മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗർ ജില്ലയിൽ രത്തൻവാഡി ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പുരാതന ശിവക്ഷേത്രമാണ് അമൃതേശ്വർ ക്ഷേത്രം. ഇതിന് 1200 വർഷത്തോളം പഴക്കം കണക്കാക്കപ്പെടുന്നു. [1]

അമൃതേശ്വർ ക്ഷേത്രം
സ്ഥാനം
രാജ്യം: India
സംസ്ഥാനം:മഹാരാഷ്ട്ര
ജില്ല:അഹമ്മദ്‌നഗർ ജില്ല
പ്രദേശം:രത്തൻവാഡി
വാസ്തുശൈലി, സംസ്കാരം
വാസ്തുശൈലി:ഹേമാഡ്‌പന്തി

സ്ഥാനം തിരുത്തുക

പ്രശസ്ത വിനോദസഞ്ചാരകേന്ദ്രമായ ഭണ്ഡാർദരയിൽ നിന്നും 17 കിലോമീറ്റർ അകലെയായി പ്രവര നദിയുടെ അരികിലാണ് ഈ ക്ഷേത്രം. [2]

ഘടന തിരുത്തുക

ഹേമാഡ്‌പന്തി ശൈലിയിലാണ് ഇതിന്റെ നിർമ്മിതി. ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ പിൻഭാഗത്ത് ഒരു അർദ്ധമണ്ഡപമുണ്ട്. അടുത്തത് മണ്ഡപവും സ്ഥലവും ശ്രീകോവിലുമാണ്. ക്ഷേത്രത്തിന്റെ ഘടനയ്ക്ക് അടിയിൽ പാളികളുള്ള ചതുരാകൃതിയിലുള്ള അടിത്തറയും മുകളിൽ കൊത്തുപണികളാൽ അലങ്കരിച്ച ചതുരാകൃതിയിലുള്ള തൂണുകളുമുണ്ട്. ഈ തൂണുകളുടെ മുകൾഭാഗം അഷ്ടഭുജാകൃതിയിലുള്ളതും അതിൽ വൃത്തങ്ങളുള്ളതുമാണ്. മുന്നിലും നേരെ പിന്നിലുമായി പ്രവേശനകവാടങ്ങളുള്ള ഇന്ത്യയിലെ തന്നെ അപൂർവം ക്ഷേത്രങ്ങളിലൊന്നാണിത്.[3]

ക്ഷേത്രത്തിൽ നിന്നും തെല്ലകലെയായി അമൃതതീർത്ഥമെന്നറിയപ്പെടുന്ന ഒരു കുളമുണ്ട്. അതിനു ചുറ്റും കരിങ്കല്ലിൽ നിർമ്മിച്ച മനോഹരമായ ശിൽപങ്ങളും ഉണ്ട്.[4]

ചിത്രശാല തിരുത്തുക

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=അമൃതേശ്വർ_ക്ഷേത്രം&oldid=4024191" എന്ന താളിൽനിന്ന് ശേഖരിച്ചത്