അമ്ര് ദിയാബ്
ഒരു ഈജിപ്ഷ്യൻ ഗായകനാണ് അമ്ര് ദിയാബ് എന്ന അമ്ര് അബ്ദുൽ ബാസിത് അബ്ദുൽ അസീസ് ദിയാബ് (ജനനം:1961 ഒക്ടൊബർ 11)."വേൾഡ് മ്യൂസിക്കിന്റെ" അഭിപ്രായത്തിൽ അമ്ര് ദിയാബ് മധ്യേഷ്യയിലെ ഏറ്റവും ജനപ്രിയ ഗായകനാണ്.1996 ൽ ഇറക്കിയ "നൂറുൽ ഐൻ" എന്ന സംഗീത ആൽബത്തിലൂടെ പ്രശസ്ത്മായ അമ്രിന്റെ "ഹബീബിയ നൂറിൽ ഐൻ..." എന്ന ഗാനം ലോകത്തിലുടനീളമുള്ള സംഗീത ആസ്വാദകരുടെ പ്രശംസ പിടിച്ചടക്കുകയുണ്ടായി.മലയാളമടക്കമുള്ള നിരവധി ഭാഷകളിൽ ഈ ഗാനത്തിന്റെ ട്യുണിൽ ചലച്ചിത്രഗാനങ്ങളുൾപ്പെടെയുള്ള ഗാനങ്ങൾ ഇറങ്ങുകയുണ്ടായി.ഈ ആൽബത്തിന്റെ ഇംഗ്ലീഷ് പതിപ്പ് "ഹബീബി" ഒരു അന്തർദേശീയ സംഗീത പ്രതിഭാസം തന്നെയായിരുന്നു. ഏതൊരു അറബിക് കലാകാരനും ഇന്നോളം ഇറക്കീട്ടുള്ള സംഗീത ആൽബങ്ങളിൽ ഏറ്റവും പണം വാരിയ ഒന്നായിരുന്നു"നൂറുൽ ഐൻ"
അമ്ര് ദിയാബ് | |
---|---|
ജന്മനാമം | അമ്ര് അബ്ദുൽ ബാസിത് അബ്ദുൽ അസീസ് |
പുറമേ അറിയപ്പെടുന്ന | മെഡിറ്ററേനിയൻ സംഗീതത്തിന്റെ പിതാവ്,ഹദബ |
ഉത്ഭവം | പോർട്ട് സൈദ്, ഈജിപ്ത് |
തൊഴിൽ(കൾ) | ഗായകൻ, ഗാന രചിയിതാവ്, സംഗീത സംഘാടകൻ, നടൻ, നിർമ്മാതാവ് |
വർഷങ്ങളായി സജീവം | 1983 - present |
മെഡിറ്ററേനിയൻ സംഗീതത്തിന്റെ പിതാവായിട്ടാണ് അമ്ര് ദിയാബിനെ പരിഗണിക്കപ്പെടുന്നത്.മെഡിറ്ററേനിയൻ സംഗീതം എന്ന് അദ്ദേഹം തന്നെ പലപ്പോഴും വിശേഷിപ്പിക്കുന്ന ഈ സംഗീതത്തിന്റെ പ്രത്യാകത അറബ് താളവും പാശ്ചാത്യ താളവും തമ്മിലുള്ള ഒരു മിശ്രണമാണ്[1].
ബി.ബി.സിയുടെ അഭിപ്രായത്തിൽ അമ്ര് ദിയാബ് 1980 കൾ മുതൽ ഈജിഷ്യൻ സംഗീതലോകവും മധ്യേഷ്യൻ സംഗീതലോകവും വാഴുകയാണ്[2].
അവലംബം തിരുത്തുക
- ↑ Frishkopf, Michael (2003). "Some Meanings of the Spanish Tinge in Contemporary Egyptian Music". എന്നതിൽ Plastino, Goffredo (സംശോധാവ്.). Mediterranean mosaic: popular music and global sounds (PDF). Routledge. പുറങ്ങൾ. 145–148. ISBN 9780415936569. മൂലതാളിൽ (PDF) നിന്നും 2009-03-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് June 4, 2009.
- ↑ JJC (August 2005). "Ghana's Tic Tac, Nigeria's Ayetoro and Egypt's Amr Diab". BBC. ശേഖരിച്ചത് 2009-06-04.
{{cite web}}
: Cite has empty unknown parameter:|coauthors=
(help)