ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചെയർപേഴ്സണായ ആദ്യത്തെ വനിതയാണ് അരുന്ധതി ഭട്ടാചാര്യ (ജനനം:1956 മാർച്ച് 18). ഫോബ്സ് മാസിക തയ്യാറാക്കിയ ലോകത്തെ അതിശക്തരായ വനിതകളുടെ പട്ടികയിൽ ഇവർ മുപ്പതാം സ്ഥാനത്ത് എത്തിയിട്ടുണ്ട്.[1]

അരുന്ധതി ഭട്ടാചാര്യ
ഭാരതീയ സ്റ്റേറ്റ് ബാങ്കിന്റെ 24-ആമത്തെ ചെയർപേഴ്സൺ
പദവിയിൽ
ഓഫീസിൽ
7 ഒക്ടോബർ 2013
മുൻഗാമിപ്രദീപ് ചൗധുരി
എസ്.ബി.ഐ.
വ്യക്തിഗത വിവരങ്ങൾ
ജനനം (1956-03-18) 18 മാർച്ച് 1956  (68 വയസ്സ്)
കൊൽക്കത്ത, പശ്ചിമബംഗാൾ,  ഇന്ത്യ
ദേശീയതഇന്ത്യൻ

ജീവിതരേഖ

തിരുത്തുക

കൊൽക്കത്തയിലെ ഒരു ബംഗാളി ഹിന്ദു ബ്രാഹ്മണകുടുംബത്തിലാണ് അരുന്ധതി ജനിച്ചത്. കുട്ടിക്കാലത്ത് ഭിലായിയിലാണ് വളർന്നത്. പിതാവ് പ്രോദ്യുത് കുമാർ ഭിലായിയിലെ ഉരുക്കുനിർമ്മാണശാലയിലെ ജീവനക്കാരനായിരുന്നു. മാതാവ് കല്യാൺ മുഖർജി ബൊക്കാറൊയിലെ ഒരു ഹോമിയോ ഡോക്ടറായിരുന്നു. ബൊക്കാറൊയിലെ സെന്റ്‌. സേവ്യേഴ്സ് സ്കൂളിലാണ് അരുന്ധതി പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. [2] പിന്നീട് കൊൽക്കത്തയിലെ ബ്രാബോൺ കോളേജിലും ജഡാവ്പൂർ യൂണിവേഴ്സിറ്റിയിലുമായി ഇംഗ്ലീഷ് സാഹിത്യപഠനവും പൂർത്തിയാക്കി. ഖഡഗ്പൂർ ഐ.ഐ.ടി.യിലെ ഒരു പ്രൊഫസറെയാണ് വിവാഹം കഴിച്ചത്.[3]

ഉദ്യോഗം

തിരുത്തുക

1977 സെപ്റ്റംബറിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഒരു പ്രൊബേഷണറി ഓഫീസറായാണ് അരുന്ധതിയുടെ തുടക്കം.[4] പിന്നീട് 36 വർഷത്തെ ഉദ്യോഗജീവിതത്തിനിടയിൽ ബാങ്കിന്റെ വിവിധ സംരംഭങ്ങളുടെ മേൽനോട്ടചുമതല വഹിച്ചു. ബാങ്കിന്റെ ന്യൂയോർക്ക് ശാഖയിലും പ്രവർത്തിച്ചു. എസ്.ബി.ഐ. ക്യാപ്പിറ്റൽ മാർക്കറ്റ്സ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായും പ്രവർത്തിട്ടുണ്ട്. കൂടാതെ എസ്.ബി.ഐ. ഡെപ്യൂട്ടി എം.ഡി.യായും കോർപ്പറേറ്റ് ഡെവലപ്മെന്റ് ഓഫീസറായും സേവനമനുഷ്ഠിച്ചു. 2013 ഒക്ടോബറിൽ ബാങ്കിന്റെ ചെയർപേഴ്സൺ ആയിരുന്ന പ്രതീപ് ചൗധുരി വിരമിച്ചതോടെയാണ് അരുന്ധതി ചുമതലയേറ്റത്.[5]

ബഹുമതികൾ

തിരുത്തുക
  • 2015-ൽ ഫോബ്സ് മാസിക തയ്യാറാക്കിയ ലോകത്തെ അതിശക്തരുടെ പട്ടികയിൽ മുപ്പതാം സ്ഥാനം.
  • 2015-ൽ ഫോറിൻ പോളിസി മാസികയുടെ ടോപ് 100 ഗ്ലോബൽ തിങ്കേഴ്സ് പട്ടികയിൽ ഇടം നേടി.[6]
  • 2015-ൽ ഫോർച്യൂൺ മാസികയുടെ ഏഷ്യാ-പസഫിക് മേഖലയിലെ അതിശക്തരായ വനിതകളുടെ പട്ടികയിൽ നാലാം സ്ഥാനം.[7]
  1. "The World's 100 Most Powerful Women". Forbes. Forbes. Retrieved 24 June 2014.
  2. All you need to know about Arundhati Bhattacharya, SBIs first woman chief
  3. http://www.telegraphindia.com/1131009/jsp/business/story_17440117.jsp#.VuG-0jZqp7Y
  4. Mayur Shetty (8 October 2013). "SBI gets its first woman chair in 206 years". The Times of India. Retrieved 14 October 2013.
  5. Arundhati Bhattacharya is new chief of SBI
  6. http://www.financialexpress.com/article/industry/narendra-modi-amit-shah-among-top-decision-makers-in-global-thinkers-list/10003/
  7. http://www.ndtv.com/photos/news/fortunes-list-of-most-powerful-women-in-asia-pacific-has-8-indians-18511#photo-238478

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അരുന്ധതി_ഭട്ടാചാര്യ&oldid=3623610" എന്ന താളിൽനിന്ന് ശേഖരിച്ചത്