അയ്യപുരം
ഇന്ത്യയിലെ വില്ലേജുകള്‍
കേരളത്തിലെ പാലക്കാട് നഗരത്തിലെ ഒരു പ്രാന്തപ്രദേശമാണ് അയ്യപുരം.[1] സമീപത്തായി സ്ഥിതി ചെയ്യുന്ന അയ്യപ്പ ക്ഷേത്രത്തിൽ നിന്നാണ് ഈ പ്രദേശത്തിന് ഈ പേര് ലഭിച്ചത്. ഈ പ്രദേശം മുഴുവൻ ഒരുകാലത്ത് ഈ ക്ഷേത്രത്തിന്റെ വകയായിരുന്നുവെന്നാണ് ചരിത്രം. പാലക്കാട് മുനിസിപ്പാലിറ്റിയിലെ 4, 15 വാർഡുകളാണ് അയ്യപുരം.[2]
അയ്യപുരം | |
---|---|
പട്ടണപ്രാന്തം | |
Coordinates: 10°47′21″N 76°39′02″E / 10.789230°N 76.650530°E | |
Country | India |
State | Kerala |
District | Palakkad |
• ഭരണസമിതി | പാലക്കാട് മുനിസിപ്പാലിറ്റി |
• Official | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
PIN | 678010 |
Telephone code | 0491 |
വാഹന റെജിസ്ട്രേഷൻ | KL-9 |
Lok Sabha constituency | പാലക്കാട് |
Climate | hot and humid (Köppen) |
ഒരു അയ്യപ്പൻ ക്ഷേത്രം, ഒരു പാഞ്ചാലി (ദ്രൗപതി) അമ്മൻ ക്ഷേത്രം, ഒരു മാരിയമ്മൻ ക്ഷേത്രം എന്നിങ്ങനെ ഈ പ്രദേശത്ത് 3 ക്ഷേത്രങ്ങൾ സ്ഥിതിചെയ്യുന്നു. പാഞ്ചാലിക്കുള്ള ഒരു ക്ഷേത്രം വളരെ അപൂർവമാണ്. സമീപത്തുള്ള അയ്യപ്പന്റെ പേരിലുള്ള ഒരു കോളനിയായ ശാസ്താപുരിയിൽ 35 വീടുകളിലായി ഏകദേശം 150 ൽപ്പരം ആളുകൾ താമസിക്കുന്നു.
അവലംബം
തിരുത്തുക- ↑ "Newkalpathy Pin Code | Postal Code (Zip Code) of Newkalpathy, Palakkad, Kerala, India". www.indiatvnews.com. Retrieved 2022-08-13.
- ↑ "Local Self Government Department | Local Self Government Department". lsgkerala.gov.in. Retrieved 2022-08-13.