അമർഗോസ മരുഭൂമി
അമർഗോസ മരുഭൂമി, അമേരിക്കൻ ഐക്യനാടുകളിലെ പടിഞ്ഞാറൻ നെവാഡയിൽ, നിയോ കൗണ്ടിയിൽ സ്ഥിതി ചെയ്യുന്ന ഒരു മരുഭൂമിയാണ്. ഇത് കാലിഫോർണിയ-നെവാഡ അതിർത്തിയ്ക്കു നെടുനീളത്തിൽ, ആഷ് മെഡോസ് ദേശീയ വന്യമൃഗസംരക്ഷണ കേന്ദ്രത്തിനു വടക്ക്, ഭൂമിശാസ്ത്രപരമായ അമർഗോസ താഴ്വരയുടെ വടക്കുകിഴക്കൻ ഭാഗങ്ങളുംകൂടി ഉൾക്കൊള്ളുന്നതാണ്. പ്രദേശത്തുകൂടി ഒഴുകുന്ന അമർഗോസ നദിയാണ് മരുഭൂമിയുടെ പേരിനു കാരണമായത്. നദിയിലെ ജലത്തിൻറെ കൈപ്പുരസമാണ് സ്പാനിഷ് ഭാഷയിൽ ഈ കൈപ്പുരസം എന്നർത്ഥം വരുന്ന അമൽഗോസ എന്ന പേരു നൽകപ്പെടാൻ കാരണം.
അമർഗോസ മരുഭൂമി | |
Amargosa Desert near the Bullfrog Hills
| |
Name origin: Amargosa River[1] | |
രാജ്യം | United States |
---|---|
സംസ്ഥാനം | Nevada and California |
Region | Great Basin |
County | Nye and Inyo |
Borders on | west: Funeral Mountains & Yucca Mountain east: Nellis Air Force Range |
Parts | Franklin Lake Playa[2] |
River | Amargosa |
Elevation | 2,411 അടി (735 മീ) [3] |
Area | 2,600 ച മൈ (6,734 കി.m2) [4] including: 1981 sq mi of Amargosa River Basin[2] 600 sq mi of Amargosa Valley[4] |
Geology | Crater Flat |
Timezone | Pacific (UTC-8) |
- summer (DST) | PDT (UTC-7) |
The Amargosa Desert is near Death Valley
|
ഭൂമിശാസ്ത്രം
തിരുത്തുകസമുദ്രനിരപ്പിൽ നിന്ന് ഏകദേശം 2,600 മുതൽ 2,750 അടി വരെ (790 മുതൽ 840 മീറ്റർ വരെ) ഉയരത്തിലാണ് ഇതു സ്ഥിതിചെയ്യുന്നത്. ഈ മരുഭൂമിയുടെ തെക്കേ അറ്റത്തായി സ്ഥിതി ചെയ്യുന്ന ക്രാറ്റർ ഫ്ളാറ്റും നെവാഡയിലെ അമർഗോസ വാലി സമൂഹവും (മുമ്പ് ലാത്രോപ് വെൽസ്) കൂടി ഉൾപ്പെടുന്ന പ്രദേശമാണ് അമോർസോ ഡെസേർട്ട്. കിഴക്കുഭാഗത്തെ ഫ്യൂണറൽ മലനിരകളുടേയും പടിഞ്ഞാറ് ഡെത്ത് വാലിയുടേയും ഇടയിൽ സ്ഥിതിചെയ്യുന്ന ഈ മരുഭൂമിയുടെ കിഴക്കുഭാഗത്ത് യുകാ പർവ്വതവും നെല്ലിസ് എയർ ഫോഴ്സ് റേഞ്ചുമാണ്.
അവലംബം
തിരുത്തുക- ↑ Gudde, Erwin; William Bright (2004). California Place Names (Fourth ed.). University of California Press. p. 11. ISBN 0-520-24217-3.
- ↑ 2.0 2.1 Reheis, Maris C; et al. Late Cenozoic Drainage History of the Southwestern Great Basin and Lower Colorado River Regions. p. 48. Retrieved October 15, 2010.
- ↑ "Amargosa Desert". Geographic Names Information System. United States Geological Survey. December 31, 1981. Retrieved November 6, 2009.
- ↑ 4.0 4.1 Walker, George E; Eakin, Thomas E (March 1963). "Geology and Ground Water of Amargosa Desert, Nevada-California" (pdf). Ground-Water Resources - Reconnaissance Series 14. Nevada Dept of Conservation and Natural Resources. p. 4. Retrieved 2010-10-13.