അരുൺ ഖേതർപാൽ

പരമോന്നത ബഹുമതിയായ പരമവീര ചക്രം ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി

ഭാരതീയ സൈന്യത്തിലെ ഒരു ഉദ്യോഗസ്ഥനായിരുന്നു സെക്കന്റ് ലെഫ്റ്റ്നന്റ് അരുൺ ഖേതർപാൽ(14 ഒക്ടോബർ 1950 - 16 ഡിസംബർ 1971). 1971 ലെ ബംഗ്ലാദേശ് യുദ്ധത്തിൽ കൊല്ലപ്പെട്ടു.[2]മരണാനന്തരം ഭാരതത്തിലെ പരമോന്നത സൈനിക ബഹുമതിയായ പരമവീര ചക്രം, നൽകപ്പെട്ടു.

അരുൺ ഖേതർപാൽ
സെക്കന്റ് ലെഫ്റ്റ്നന്റ് അരുൺ ഖേതർപാൽ
ജനനം14 October 1950
Pune
മരണം16 December 1971(aged 21)
Barapind Shakargarh Sector
ദേശീയതIndia
വിഭാഗംIndian Army
ജോലിക്കാലം6 months [1]
പദവി2nd Lieutenant
യൂനിറ്റ്POONA HORSE (17 HORSE) (IC 25067)
യുദ്ധങ്ങൾBattle of Basantar or Battle of Barapind
പുരസ്കാരങ്ങൾപരമവീര ചക്രം

ജീവിതരേഖ തിരുത്തുക

മഹാരാഷ്ട്രയിലെ പൂനെയിൽ ജനിച്ചു. അച്ഛൻ പട്ടാള ബ്രിഗേഡിയറായിരുന്നു. പഠനത്തിലും കായിക രംഗത്തും മികവു കാട്ടിയ ഖേതർപാൽ 1967 ൽ നാഷണൽ ഡിഫൻസ് അക്കാദമിയിൽ ചേർന്നു. ഫോക്സ്ട്രോട്ട് സ്ക്വാഡ്രണിലെ കേഡറ്റ് ക്യാപ്റ്റനായിരുന്നു. പിന്നീട് മിലിറ്ററി അക്കാദമിയിൽ ചേർന്നു. 1971 ൽ 17 പൂനെ ഹോഴ്സിൽ കമ്മീഷൻ ചെയ്തു.[3]

1971 ലെ ബംഗ്ലാദേശ് യുദ്ധം തിരുത്തുക

1971 ലെ ബംഗ്ലാദേശ് യുദ്ധത്തിൽ 47 ാമത് ഇൻഫന്ററി ബ്രിഗേഡിന്റെ നേതൃത്ത്വം 17 പൂനെ ഹോഴ്സിനായിരുന്നു. യുദ്ധത്തിനിടെ ശാഖർഗർ സെക്റ്ററിലെ നീക്കത്തിനിടെ ബസന്തർ നദിക്കു കുറുകെ പാലം നിർമ്മിക്കുന്ന ചുമതല 47 ാം ബ്രിഗേഡിനായിരുന്നു. ആ പ്രദേശമാകെ മൈൻ വിതറിയിരുന്നു. [4]

ഡിസംബർ 16 ന് പാകിസ്താൻ സേന ടാങ്കുകളുടെ സഹായത്തോടെ പ്രത്യാക്രമണം ആരംഭിച്ചു. ഈ ആക്രമണത്തിലാണ് ഖേതർപാൽ കൊല്ലപ്പെട്ടത്.[5][6]തന്റെ ചുമതലയിലുണ്ടായിരുന്ന ടാങ്ക് ശത്രു സൈന്യത്തിന്റെ വെടിയേറ്റു തകർന്നിട്ടും അദ്ദേഹം ധീരമായി പോരാടി, അവരെ പ്രതിരോധിച്ചു. തന്റെ ജീവത്യാഗത്തിലൂടെ ഇന്ത്യൻ സൈന്യത്തിന് യുദ്ധത്തിലെ നിർണ്ണായകമായ മേൽക്കൈ നൽകാൻ ഖേതർപാലിനായി. ഫാമഗുസ്ത എന്ന ഈ യുദ്ധ ടാങ്ക് ഇപ്പോഴും യുദ്ധ സ്മാരകമായി സംരക്ഷിച്ചു വരുന്നു.

ആദരവുകൾ തിരുത്തുക

  • ഇന്ത്യൻ മിലിറ്ററി അക്കാദമി ആഡിറ്റോറിയം ഖേതർപാലിന്റെ പേരിലാണ് നാമകരണം ചെയ്തിട്ടുള്ളത്.

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-04-17. Retrieved 2013-06-06.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-04-17. Retrieved 2013-06-06.
  3. "Lawrence School to get Khetarpal's statue - Times Of India". Articles.timesofindia.indiatimes.com. Archived from the original on 2012-07-07. Retrieved 2012-02-10. Archived 2012-07-07 at Archive.is
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2023-09-19. Retrieved 2013-06-06.
  5. http://www.indianarmy.gov.in/Site/FormTemplete/frmPhotoGallery.aspx?MnId=BkSo4GjZt+sFveYoQfUrlg==&ParentID=rvVnLiFkVlevP0fjtS7JLg==
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-04-26. Retrieved 2013-06-06.

പുറം കണ്ണികൾ തിരുത്തുക

Persondata
NAME Khetarpal, Arun
ALTERNATIVE NAMES
SHORT DESCRIPTION
DATE OF BIRTH 14 October 1950
PLACE OF BIRTH Pune
DATE OF DEATH 16 December 1971
PLACE OF DEATH Barapind Shakargarh Sector
"https://ml.wikipedia.org/w/index.php?title=അരുൺ_ഖേതർപാൽ&oldid=4073349" എന്ന താളിൽനിന്ന് ശേഖരിച്ചത്