അമേരിക്കൻ കാന്യോൺ  (മുമ്പ് നാപ്പാ ജങ്ഷൻ എന്ന പേരിൽ അറിയപ്പെട്ടിരുന്നു) സാൻ ഫ്രാൻസിസ്കോ ഉൾക്കടലിൽ സാൻഫ്രാൻസിസ്കോയിൽ നിന്ന് 35 മൈൽ (56 കിലോമീറ്റർ) വടക്കു കിഴക്കായ കാലിഫോർണിയയിലെ ദക്ഷിണ നാപ്പ കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. 2010 ലെ സെൻസസ് പ്രകാരം നഗരത്തിലെ ജനസംഖ്യ 19,454 ആയിരുന്നു. പട്ടണം സംയോജിപ്പിക്കപ്പെട്ടത് 1992 ൽ ആയിരുന്നു.

അമേരിക്കൻ കാന്യോൺ, കാലിഫോർണിയ
"Welcome to American Canyon; The Gateway to the Napa Valley" sign
"Welcome to American Canyon; The Gateway to the Napa Valley" sign
Official seal of അമേരിക്കൻ കാന്യോൺ, കാലിഫോർണിയ
Seal
Nickname(s): 
Gateway to the Napa Valley
AmCan[1]
Location in Napa County and the state of California
Location in Napa County and the state of California
അമേരിക്കൻ കാന്യോൺ, കാലിഫോർണിയ is located in the United States
അമേരിക്കൻ കാന്യോൺ, കാലിഫോർണിയ
അമേരിക്കൻ കാന്യോൺ, കാലിഫോർണിയ
Location in the United States
Coordinates: 38°10′5″N 122°15′9″W / 38.16806°N 122.25250°W / 38.16806; -122.25250
Country അമേരിക്കൻ ഐക്യനാടുകൾ
State California
CountyNapa
IncorporatedJanuary 1, 1992[2]
ഭരണസമ്പ്രദായം
 • MayorLeon Garcia[3]
വിസ്തീർണ്ണം
 • ആകെ4.845 ച മൈ (12.548 ച.കി.മീ.)
 • ഭൂമി4.837 ച മൈ (12.527 ച.കി.മീ.)
 • ജലം0.008 ച മൈ (0.021 ച.കി.മീ.)  0.17%
ഉയരം46 അടി (14 മീ)
ജനസംഖ്യ
 (2010)
 • ആകെ19,454
 • ജനസാന്ദ്രത4,000/ച മൈ (1,600/ച.കി.മീ.)
സമയമേഖലUTC-8 (Pacific (PST))
 • Summer (DST)UTC-7 (PDT)
ZIP Code
94503
ഏരിയ കോഡ്707
FIPS code06-01640
GNIS feature ID1668253
വെബ്സൈറ്റ്www.cityofamericancanyon.org

ഭൂമിശാസ്ത്രം തിരുത്തുക

അമേരിക്കൻ കന്യോണിൻറെ ഭൂമിശാസ്ത്രപരമായ അതിരുകൾ പടിഞ്ഞാറ് നാപാ നദി, കിഴക്ക് സൾഫർ സ്പ്രിംഗ്സ് മൗണ്ടൻസിന്റെ താഴ്വാരം, തെക്ക് വല്ലാജോ, സോളാനോ കൗണ്ടികൾ, വടക്ക് നാപ കൗണ്ടി എയർപോർട്ട് എന്നിവയാണ്. നാപാ നദിയുടെ പോഷകനദിയായ അമേരിക്കൻ കന്യോൻ ക്രീക്ക് പട്ടണത്തിലൂടെയാണ് ഒഴുകുന്നത്

അമേരിക്കൻ ഐക്യനാടുകളുടെ സെൻസസ് ബ്യൂറോയുടെ കണക്കുപ്രകാരം, നഗരത്തിൻറെ മൊത്തം വിസ്തീർണ്ണം 4.8 ചതുരശ്ര മൈൽ (12 കിമീ 2) ആണ്. ഇതിൽ 99.83 ശതമനാ കരഭൂമിയും ബാക്കി 0.17% വെള്ളം ഉൾപ്പെട്ടതുമാണ്. നാപാ ജംഗ്ഷനിലെ സംയോജിപ്പിക്കപ്പെടാത്ത സമൂഹം പട്ടണത്തിനു സമീപത്തായുണ്ട്. 

ഓഗസ്റ്റ് 24, 2014, 3:20 ന്, ഈ പ്രദേശത്ത് റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഒരു ഭൂകമ്പം ഉണ്ടായിരുന്നു. ഇതിൻറെ പ്രഭവകേന്ദ്രം പട്ടത്തിന് 3.7 മൈൽ (6.0 കിലോമീറ്റർ) വടക്കുപടിഞ്ഞാറായിട്ടായിരുന്നു.

കാലാവസ്ഥ തിരുത്തുക

ഇളം ചൂടുള്ളതും വരണ്ടതുമായ വേനലാണ് ഇവിടെ അനുഭവപ്പെടാറുള്ളത്. പ്രദേശത്തെ ശരാശരി പ്രതിമാസ താപനില 71.6 °F നു മുകളിൽ അനുഭവപ്പെടാറില്ല. കോപ്പൻ കാലാവസ്ഥാ തരംതിരിക്കൽ സമ്പ്രദായം അനുസരിച്ച്, അമേരിക്കൻ കാന്യോനിൽ ഇളം ചൂടുള്ള വേനൽക്കാല മെഡിറ്ററേനിയൻ കാലാവസ്ഥയാണ്,  

അവലംബം തിരുത്തുക

  1. "AmCan park not open, but patrons are still playing - Vallejo Times Herald". Archived from the original on 2011-07-17. Retrieved 2017-05-10.
  2. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
  3. "Mayor & City Councilmembers". City of American Canyon. Archived from the original on 2015-02-15. Retrieved February 15, 2015.
  4. "2010 Census U.S. Gazetteer Files – Places – California". United States Census Bureau.
  5. "American Canyon". Geographic Names Information System. United States Geological Survey. Retrieved October 20, 2014.
"https://ml.wikipedia.org/w/index.php?title=അമേരിക്കൻ_കാന്യോൺ&oldid=3623446" എന്ന താളിൽനിന്ന് ശേഖരിച്ചത്