അരവിന്ദ് നേത്രചികിത്സാലയം
ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ കേന്ദ്രങ്ങളുള്ള ഒരു നേത്രചികിത്സാലയം (Eye care hospital) ആണു് അരവിന്ദ് നേത്രചികിത്സാലയം അല്ലെങ്കിൽ അരവിന്ദ് കണ്ണാശുപത്രി. ഗവണ്മെന്റ് ആശുപത്രിയിൽ നിന്നും വിരമിച്ച ഡോ. ഗോവിന്ദപ്പ വെങ്കടസ്വാമി 1976-ൽ ആരംഭിച്ച ഈ ആശുപത്രി 36 വർഷത്തിനിടയിൽ 3.2 കോടി രോഗികളെ പരിശോധിക്കുകയും അവരിലെ നാൽപ്പതുലക്ഷം പേർക്കു് നേത്രശസ്ത്രക്രിയ നടത്തുകയും ചെയ്തിട്ടുണ്ടു്. ഈ ശസ്ത്രക്രിയകളിൽ ഭൂരിപക്ഷവും സൗജന്യമായോ തീരെ ചുരുങ്ങിയ നിരക്കിലോ ആണു് ചെയ്തുകൊടുത്തതു്. അരവിന്ദ് നേത്രചികിത്സാലയത്തിന്റെ സേവന മാതൃക ലോകത്തെങ്ങും പ്രശംസാപാത്രമാവുകയും നിരവധി ഗവേഷണപഠനങ്ങൾക്കു് (case studies) വിഷയമാവുകയും ചെയ്തിട്ടുണ്ടു്.
അരവിന്ദ് നേത്രചികിത്സാലയം Aravind Eye Hospital | |
---|---|
Aravind Eye Care System | |
Geography | |
Location | മധുര, Pondicherry, Coimbatore, Theni, Tirunelveli, Kolkata, Amethi, India |
Organisation | |
Type | Specialist |
Services | |
Speciality | ophthalmology |
History | |
Opened | 1976 |
Links | |
Website | http://www.aravind.org/ |
Lists | Hospitals in India |