അറഫ മല
സൗദി അറേബ്യയിലെ മക്ക പ്രവിശ്യയിൽ മക്കയിൽ നിന്ന് ഏകദേശം 20 കി.മീ (12 മൈൽ) തെക്കുകിഴക്കായിട്ടാണ് ജബൽ അൽ റഹ്മ ("കരുണയുടെ പർവ്വതം") എന്ന പേരിൽ കൂടി അറിയപ്പെടുന്ന അറഫ മല. ഏകദേശം 70 മീറ്റർ (230 അടി) ഉയരമുള്ള അറഫ മലയുടെ ഏറ്റവും ഉയർന്ന ഭാഗം 454 മീറ്റർ (1,490 അടി) ഉയരത്തിലാണ്.
അറഫ മല | |
---|---|
ഉയരം കൂടിയ പർവതം | |
Elevation | 454 മീ (1,490 അടി) |
Coordinates | 21°21′17″N 39°59′02″E / 21.35472°N 39.98389°E |
മറ്റ് പേരുകൾ | |
Native name | |
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ | |
സ്ഥാനം | Near Mecca City, Makkah Province, the Hejaz Saudi Arabia |
Parent range | Hijaz Mountains |
ഭൂവിജ്ഞാനീയം | |
Age of rock | 9.13 ± 1.05 Mya |
Mountain type | Grandiorite hill[1] |
ഇസ്‌ലാമിക ചരിത്ര പ്രകാരം, ഈ കുന്നിൽ നിന്നുകൊണ്ടാണ് മുഹമ്മദ് നബി ഖുതുബത്തുൽ വിദാ എന്ന വിടവാങ്ങൽ പ്രഭാഷണം നടത്തിയത്. ആദാമും ഹവ്വയും സ്വർഗത്തിൽ നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷം ഭൂമിയിൽ വീണ്ടും ഒന്നിച്ച സ്ഥലമാണ് അറഫാത്ത് എന്നും ചില മുസ്ലീങ്ങൾ വിശ്വസിക്കുന്നു. ഈ പർവതത്തിൽ വെച്ച് അല്ലാഹു അവരോട് ക്ഷമിച്ചതിനാലാണ് ഈ മലയ്ക്ക് ജബൽ അർ-റഹ്മ ("കരുണയുടെ പർവ്വതം") എന്ന് കൂടി പേര് ലഭിക്കാൻ കാരണം. ഈ സംഭവം എവിടെയാണ് നടന്നതെന്ന് വിശ്വസിക്കപ്പെടുന്ന ഭാഗത്ത് ഒരു തൂൺ മലയുടെ മുകളിൽ സ്ഥാപിച്ചിട്ടുണ്ട്.
ഹജ്ജ് വേളയിൽ ഈ പർവതത്തിന് വളരെ പ്രാധാന്യമുണ്ട്. ഇസ്ലാമിക മാസമായ ദുൽ-ഹിജ്ജയിലെ 9-ാം ദിവസം അറഫ ദിനം എന്ന പേരിൽ കൂടി അറിയപ്പെടുന്നു. ഹജ്ജ് തീർത്ഥാടകർ മിനയിൽ നിന്ന് അറഫാത്തിലേക്ക് പുറപ്പെടുന്ന അറഫ ദിനം ഹജ്ജിന്റെ ഏറ്റവും പ്രധാനപ്പെട്ട ദിവസമായി കണക്കാക്കപ്പെടുന്നു. അറഫാ ദിനത്തിൽ ഖുത്ബ (പ്രഭാഷണം) നടത്തപ്പെടുകായും, താഴ്‌വരയിൽ ളുഹറും (മധ്യാഹ്ന പ്രാർത്ഥന)യും അസറും (സായാഹ്ന പ്രാർത്ഥന) പ്രാർത്ഥനകൾ ഒരുമിച്ച് നിർവഹിക്കുകയും ചെയ്യുന്നു. തീർത്ഥാടകർ തങ്ങളുടെ പാപങ്ങൾ പൊറുക്കുന്നതിനായി അല്ലാഹുവിനെ വിളിച്ച് പകൽ മുഴുവൻ മലയിൽ ചെലവഴിക്കുന്നു.[2]
അവലംബം
തിരുത്തുക- ↑ Qureshi, A. A.; Sultan, A.; Rashid, A.; Ali, M.; Waheed, A.; Manzoor, S.; Baloch, M. A.; Matiullah; Batool, S.; Khan, H. A. (September 2012). "Geological and radiological studies of the Mount Arafat, Mekkah, Saudi Arabia". Journal of Radioanalytical and Nuclear Chemistry (in ഇംഗ്ലീഷ്). 293 (3): 955–963. doi:10.1007/s10967-012-1776-0. ISSN 0236-5731. S2CID 95942060.
- ↑ "More than 2 million pilgrims complete journey to Mount Arafat for second day of Hajj". Arab News (in ഇംഗ്ലീഷ്). 2018-08-20. Retrieved 2019-04-14.