ഇന്ത്യയുടെ തലസ്ഥാനമായ ന്യൂ ഡെൽഹിയിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യ ഗേറ്റിന്റെ കീഴിലായി സ്ഥാപിച്ചിട്ടുള്ള യുദ്ധസ്മാരകമാണ് അമർ ജവാൻ ജ്യോതി.[2]

അമർ ജവാൻ ജ്യോതി
ഇന്ത്യ

അമർ ജവാൻ ജ്യോതി
For 1971 ലെ ഇന്ത്യാ-പാകിസ്താൻ യുദ്ധത്തിൽ
വീരചരമം പ്രാപിച്ച സൈനികരുടെ ഓർമ്മക്ക്
സ്ഥാപിക്കപ്പെട്ടത് 1971[1]
സ്ഥിതി ചെയ്യുന്നത് 28°36′46.31″N 77°13′45.5″E / 28.6128639°N 77.229306°E / 28.6128639; 77.229306
near ഡെൽഹി, ഇന്ത്യ
Burials by nation
ഇന്ത്യ
Burials by war
ഇന്ത്യാ-പാകിസ്താൻ യുദ്ധം 1971
അമർ ജവാൻ.

1971 ലെ ഇന്ത്യാ-പാകിസ്താൻ യുദ്ധത്തിൽ വീരചരമം പ്രാപിച്ച സൈനികരുടെ സ്മരണയ്ക്ക് അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയാണ് ഈ സ്മാരകം പണി കഴിപ്പിച്ചത്.[1]

നിർമ്മിതി

തിരുത്തുക

കറുത്ത മാർബിളിനാൽ നിർമ്മിച്ചിരിക്കുന്ന ഈ സ്മാരകത്തിന്റെ മുകളിൽ നടുവിലായി ഒരു 7.62 എം.എം എസ്.എൽ.ആർ റൈഫിൾ അതിന്റെ ബാരൽ കീഴിലേയ്ക്ക് വരത്തക്കവണ്ണം കുത്തിനിർത്തിയിരിക്കുന്നു. അതിനുമുകളിലായി ഒരു ആർമ്മി ഹെൽമറ്റും സ്ഥാപിച്ചിരിക്കുന്നു. സ്മാരകത്തിന്റെ നാല് വശങ്ങളിലുമായി നാല് ദീപങ്ങൾ കത്തിനിൽക്കുന്നു.[3].

1971-ലെ ഇന്ത്യാ-പാകിസ്താൻ യുദ്ധാനന്തരം ഇന്ദിരാഗാന്ധി ആ വർഷത്തെ റിപ്പബ്ലിക് ദിനത്തിൽ (1972 ജനുവരി 26) അമർ ജവാൻ ജ്യോതിയിലെത്തി യുദ്ധത്തിൽ മരിച്ച വീര ജവാന്മാർക്ക് പ്രത്യേകസ്മരണാചടങ്ങ് നടത്തുകയുണ്ടായി. അതിനുശേഷം എല്ലാ റിപ്പബ്ലിക്ക് ദിനത്തിലും ഇന്ത്യൻ രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഈ ചടങ്ങ് അനുഷ്ഠിച്ചുവരുന്നു.[3]

  1. 1.0 1.1 "അമർ ജവാൻ ജ്യോതി". ഭാരത് രക്ഷക്. Archived from the original on 2012-08-25. Retrieved 2013 ജൂലൈ 9. {{cite web}}: |first= missing |last= (help); Check date values in: |accessdate= (help)
  2. പബ്ലിക്കേഷൻസ്, മാതൃഭൂമി (2013). മാതൃഭൂമി ഇയർബുക്ക്. മാതൃഭൂമി. ISBN 9788182652590. Archived from the original on 2013-02-16. Retrieved 2013-07-09.
  3. 3.0 3.1 "അമർ ജവാൻ ജ്യോതി". www.indiagate.org.in. Archived from the original on 2017-01-09. Retrieved 2013 ജൂലൈ 9. {{cite web}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=അമർ_ജവാൻ_ജ്യോതി&oldid=3970680" എന്ന താളിൽനിന്ന് ശേഖരിച്ചത്