അമേലിയ യോമാൻസ്
അമേലിയ യോമാൻസ് (മുമ്പ്, ലെ സ്യൂർ; മാർച്ച് 29, 1842 - ഏപ്രിൽ 22, 1913) ഒരു കനേഡിയൻ വൈദ്യനും വോട്ടവകാശവാദിയുമായിരുന്നു. അവളും അവളുടെ മുതിർന്ന മകൾ ലിലിയനും മനിറ്റോബയിലെ ആദ്യത്തെ വനിതാ ഡോക്ടർമാരായിരുന്നു.[1]
ആദ്യകാല ജീവിതവും വിദ്യാഭ്യാസവും
തിരുത്തുക1842 മാർച്ച് 29 ന് ക്യൂബെക്ക് സിറ്റിയിൽ പീറ്റർ ലെ സ്യൂറിന്റെയും ബാർബറ ഡോസണിന്റെയും പുത്രിയായി അമേലിയ യോമാൻസ് ജനിച്ചു. അവളുടെ അച്ഛൻ ഒരു സിവിൽ സർവൻറ് ആയിരുന്നു. അവൾ സ്വകാര്യ വിദ്യാഭ്യാസമാണ് നേടിയിരുന്നത്. ലെ സ്യൂർ 1860 ഒക്ടോബർ 16-ന് ക്യൂബെക്ക് സിറ്റിയിൽ വെച്ച് ഒരു മെഡിക്കൽ ഡോക്ടറായിരന്ന അഗസ്റ്റസ് എ. യോമാൻസിനെ വിവാഹം കഴിച്ചു. അവർക്ക് രണ്ട് പെൺമക്കളുണ്ടായിരുന്നു.[2]
1878-ൽ അഗസ്റ്റസിന്റെ മരണശേഷം, മൂത്ത മകൾ ലിലിയനോടൊപ്പം അമേലിയ യോമാൻസ് മെഡിക്കൽ രംഗത്തേയ്ക്ക് പ്രവേശിക്കാൻ തീരുമാനിച്ചു.[3] കനേഡിയൻ മെഡിക്കൽ വിദ്യായങ്ങൾ വനിതാ വിദ്യാർത്ഥിനികളെ സ്വീകരിക്കാത്തതിനാൽ, യോമൻസും മകളും മിഷിഗൺ യൂണിവേഴ്സിറ്റിയിലെ ആൻ ആർബർ മെഡിക്കൽ വിദ്യാലയത്തിൽ പഠനത്തിന് ചേർന്നു. 1883-ൽ യോമൻസിന് ബിരുദം ലഭിച്ചു. അതിനുശേഷം ലിലിയൻ ഇതിനകം മിഡ്‌വൈഫറിയും മെഡിസിനും പരിശീലിക്കുകയായിരുന്ന വിന്നിപെഗിലേക്ക് അവർ താമസം മാറി. യോമൻസിന്റെ രണ്ടാമത്തെ മകൾ ഷാർലറ്റ് നഴ്‌സായി മാറുകയും 1890-ൽ വിന്നിപെഗിലെ കുടുംബത്തോടൊപ്പം ചേരുകയും ചെയ്തു.[4] ഡോക്ടർമാരായ, യോമൻസും മകളും ലൈംഗികത്തൊഴിലാളികളെയും ഭവനരഹിതരായ സ്ത്രീകളെയും പ്രാദേശിക ജയിലിൽ കഴിയുന്ന മറ്റുള്ളവരെയും പതിവായി ചികിത്സിച്ചിരുന്നു. ഈ അനുഭവങ്ങൾ ലൈംഗികമായി പകരുന്ന രോഗങ്ങളെക്കുറിച്ച് സ്ത്രീകളെ ബോധവൽക്കരിക്കുന്ന ഒരു ലഘുലേഖ എഴുതാൻ യോമൻസിനെ പ്രേരിപ്പിച്ചു. വിമൻസ് ക്രിസ്ത്യൻ ടെമ്പറൻസ് യൂണിയൻ (WCTU) ആണ് ഈ ലഘുലേഖ പുറത്തിറക്കിയത്.[5]
മനിറ്റോബയിൽ സ്ത്രീകളുടെ വോട്ടവകാശത്തിനായി വാദിച്ച ആദ്യത്തെ ഇംഗ്ലീഷ് സംസാരിക്കുന്ന സംഘടനയായിരുന്നു WCTU. 1893-ൽ, രേഖപ്പെടുത്തപ്പെട്ട WCTU യുടെ പ്രവർത്തനത്തിന്റെ ആദ്യ വർഷം, യോമാൻസ് സംഘടനയുടെ ഒരു ഓഫീസറായി സേവനമനുഷ്ഠിച്ചു. 1893 ഫെബ്രുവരി 9-ന്, യോമൻസും ഡബ്ല്യു.സി.ടി.യുവും ചേർന്ന് വിന്നിപെഗിലെ ബിജോ തിയേറ്ററിൽ അർമിൻഡ മിർട്ടൽ ബ്ലേക്ക്ലി സംഘടിപ്പിച്ച ഒരു മോക്ക് പാർലമെന്റ് അരങ്ങേറ്റത്തിൽ, മാനിറ്റോബ നിയമസഭയെ ക്ഷണിക്കുകയും ചെയ്തു.[6] നെല്ലി ലെറ്റിഷ്യ മോണി, എല്ല കോറ ഹിന്ദ് എന്നിവരുൾപ്പെടെയുള്ള മറ്റ് അംഗങ്ങൾ അനുകൂലവും പ്രതികൂലവുമായ വാദങ്ങൾ അവതരിപ്പിച്ചപ്പോൾ യോമാൻസ് അദ്ധ്യക്ഷ സ്ഥാനത്തായിരുന്നു.[7] 1894-ൽ, മനിറ്റോബയിൽ ഈക്വൽ ഫ്രാഞ്ചൈസി അസോസിയേഷൻ രൂപീകരിക്കാൻ യോമാൻസ് സഹായിച്ചു.[8] യോമാൻസ് 1896 മുതൽ 1897 വരെ WCTU യുടെ പ്രവിശ്യാ പ്രസിഡന്റായി സേവനമനുഷ്ഠിച്ചു.[9]
പിന്നീടുള്ള ജീവിതവും മരണവും
തിരുത്തുകയോമൻസിന്റെ മകൾ ഷാർലറ്റ് 1904-ൽ ജോലിക്കായി കാൽഗറിയിലേക്ക് താമസം മാറ്റിയതോടെ യോമൻസും ലിലിയനും അവളെ അവിടെ അനുഗമിച്ചു.[10] അമേലിയ യോമാൻസ് 1913 ഏപ്രിൽ 22-ന് കാൽഗറിയിൽ വച്ച് അന്തരിച്ചു.[11]
അവലംബം
തിരുത്തുക- ↑ Carter, Sarah; McCormack, Patricia Alice (2011). Recollecting: Lives of Aboriginal Women of the Canadian Northwest and Borderlands (in ഇംഗ്ലീഷ്). Athabasca University Press. p. 397. ISBN 9781897425824.
- ↑ Vera K. Fast, “LE SUEUR, AMELIA,” in Dictionary of Canadian Biography, vol. 14, University of Toronto/Université Laval, 2003–, accessed April 11, 2019.
- ↑ Vera K. Fast, “LE SUEUR, AMELIA,” in Dictionary of Canadian Biography, vol. 14, University of Toronto/Université Laval, 2003–, accessed April 11, 2019.
- ↑ "Manitoba History: "Give us our due!" How Manitoba Women Won the Vote". www.mhs.mb.ca. Retrieved 2019-04-11.
- ↑ "Manitoba History: "Give us our due!" How Manitoba Women Won the Vote". www.mhs.mb.ca. Retrieved 2019-04-11.
- ↑ Cleverdon, Catherine L. (1950-12-15). The Woman Suffrage Movement in Canada: Second Edition (in ഇംഗ്ലീഷ്). University of Toronto Press. ISBN 9781442654822.
- ↑ Vera K. Fast, “LE SUEUR, AMELIA,” in Dictionary of Canadian Biography, vol. 14, University of Toronto/Université Laval, 2003–, accessed April 11, 2019.
- ↑ "Historic Sites of Manitoba: Dr. Amelia Yeomans Plaque (Broadway, Winnipeg)". www.mhs.mb.ca. Retrieved 2019-04-11.
- ↑ Vera K. Fast, “LE SUEUR, AMELIA,” in Dictionary of Canadian Biography, vol. 14, University of Toronto/Université Laval, 2003–, accessed April 11, 2019.
- ↑ Vera K. Fast, “LE SUEUR, AMELIA,” in Dictionary of Canadian Biography, vol. 14, University of Toronto/Université Laval, 2003–, accessed April 11, 2019.
- ↑ "Dr. Amelia Yeomans Well Known Woman Physician Dies Here". Calgary Herald. 1913-04-23. p. 1. Retrieved 2020-04-07 – via Newspapers.com.