അയാം ലെജൻഡ് എന്നത് 2007-ൽ ഫ്രാൻസിസ് ലോറൻസിന്റെ സംവിധാനത്തിൽ വിൽ സ്മിത്ത് നായകനായി പുറത്തിറങ്ങിയ അമേരിക്കൻ പോസ്റ്റ്-അപ്പോകാലിപ്റ്റിക്ക് ശാസ്ത്രസാങ്കൽപ്പിക ചലച്ചിത്രമാണ്. യു.എസ്. പട്ടാളത്തിലെ വൈറോളജിസ്റ്റായ റോബർട്ട് നെവിലിനെയാണ് ചിത്രത്തിൽ സ്മിത്ത് അവതരിപ്പിച്ചിരിക്കുന്നത്. കാൻസറിനെ പ്രതിരോധിക്കാനായി നിർമ്മിക്കപ്പെട്ട വൈറസ് മൂലം മനുഷ്യകുലത്തിന്റെ ഭൂരിഭാഗവും നീക്കം ചെയ്യപ്പെടുകയും ജനിതകമാറ്റം സംഭവിച്ച ചില ജീവികളുടെയൊപ്പം ന്യൂയോർക്കിലെ അവസാനത്തെ മനുഷ്യനായി നെവിൽ അവശേഷിക്കുകയും ചെയ്യുന്നു. വൈറസ് ബാധികാത്ത നെവിൽ, ശത്രുക്കളായ ജീവികൾക്കെതിരെ സ്വയം പ്രതിരോധിച്ചുകൊണ്ട് വൈറസിനെതിരെയുള്ള ഒരു ചികിത്സ സൃഷ്ടിക്കാൻ ശ്രമിക്കുന്നു.

അയാം ലെജൻഡ്
സംവിധാനംഫ്രാൻസിസ് ലോറൻസ്
നിർമ്മാണം
  • അകിവ ഗോൾഡ്സ്മാൻ
  • ജയിംസ് ലാസിറ്റർ
  • ഡേവിഡ് ഹെയ്മാൻ
  • നീൽ എച്ച്. മോറിറ്റ്സ്
തിരക്കഥ
  • മാർക്ക് പ്രോട്ടൊസെവിച്ച്
  • അകിവ ഗോൾഡ്സ്മാൻ
ആസ്പദമാക്കിയത്റിച്ചാഡ് മാത്തീസണിന്റെ അയാം ലെജൻഡിനെ ആസ്പദമാക്കി
അഭിനേതാക്കൾ
സംഗീതംജയിംസ് ന്യൂട്ടൺ ഹവാർഡ്
ഛായാഗ്രഹണംആൻഡ്രൂ ലെസ്നി
ചിത്രസംയോജനംവെയിൻ വാർമൻ
സ്റ്റുഡിയോ
  • വില്ലേജ് റോഡ്ഷോ പിക്ചേഴ്സ്
  • വീഡ് റോഡ് പിക്ചേഴ്സ്
  • ഓവർബ്രൂക്ക് എന്റർറ്റെയിന്മന്റ്
  • ഹെയ്ഡേ ഫിലിംസ്
  • ഒറിജിനൽ ഫിലിം
വിതരണം
  • വാർണർ ബ്രോസ്. പിക്ചേഴ്സ്
  • റോഡ്ഷോ എന്റർറ്റെയിന്മന്റ് (ഓസ്‌ട്രേലിയ & ന്യൂസിലൻഡ്)
റിലീസിങ് തീയതി
  • ഡിസംബർ 14, 2007 (2007-12-14)
രാജ്യംഅമേരിക്ക
ഭാഷഇംഗ്ലീഷ്
ബജറ്റ്$150 മില്യൺ
സമയദൈർഘ്യം100 മിനിറ്റുകൾ (തിയ്യേറ്റർ) 104 മിനിറ്റുകൾ (ഡയറക്റ്റേഴ്സ് കട്ട്)
ആകെ$585.3 മില്യൺ

1994 തൊട്ട് അയാം ലെജൻഡ് സൃഷ്ടിക്കാൻ വാർണർ ബ്രോസ്. ശ്രമം തുടങ്ങിയിരുന്നു. പല സംവിധായകരും നടീനടന്മാരും പദ്ധതിയോട് ബന്ധപ്പെട്ടിരുന്നുവെങ്കിലും നിർമ്മാണച്ചിലവിനെക്കുറിച്ചുള്ള ഉത്കണ്ഠ മൂലം നിർമ്മാണം വൈകുകയാണുണ്ടായത്. ചിത്രീകരണം പ്രധാനമായും ന്യൂയോർക്ക് നഗരത്തിലാണ് നടന്നത്. ബ്രൂക്ലിൻ പാലത്തിൽ വെച്ച് അഞ്ച് മില്യൺ ഡോളറിന്റെ ഒരു സീനും ചിത്രീകരിച്ചിരുന്നു.[1] 1964-ലെ ദ ലാസ്റ്റ് മാൻ, 1971-ലെ ദ ഒമിഗ മാൻ എന്നിവയ്ക്ക് ശേഷം, റിച്ചാഡ് മാത്തീസണിന്റെ അയാം ലെജൻഡിനെ ആസ്പദമാക്കിയുള്ള മൂന്നാമത്തെ ചലച്ചിത്രമാണിത്.[2]

ഡിസംബർ 14, 2007-ന് അമേരിക്കയിലും കാനഡയിലും ചിത്രം റിലീസ് ചെയ്തു. അമേരിക്കയിൽ, ഡിസംബർ മാസത്തിൽ റിലീസ് ചെയ്ത ക്രിസ്തുമസ്-ചിത്രമല്ലാത്തതിൽ വെച്ച് ഏറ്റവും കൂടിയ കളക്ഷൻ അയാം ലെജൻഡിന് ലഭിച്ചു.  2007-ൽ പുറത്തറിങ്ങിയതിൽ ഏറ്റവും കൂടുതൽ പണം വാരിയ ഏഴാമത്തെ ചിത്രമാണിത്. പ്രാദേശിക തലത്തിൽ $256 മില്യണും അന്തർദേശീയതലത്തിൽ $329 മില്യണും, എന്നിങ്ങനെ മൊത്തം $585 മില്യൺ ചിത്രം നേടിയെടുത്തു.

ഇതിവൃത്തം

തിരുത്തുക

2009-ൽ അർബുദത്തിനുള്ള പ്രതിരോധത്തിനായി വികസിപ്പിച്ചെടുത്ത ജനിതകമാറ്റം വരുത്തിയ വൈറസ് ഉപദ്രവകാരിയായി മാറുന്നു. അത് ബാധിക്കുന്ന മനുഷ്യരെല്ലാം ഹിംസ്രജന്തുക്കളെപ്പോലെ ആയിത്തീരുന്നു.  യു.എസ്. പട്ടാളത്തിലെ വൈറോളജിസ്റ്റായ റോബർട്ട് നെവിൽ വൈറസിനെതിരെ ഫലപ്രദമായ മരുന്ന് കണ്ടെത്താനുള്ള പരിശ്രമത്തിലാണ്.

കഥാപാത്രങ്ങളും അഭിനേതാക്കളും

തിരുത്തുക
  • വിൽ സ്മിത്ത് - റോബർട്ട് നെവിൽ
  • അലീസ് ബ്രാഗ - അന്ന മോണ്ടെസ്
  • ചാർലി ടേഹൻ - ഈഥൻ
  • ഡാഷ് മിഹോക്ക്
  • എമ്മാ തോംപ്സൺ

നിർമ്മാണം

തിരുത്തുക

ചിത്രീകരണം

തിരുത്തുക

സ്വീകരണം

തിരുത്തുക

ഗ്രന്ഥസൂചി

തിരുത്തുക

ഇതും കാണുക

തിരുത്തുക

അവലംബങ്ങൾ

തിരുത്തുക
  1. "A 'Legend' in the Making". The Hollywood Reporter. Archived from the original on October 11, 2007. Retrieved March 23, 2008.
  2. Before I Am Legend's release in cinemas in 2007, the direct -to-DVD I Am Omega was released by The Asylum to cash-in on the adaptation's potential success. Todd McCarthy (December 7, 2007). "I Am Legend review". Variety. Retrieved December 18, 2007.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അയാം_ലെജൻഡ്&oldid=2894233" എന്ന താളിൽനിന്ന് ശേഖരിച്ചത്