അരോമാറ്റിക് ആൻഡ് മെഡിസിനൽ പ്ലാന്റ് റിസർച്ച് സ്റ്റേഷൻ, ഓടക്കാലി

ഇന്ത്യയിലെ കേരളത്തിലെ എറണാകുളം ജില്ലയിലെ ഓടക്കാലിയിൽ, കേരള കാർഷിക സർവ്വകലാശാലയുടെ സെൻട്രൽ സോണിന് കീഴിലുള്ള ഒരു ഗവേഷണ കേന്ദ്രമാണ് അരോമാറ്റിക് ആൻഡ് മെഡിസിനൽ പ്ലാന്റ് റിസർച്ച് സ്റ്റേഷൻ (ആരോമാറ്റിക് ഔഷധ സസ്യ ഗവേഷണ കേന്ദ്രം), ഓടക്കാലി. തിരുവിതാംകൂർ-കൊച്ചി സർക്കാർ 1951 ൽ ലെമൺഗ്രാസ് ബ്രീഡിംഗ് സ്റ്റേഷൻ ആയി ഇത് സ്ഥാപിച്ചു. പിന്നീട് 1972 ൽ കേരള കാർഷിക സർവ്വകലാശാല രൂപീകരിച്ചതിനുശേഷം ഗവേഷണ കേന്ദ്രം അതിന്റെ നിയന്ത്രണത്തിലാക്കി. 1982 ൽ സ്റ്റേഷന്റെ പേര് അരോമാറ്റിക് ആൻഡ് മെഡിസിനൽ പ്ലാന്റ് റിസർച്ച് സ്റ്റേഷൻ എന്ന് പുനർനാമകരണം ചെയ്തു. [1][2]

1994-ൽ ഇന്ത്യയിലെ കാർഷിക മന്ത്രാലയം ഈ സ്റ്റേഷന്റെ ഫൈറ്റോകെമിക്കൽ ലബോറട്ടറി ഔഷധ- സുഗന്ധ സസ്യങ്ങൾക്കായുള്ള റീജിയണൽ അനലിറ്റിക്കൽ ലബോറട്ടറികളിലൊന്നായി ഉയർത്തി.

രാജ്യത്തെ സുഗന്ധ ഔഷധ സസ്യങ്ങളിലെ മികവിന്റെ കേന്ദ്രം എന്ന പദവി സ്വന്തമാക്കാനുള്ള ഗവേഷണ കേന്ദ്രത്തിന്റെ ശ്രമത്തിന്റെ ഒരു ഘട്ടമായി 2008 ൽ ചില വിപുലീകരിച്ച സൗകര്യങ്ങൾ ഉദ്ഘാടനം ചെയ്തു. [3]

 

  1. "Aromatic & Medicinal Plants Research Station, Odakkali | Kerala Agricultural University". Retrieved 2021-05-25.
  2. "AMPRS, Odakkali". Retrieved 2021-05-25.
  3. "Research station's prospects get a boost". The Hindu. 13 February 2008. Retrieved 7 August 2019.

പുറംകണ്ണികൾ

തിരുത്തുക
  • ഔദ്യോഗിക വെബ്സൈറ്റ് [1]