ഒഡിഷയിലെ ഗഹിർമാതാ തീരത്തും റിഷികുല്യാ നദീതീരത്തും ഒലീവ് റിഡ്‌ലി വിഭാഗത്തിൽപ്പെട്ട ആയിരക്കണക്കിന് കടലാമകൾ ഒരുമിച്ച് മുട്ടയിടാനെത്തുന്ന പ്രതിഭാസമാണ് അരിബാഡ.[1][2] ഒരു വർഷത്തിൽ ആയിരക്കണക്കിനു മുതൽ അര ലക്ഷം വരെ എണ്ണമുണ്ടാകും.[3]

Turtles nesting on Escobilla, Oaxaca, Mexico

അരിബാഡ പ്രതിഭാസ ദൈർഘ്യം വരണ്ടകാലാവസ്ഥയിലും ഈർപ്പമുള്ള കാലാവസ്ഥയിലും വ്യത്യാസപ്പെട്ടിരിക്കുന്നു. ജനുവരി മുതൽ ഏപ്രിൽ വരെയുള്ള വരണ്ട കാലാവസ്ഥയിൽ അരിബാഡ ദൈർഘ്യം വളരെ ചെറുതായിരിക്കും. എന്നാൽ ഓഗസ്റ്റ് മുതൽ ഡിസംബർ വരെയുള്ള ഈർപ്പമുള്ള കാലാവസ്ഥയിൽ 300,000 ത്തോളം കടലാമകൾ ബീച്ചുകളിൽ മുട്ടകൾ ഇട്ടേക്കാം.[4] 1971-ൽ ആറ് ലക്ഷം ആമകളെത്തിയതാണ് റെക്കോഡ്.[3]

ഒലീവ്-റിഡ്‌ലിക്കു[5] പുറമെ പച്ചക്കടലാമ (Green Turtle), ഹോക്‌സ്ബിൽ (Hawksbill), ലെതർബാക്ക് (Leatherback), ലോഗർഹെഡ് (Loggerhead) എന്നീ ഇനങ്ങളും ഇന്ത്യയിൽ മുട്ടയിടാനെത്തുന്നു. നവംബറിലാണ് ഇവ കൂട്ടമായെത്തുന്നത്.[3][6]

ചിത്രശാല

തിരുത്തുക
  1. https://en.oxforddictionaries.com/definition/arribada[പ്രവർത്തിക്കാത്ത കണ്ണി]
  2. https://www.merriam-webster.com/dictionary/arribada
  3. 3.0 3.1 3.2 "ആർക്കൈവ് പകർപ്പ്". Archived from the original on 2016-11-10. Retrieved 2019-01-06.
  4. https://www.volunteerlatinamerica.com/blog/posts/sea-turtle-arribada-costa-rica
  5. https://www.wti.org.in/resource_centre/awaiting-arribada-protection-of-olive-ridley-turtles-and-their-habitat-at-rushikulya-rookery/
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-01-11. Retrieved 2019-01-10.

കൂടുതൽ വായനയ്ക്ക്

തിരുത്തുക
 
Wiktionary
അരിബാഡ എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
"https://ml.wikipedia.org/w/index.php?title=അരിബാഡ&oldid=3801172" എന്ന താളിൽനിന്ന് ശേഖരിച്ചത്