അയമോദകം

ചെടിയുടെ ഇനം
(അയമോദകച്ചെടി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അയമോദകം -Ajwan, (Ajwain) എന്നു ആംഗലേയത്തിലും, अजवायन, अजवान എന്നു ഹിന്ദിയിലും यवनक, यवानी എന്നു സംസ്കൃതത്തിലും ஓமம் (ഓമം) തമിഴിലും പറയുന്നു. കാരം കോപ്റ്റിക്കം (Carum copticum) എന്ന ശാസ്ത്രീയ നാമമുള്ള ഒരുതരം ജീരകമാണിത്. ട്രാക്കിസ്പേമം അമ്മി (Trachyspermum ammi) എന്നും വി‌ളിക്കാറുണ്ട്. പലഹാരങ്ങളിലും മറ്റും ചേർക്കുന്നതിനാലാണിതിനെ കേക്കുജീരകം എന്നുവിളിക്കുന്നത്. പഞ്ചാബ്, വടക്കൻ ഗുജറാത്ത് ​എന്നിവിടങ്ങളിൽ ഇവ കാര്യമായി കൃഷി ചെയ്യപ്പെടുന്നു.[1]

അയമോദകം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Species:
T. ammi
Binomial name
Trachyspermum ammi
(L.) Sprague
Synonyms
  • Ammi copticum L.
  • Ammi glaucifolium Blanco
  • Ammios muricata Moench
  • Apium ammi (L.) Urb. [Illegitimate]
  • Athamanta ajowan Wall.
  • Bunium copticum (L.) Spreng.
  • Carum ajowan Benth. & Hook.f.
  • Carum aromaticum Druce
  • Carum copticum (L.) Benth. & Hook.f. ex C.B.Clarke
  • Carum copticum (L.) Benth. & Hook. f.
  • Carum korolkowii Lipsky [Illegitimate]
  • Carum panatjan Baill.
  • Cyclospermum ammi (L.) Lag.
  • Daucus anisodorus Blanco
  • Daucus copticus (L.) Lam.
  • Daucus copticus (L.) Pers.
  • Helosciadium ammi (L.) Oken
  • Helosciadium ammi (L.) Britton
  • Ligusticum ajawain Roxb. ex Fleming
  • Ligusticum ajawain Spreng.
  • Ptychotis ajowan DC.
  • Ptychotis coptica (L.) DC.
  • Selinum copticum E.H.L.Krause
  • Seseli ammoides Jacq.
  • Seseli foeniculifolium Poir.
  • Sison ammi L.
  • Trachyspermum copticum (L.) Link

പര്യായങ്ങൾ theplantlist.org - ൽ നിന്നും

അയമോദകം

അംബെലിഫെറ കുടുംബത്തിൽപ്പെട്ട ഈ ഔഷധ സസ്യം ഗുജറാത്ത്, മധ്യപ്രദേശ്, ബീഹാർ, ആന്ധ്ര എന്നിവിടങ്ങളിൽ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യപ്പെടുന്നുണ്ട്. അഷ്ടചൂർണ്ണത്തിലെ ഒരു കൂട്ടാണിത്.

സസ്യശരീരം

തിരുത്തുക

ശാഖകളായി പടരുന്ന, ഏകദേശം മാംസളമായ, ചെറിയ ഇലകൾ നിറഞ്ഞ സസ്യമാണിത്. വെള്ള നിറത്തിലുള്ള പൂക്കളാണിതിനുള്ളത്. നിറവും മണവുമുള്ള വിത്തുകൾ ഇവ ഉദ്പാദിപ്പിക്കുന്നു.[2]

പ്രാധാന്യം

തിരുത്തുക

ഇവയിൽ തൈമോൾ, ആൽഫാ പൈനീൻ, സൈമീൻ എന്നീ രാസവസ്തുക്കൾ കണ്ടെത്തിയിട്ടുണ്ട്. ഇവയിൽ നിന്നുണ്ടാക്കുന്ന എണ്ണയ്ക്ക് പാരാസിംപതറ്റിക് വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിന് കഴിവുണ്ട്. ദഹനക്കേടിനും ഗ്യാസ്ട്രബിളിനും മരുന്നായി ഉപയോഗിക്കുന്നു.[3] ഇവ ശ്വാസനാളത്തിന്റെ വികാസത്തിനായി ഉപയോഗിക്കുന്നു.[4] സാധാരണ ഗതിയിൽ മസാലയായി ഇത് വിവക്ഷിക്കപ്പെടുന്നു. വാത-കഫ രോഗങ്ങൾക്കും അഗ്നിമാദ്യം, ഉദരകൃമി, പ്ലീഹാവൃദ്ധി എന്നീ രോഗങ്ങൾക്കു് ചികിത്സയ്ക്കും മുലപ്പാൽ വർദ്ധിപ്പിക്കാനും ഇത് ഉപയോഗിക്കുന്നു.[5]

രസാദി ഗുണങ്ങൾ

തിരുത്തുക

രസം :കടു, തിക്തം

ഗുണം :ലഘു, രൂക്ഷം, തീക്ഷ്ണം

വീര്യം :ഉഷ്ണം

വിപാകം :കടു [6]

ഔഷധയോഗ്യ ഭാഗം

തിരുത്തുക

വിത്ത് [6]

  1. ആഹാരവും ആരോഗ്യവും എന്ന പുസ്തകം, ഡോ.എസ്.നേശമണി രചിച്ചത്, കേരള ഭാഷാ ഇൻസ്റ്റിട്യൂട്ട് പ്രസിദ്ധീകരണം, 2009
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2007-09-30. Retrieved 2008-02-06.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2012-05-06.
  4. http://www.globinmed.com/index.php?option=com_content&view=article&id=84081:carum-copticum&catid=952:c&Itemid=208
  5. ആഹാരവും ആരോഗ്യവും എന്ന പുസ്തകം, ഡോ.എസ്.നേശമണി രചിച്ചത്, കേരള ഭാഷാ ഇൻസ്റ്റിട്യൂട്ട് പ്രസിദ്ധീകരണം, 2009
  6. 6.0 6.1 ഔഷധ സസ്യങ്ങൾ-2, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അയമോദകം&oldid=3692240" എന്ന താളിൽനിന്ന് ശേഖരിച്ചത്