടും പച്ചനിറമാണുള്ളത്. തണ്ടുകളിൽ സുഗന്ധമുള്ള വെളുത്ത പൂക്കൾ കുലകളായി ഉണ്ടാകുന്നു. കായ്കൾ ഉരുണ്ടതും പച്ച നിറത്തിലുള്ളതുമായിരിക്കും. കായ്കൾക്ക് പച്ച നിറത്തിലും പഴുക്കുമ്പോൾ ചുവപ്പോ, മഞ്ഞയോ, മഞ്ഞ കലർന്ന ചുവപ്പു നിറത്തിലോ ഉള്ള തൊലിക്കുള്ളിൽ രണ്ട് വിത്തുകൾ വീതം കാണപ്പെടുന്നു.

സംസ്കരണം

തിരുത്തുക

ലോകത്ത് പല രീതിയിൽ കാപ്പിക്കുരു സംസ്കരണം നടക്കുന്നുണ്ടെങ്കിലും അതിൽ ഏറ്റവും പ്രശസ്തമായതും സ്വാദേറിയതുമായ ഒരു സംസ്‌ക്കരണ രീതിയാണ് മൺസൂൺ മലബാർ.

മലബാറിൽ നിന്നും കാപ്പിക്കുരുകൾ യൂറോപ്പിലേക്ക് കപ്പൽ മാർഗ്ഗം കയറ്റിയയച്ചിരുന്നു. മാസങ്ങളോളം നീണ്ടുനിൽക്കുന്ന കപ്പൽ യാത്രയിലുടനീളം കാറ്റും മഴയും നനഞ്ഞ കാപ്പിക്കുരുകൾ പഴുക്കുകയും, അവയിൽ നിന്ന് ഉല്പാദിപ്പിക്കുന്ന കാപ്പിപ്പൊടിക്ക് രുചിവ്യത്യാസം ഉണ്ടാവുകയും ചെയ്തു. യൂറോപ്പിൽ ഇത്തരം കാപ്പിക്ക് വലിയ പ്രചാരം ലഭിച്ചതോടു കൂടിയാണ് മൺസൂൺ മലബാർ എന്ന സംസ്കരണ രീതി ഉണ്ടായത്.[1]

മൺസൂൺ മലബാർ അറബി കാപ്പി

തിരുത്തുക

ഭാരതസർക്കാരിന്റെ ഭൗദ്ധിക സ്വത്തവകാശ നിയമപ്രകാരം, ഒരു പ്രത്യേക വ്യാവസായിക ഉൽപ്പന്നത്തിന്, അതിന്റെ ദേശപരമായ സവിശേഷതകളാലോ, ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാലോ,പരമ്പരഗതമായ മേന്മയാലോ ലഭ്യമാകുന്ന പദവിയ്ക്കാണ് ഭൗമ സൂചിക പദവി എന്ന് പറയുന്നത്

2020 മാർച്ച് വരെ ഇന്ത്യയിൽ ഏകദേശം 361 ഓളം ഉൽപ്പന്നങ്ങൾക്കാണ് ഭൂപ്രദേശസൂചിക ബഹുമതി ലഭിച്ചിട്ടുള്ളത് എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.കേരളത്തിൽ (കേരളം, കർണ്ണാടക) [2]നിന്ന് ഈ ഇനത്തിലേയ്ക്ക് തിരഞ്ഞെടുത്ത രണ്ട് തരം കാപ്പി വിഭാഗങ്ങളാണ് മൺസൂൺ മലബാർ അറബി കോഫിയും മൺസൂൺ മലബാർ റോബസ്റ്റ കോഫിയും.[3]

സെൻ‌ട്രൽ കോഫി പുറത്തിറക്കിയ S.795, Sln.4, Sln.5A, Sln.5B, Sln.6, Sln.9, Sln.12 (കാവേരി) എന്നിവയാണ് മൺസൂൺ മലബാർ അറബിക്ക കോഫി തയ്യാറാക്കാൻ ഉപയോഗിക്കുന്ന അറബിക്ക കോഫിയുടെ പ്രധാന ഇനങ്ങൾ.[4]

വിളവെടുത്ത ഉടനെ ഗ്രേഡ് തിരിച്ച് ചാക്കുകളിലാക്കി മൺസൂൺ മഴയും കാറ്റും കൊള്ളുന്നവിധം പ്രത്യേക സ്ഥലങ്ങളിൽ കാപ്പിക്കുരു സൂക്ഷിക്കുന്നു. കാറ്റും വെളിച്ചവും മഴയും ഈർപ്പവും നേരിട്ട് ഏൽക്കത്തക്ക വിധം ഇതിനെ തിരിച്ചും മറിച്ചും വെയ്ക്കുകയൂം ചെയ്യുന്നു. പാകമാകുന്നതുവരെ പ്രകൃതിയോട് നേരിട്ട് ബന്ധപ്പെട്ടു കിടക്കുന്നതിനാൽ തീർത്തും ജൈവികപരമായ ഒരു സംസ്കരണ രീതിയായി ഇതിനെ അംഗീകരിച്ചിട്ടുണ്ട്.

തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ പശ്ചിമതീരത്തെ മലബാർ മേഖലയിലെ കർണാടകയിലെ മംഗലാപുരം മുതൽ കേരളത്തിലെ കോഴിക്കോട് വരെയാണ് നിയന്ത്രിത സാഹചര്യങ്ങളിൽ പ്രത്യേക മലബാർ മൺസൂൺ പ്രക്രിയ നടത്തുന്നത്.

നടീൽവസ്തു

തിരുത്തുക

കായ്കളിൽ നിന്നും ശേഖരിക്കുന്ന വിത്തുകളാണ്‌ കാപ്പിച്ചെടിയുടെ പ്രധാന നടീൽ വസ്തു. പൂർണ്ണമായോ മുക്കാൾ ഭാഗമോ പഴുത്തതും ആരോഗ്യവും വലിപ്പവമുള്ള കായ്കൾ തിരഞ്ഞെടുത്ത്; തൊലി നീക്കി കായ്തുരപ്പൻ മാധയുണ്ടാകാതിരിക്കാൻ ക്ലോർപൈറിഫോസിൽ എന്ന ദ്രാവകത്തിൽ മുക്കുന്നു. അതിനുശേഷം ചാരം പുരട്ടി അഞ്ച് സെന്റീമീറ്റർ കനത്തിൽ പരത്തി തണലിൽ ഉണക്കുന്നു. വിത്തുകൾ ഒരുപോലെ ഉണങ്ങുന്നതിനായി മൂന്നോ നാലോ പ്രാവശ്യം ഇളക്കികൊടുക്കുന്നു. ഇങ്ങനെ അഞ്ചുദിവസം ഉണക്കായാൽ അതിൽ നിന്നും ചാരം തട്ടിക്കളഞ്ഞ് ആകൃതിയില്ലാത്തതും പൊട്ടിയതുമായ വിത്തുകൾ നീക്കം ചെയ്ത് വീണ്ടും തണലിൽ ഉണക്കുന്നു[5].

രസഗുണങ്ങൾ

തിരുത്തുക
  1. https://sites.cdit.org/wto/index.php/monsooned-malabar-arabian-coffee
  2. JOINED GI Tag to get Kerala and Karnataka Application Number 85, Year of aproval 2007-2008 from http://www.ipindia.nic.in/
  3. http://www.ipindia.nic.in/writereaddata/Portal/Images/pdf/GI_Application_Register_10-09-2019.pdf
  4. https://sites.cdit.org/wto/index.php/monsooned-malabar-arabian-coffee
  5. ഡോ. സി.കെ.വിജയലക്ഷ്മി, ഡോ.ജോർജ്ജ് ഡാനിയേൽ, ഡൊ.വി.ബി. സുരേഷ് കുമാർ എന്നിവരുടെ ലേഖനം. കർഷകശ്രീ മാസിക. ഓഗസ്റ്റ് 2008. പുറം 28-30
  6. "ayurvedicmedicinalplants.com-ൽ നിന്നും". Archived from the original on 2010-12-26. Retrieved 2011-12-08.

ചിത്രശാല

തിരുത്തുക

വറുത്തെടുത്ത കാപ്പിക്കുരു

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കോഫി_അറബിക&oldid=3694148" എന്ന താളിൽനിന്ന് ശേഖരിച്ചത്