ശ്രീലങ്കയിലെ ഒരു കോട്ടയാണ് അരിപ്പു കോട്ട (Romanized: Arippuk Köttai) അല്ലിറാണി കോട്ട എന്നും ഇത് അറിയപ്പെടുന്നു. പോർച്ചുഗീസുകാർ നിർമ്മിച്ച് 1658-ൽ ഡച്ചുകാർക്ക് കൈമാറിയതാണിത്.[1][2] മന്നാർ ദ്വീപിൽ നിന്ന് 16 കിലോമീറ്റർ (9.9 മൈൽ) അകലെയുള്ള അരിപ്പുവിലാണ് ഈ ചെറിയ കോട്ട സ്ഥിതി ചെയ്യുന്നത്. രണ്ട് കൊത്തളങ്ങളുള്ള അരിപ്പു കോട്ട ഏതാണ്ട് ചതുരാകൃതിയിലാണ്.

Arippu Fort
Mannar, Sri Lanka
Arippu Fort is located in Northern Province
Arippu Fort
Arippu Fort
Coordinates 8°47′33″N 79°55′47″E / 8.792592°N 79.929653°E / 8.792592; 79.929653
തരം Defence fort
Site information
Condition Ruins
Site history
നിർമ്മിച്ചത് Portuguese
Materials Brick

ഇംഗ്ലീഷ് കടൽ ക്യാപ്റ്റനും കാൻഡിയൻ രാജാവായ രാജസിംഗെ രണ്ടാമന്റെ പ്രശസ്ത ബ്രിട്ടീഷ് തടവുകാരനുമായ റോബർട്ട് നോക്സും കൂട്ടാളിയും പത്തൊൻപത് വർഷത്തെ തടവിന് ശേഷം രക്ഷപ്പെട്ട് 1679 ൽ അരിപ്പു കോട്ടയിലെത്തി.[3]

സിലോണിലെ ആദ്യത്തെ ബ്രിട്ടീഷ് ഗവർണർ ഫ്രെഡറിക് നോർത്ത്, ഇപ്പോൾ ഡോറിക് എന്നറിയപ്പെടുന്ന ബീച്ച് ഫ്രണ്ടിൽ തന്റെ ഔദ്യോഗിക വേനൽക്കാല വസതി നിർമ്മിക്കുകയും കോട്ടയെ ഉദ്യോഗസ്ഥർക്കുള്ള താമസസ്ഥലമാക്കി മാറ്റുകയും ചെയ്തു. കോട്ട കെട്ടിടം പിന്നീട് ഒരു ഗസ്റ്റ് ഹൌസാക്കി മാറ്റിയെങ്കിലും ആഭ്യന്തരയുദ്ധം ഈ പ്രദേശത്തേക്ക് വ്യാപിച്ചതോടെ അത് ഉപേക്ഷിക്കപ്പെട്ടു.

തമിഴ് രാജ്ഞിയായ അല്ലി റാണി മന്നാർ മേഖല ഭരിച്ചിരുന്നതായി ഒരു ഐതിഹ്യമുണഅട്. കോട്ടയുടെ അവശിഷ്ടങ്ങൾ ഇന്ന് കാണാൻ കഴിയുന്ന സ്ഥലത്താണ് അവരുടെ കോട്ട സ്ഥിതി ചെയ്തതെന്ന് വിശ്വസിക്കപ്പെടുന്നു.[4][5] കൂടാതെ, കുതിരമലൈ പ്രദേശം അല്ലി റാണിയുടെ കൊട്ടാരമായിരുന്നുവെന്നും ഐതിഹ്യം പറയുന്നു.[6][7] എന്നാൽ, രാജ്ഞിയുടെ അസ്തിത്വത്തിന് പുരാവസ്തു തെളിവുകളൊന്നുമില്ല. .[8]

  1. "Allirani Fort". Ministry of Public Administration & Home Affairs. Retrieved 18 July 2015.[പ്രവർത്തിക്കാത്ത കണ്ണി]
  2. "Arippu Fort". Retrieved 9 November 2014.
  3. "An ancient village, a ruin by the sea and stories of pearls from Taprobane". Retrieved 9 November 2014.
  4. "Maha Vishnu's Temple Maha Kumbabheshekam". Daily News (Sri Lanka). Retrieved 18 July 2015.
  5. Kulendiren, Pon (2012). Hinduism a Scientific Religion: & Some Temples in Sri Lanka. iUniverse. p. 212. ISBN 978-1-4759-3673-5.
  6. "The jewel of the deep". Sunday Times (Sri Lanka). Retrieved 18 July 2015.
  7. "The Sinhalese of Ceylon and The Aryan Theory". Retrieved 18 July 2015.
  8. Wisumperuma, Dhanesh (2005). "The Doric at Arippu: Its Date and Identification". Journal of the Royal Asiatic Society of Sri Lanka. 51 (New Series): 79–96. Retrieved 18 December 2023.
  • Nelson, W. A.; de Silva, R. K. (2004). The Dutch Forts of Sri Lanka – The Military Monuments of Ceylon. Sri Lanka Netherlands Association.
"https://ml.wikipedia.org/w/index.php?title=അരിപ്പു_കോട്ട&oldid=4142474" എന്ന താളിൽനിന്ന് ശേഖരിച്ചത്