അമുനെറ്റ്
ഒരു പുരാതന ഈജിപ്ഷ്യൻ ദേവതയാണ് അമുനെറ്റ് (/ˈæməˌnɛt/; അമനെറ്റ്, അമോനെറ്റ്, അമൗനെറ്റ് എന്നിങ്ങനെയും ഉച്ചരിക്കപ്പെടുന്നു). അമുനിന്റെ പത്നിയും ഒഗ്ഡോദ് എന്ന അഷ്ടദൈവ ഗണത്തിൽപ്പെടുന്ന ദേവതയുമാണ് അമുനെറ്റ്.
അമുനെറ്റ് ഹൈറോഗ്ലിഫിൿസിൽ | ||||||
---|---|---|---|---|---|---|
imnt the hidden one | ||||||
imnt the hidden one | ||||||
ലക്സോറിലുള്ള ഒരു അമുനെറ്റ് ശില്പം |
"ഗുപ്തമായത് (സ്ത്രീ.)" എന്നാണ് അമുനെറ്റ് എന്ന പദത്തിനർഥം. അമുനിന്റെ സ്ത്രീലിംഗ രൂപവുമാണ് അമുനെറ്റ്.[2] കർണ്ണാക്കിലെ അമുനിന്റെ ക്ഷേത്രത്തിൽ, അമുനെറ്റിനുവേണ്ടിയും പ്രത്യേക പൂജാരികൾ ഉണ്ടായിരുന്നു. സെഡ് ഫെസ്റ്റിവൽ മുതലായ രാജകീയ ഉത്സവങ്ങളിലും അമുനെറ്റിന് പ്രധാനിയായിരുന്നു. ശിരസ്സിൽ ഒരു ചുവന്ന കിരീടവും കയ്യിൽ പാപ്പിറസ് ദണ്ഡുമേന്തിയ രൂപത്തിലാണ് അമുനെറ്റിനെ ചിത്രീകരിച്ചിരുന്നത്.[2]
അവലംബം
തിരുത്തുക- ↑ George Hart, The Routledge dictionary of Egyptian gods and goddesses, Psychology Press, 2005, via Google Books
- ↑ 2.0 2.1 2.2 Wilkinson, Richard H. (2003). The Complete Gods and Goddesses of Ancient Egypt. Thames & Hudson. pp. 136–137