അരുണ ചൗധരി

രാഷ്ട്രീയ നേതാവ്

ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ അംഗവും രാഷ്ട്രീയ നേതാവുമാണ് അരുണ ചൗധരി . നിലവിലെ പഞ്ചാബ് മന്ത്രി സഭയിലെ വിദ്യാഭ്യാസ മന്ത്രിയാണ്. 15ാം പഞ്ചാബ് നിയമസഭയിൽ ദീന നഗർ നിയോജകമണ്ഡലത്തെ പ്രധിനിധീകരിക്കുന്ന എം എൽ എ ആണ്.നാലു തവണ എംഎൽഎ ആയ ജെയ് മുനി ചൗധരിയുടെ മരുമകളാണ് അരുണ.

Aruna Chaudhary
Education Minister, MLA, Punjab
ഓഫീസിൽ
2002 - 2007
മുൻഗാമിRoop Rani
പിൻഗാമിSita Ram Kashyap
മണ്ഡലംDina Nagar
ഓഫീസിൽ
2012 - 2017
മുൻഗാമിSita Ram Kashyap
പിൻഗാമിAruna Chaudhary
മണ്ഡലംDina Nagar
ഓഫീസിൽ
2017 - Present
മുൻഗാമിAruna Chaudhary
മണ്ഡലംDina Nagar
വ്യക്തിഗത വിവരങ്ങൾ
ജനനം (1957-04-16) 16 ഏപ്രിൽ 1957  (67 വയസ്സ്)
Amritsar, Punjab
രാഷ്ട്രീയ കക്ഷിIndian National Congress
പങ്കാളിAshok Chaudhary
വസതിsAwakha, Gurdaspur, Punjab, India

സ്വകാര്യ ജീവിതം തിരുത്തുക

പഞ്ചാബിലെ അഡീഷണൽ ഡയറക്ടർ ബോർഡിൽ നിന്നും വിരമിച്ച അഷോഗ് ചൗദരിയാണ് ഭർത്താവ്. ഇവർക്ക് രണ്ട് മക്കളുണ്ട്. മൂത്ത പുത്രൻ യുഎസ്എയിൽ സ്ഥിരതാമസമാക്കിയ ഒരു ഡോക്ടറാണ്. ഇളയ മകൻ ഐഎൻഎം എംബിഎയിൽ പ്രവർത്തിക്കുന്നു.

രാഷ്ട്രീയ ജീവിതം തിരുത്തുക

2002 ൽ ദീന നഗറിൽ നിന്ന് പഞ്ചാബ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2012-ൽ, ദീന നഗറിൽ നിന്ന് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.സത്‌ലജ്-യമുന കനാലിൽ വെള്ളം റദ്ദാക്കിയ ഉത്തരവിൽ പ്രധിഷേധിച്ച 42 എംഎൽഎ മാരിൽ ഒരാളാണ് അവർ.പഞ്ചാബ് സർക്കാരിന്റെ വിദ്യാഭ്യാസ മന്ത്രിയായി അരുണാ ചൗധരി നിലവിൽ പ്രവർത്തിക്കുന്നു. ഇതിനുപുറമെ, , പഞ്ചാബ് പ്രദേശ് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയും എ.ഐ.സി.സിയുടെ അംഗവുമാണ്.തൂടർചയായ നാല് തിരെഞ്ഞെടുപ്പുകളിൽ ഐഎൻസി ടിക്കറ്റിൽ മത്സരിക്കുകയും 2002,2012,2017 വർഷങ്ങളിൽ വിജയിക്കുകയും ചെയ്തു.2017ലെ തെരെഞ്ഞെടുപ്പിൽ 72000ത്തിലധികം വോട്ടുകൾ നേടി എടുക്കുകയും 31917 വോട്ടുകൾക്ക് ബിജെപിയുടെ ബി. ഡി ധുപാലിനെ പരാജയപ്പെടുത്തുകയും ചൈതു(ഭൂരിപക്ഷത്തിൽ സ്ത്രീകളിൽ ഏറ്റവും ഉയർന്ന സ്ഥാനവും സംസ്ഥാനത്തെ ആറാം സ്ഥാനവുമാണിത്).കോൺഗ്രസ് പാർട്ടിയിലെ മൂന്ന് വനിതാ എംഎൽഎമാരിൽ ഏറ്റവും മുതിർന്ന നേതാവാണ് ഇവർ.പഞ്ചാബിലെ സ്‌കൂൾ വിദ്യാഭ്യാസത്തിന്റെയും ഉന്നതവ വിദ്യാഭ്യാസവകുപ്പിന്റെയും ചുമതലയാണ് ഇവർക്കുള്ളത്. 2004 മുതൽ 2007 വരെ പഞ്ചാബ് സിവിൽ സപ്ലൈസ് വകുപ്പ് ചെയർപേഴ്സൺ ആയിരുന്നു. 1967,1972,1980,1985 തുടങ്ങി 25 വർഷത്തോളം ദിനനഗർ മണ്ടലത്തൽ നിന്ന് തുടർച്ചയായി തിരെഞ്ഞെടുക്കപ്പെട്ട ജയ് മുനിയുടെ പരമ്പരയിലെ പിൻഗാമിയും ജയ് മുനിയുടെ മരുമകളുമാണ് ഇവർ.

വികസന പദ്ധതികൾ തിരുത്തുക

ഇൻഡോ-പാക്ക് ഇന്റർ നാഷണൽ അതിർത്തിയിൽ 85 കിലോമീറ്റർ പുതിയ റോഡുകളുടെ നിർമ്മാണത്തിനും നിലവിലുള്ള റോഡുകളുടെ അറ്റകുറ്റപണികൾക്കും  നിയോജകമണ്ഡലിത്തിൽ നിന്നുള്ള എംഎൽഎ ആയിരുന്നപ്പോൾ മുന്നിട്ടിറങ്ങുകയും പൂർത്തീകരിക്കുകയും ചൈതു. അഞ്ച് റോഡുകളുടെ അറ്റകുറ്റപ്പണികൾ, രണ്ട് പാന്റൂൺ പാലങ്ങളുടെ എല്ലാഗ്രാമങ്ങളിലും പൈപ്പ് കുടിവെള്ള വിതരണം, ധർമശാല നിർമ്മാണം, ആഭ്യന്തര തെരുവുകളുടെ നിർമ്മാണം, ഗ്രാമങ്ങളിലും കമ്മ്യൂണിറ്റി സെന്ററുകളിലും വെള്ളം ഒഴുക്കി വിടാനാവശ്യമായ ഡ്രയിനേജുകൾ തുടങിയവക്ക് അംഗീകാരം നേടിക്കൊടുക്കുകയും പൂർത്തീകരിക്കുകയും ചൈതു.

സാമൂഹികമായ ബന്ധം തിരുത്തുക

സാമൂഹ്യ സുരക്ഷ/ ക്ഷേമ വകുപ്പുകളിൽ നിന്നും അനുവദിച്ച മുതിർന്ന പൗരന്മാർക്കും വിധവകൾക്കും അനാഥകൾക്കുമുള്ള പെൻഷനും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കി. സമൂഹത്തിലെ ദുർബലരും യുവജനങ്ങളായ സ്ത്രീകളും ഉൾകൊള്ളുന്ന സാമൂഹ്യക്ഷേമ വകുപ്പുകളുടെ ക്ഷേമത്തിനായി തുടർച്ചയായി പ്രവർത്തിക്കുന്നു.

.

"https://ml.wikipedia.org/w/index.php?title=അരുണ_ചൗധരി&oldid=3742296" എന്ന താളിൽനിന്ന് ശേഖരിച്ചത്