അരുക്കേറിയാസ് ദേശീയോദ്യാനം

ബ്രസീലിലെ സാന്താ കറ്റാറിനാ സംസ്ഥാനത്ത് സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് അരുക്കേറിയാസ് ദേശീയോദ്യാനം (പോർച്ചുഗീസ്Parque Nacional das Araucárias). ഈ ദേശീയോദ്യാനം സാന്താ കറ്റെറീനയിലെ മുനിസിപ്പാലിറ്റികളായ പസ്സോസ് മൈയ, പോണ്ടെ സെറാഡ എന്നിവിടങ്ങളിലാണ് സ്ഥിതിചെയ്യുന്നത്. 2005 ഒക്ടോബർ 19 നാണ് ഏകദേശം 12,841 ഹെക്ടർ (31,730 ഏക്കർ) ഭൂവിസ്തൃതിയുള്ള ഈ സംരക്ഷിത മേഖല രൂപീകരിക്കപ്പെട്ടത്. ചിക്കോ മെൻഡെസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബയൊഡൈവേർസിറ്റി കൺസർവേഷനാണ് ദേശീയോദ്യാനത്തിൻറെ ഭരണച്ചുമതല നിർവ്വഹിക്കുന്നത്. ഇവിടുത്തെ വാർഷികമഴ ശരാശരി 1,930 മീല്ലീമീറ്ററാണ് (76 ഇഞ്ച്). ശരാശരി താപനില 17 °C (63 °F) ആണ്. പടിഞ്ഞാറേ ദിക്കിലേയ്ക്കു സാവധാനം ചരിഞ്ഞുകിടക്കന്ന പീഠഭൂമിയായ കാമ്പോസ് ഗെറെയ്സിലാണ് ദേശീയോദ്യാനം നിലനിൽക്കുന്നത്. 805 മുതൽ 1,218 മീറ്റർ (2,641 മുതൽ 3,996 അടി) വരെ ഉയരത്തിലാണ് ഈ പ്രദേശം നിലനിൽക്കുന്നത്.

അരുക്കേറിയാസ് ദേശീയോദ്യാനം
Parque Nacional das Araucárias
View of the park
Map showing the location of അരുക്കേറിയാസ് ദേശീയോദ്യാനം
Map showing the location of അരുക്കേറിയാസ് ദേശീയോദ്യാനം
Location in Brazil
Coordinates26°45′53″S 51°58′03″W / 26.76472°S 51.96750°W / -26.76472; -51.96750
Area12,841 ഹെക്ടർ (31,730 ഏക്കർ)
Designationnational park
Created19 October 2005

ചിത്രശാല

തിരുത്തുക