അമീർ വയലാർ
വ്യക്തിവിവരങ്ങൾ
ജനനപ്പേര്അമീർ വൈ
ദേശീയതIndia
ജനനം (1995-12-05) 5 ഡിസംബർ 1995  (26 വയസ്സ്)
Cherthala,Kerala, India
വെബ്സൈറ്റ്ameervayalar.com
Sport
രാജ്യം ഇന്ത്യ
കായികയിനംTaekwondo
Event(s) –74 kg
ക്ലബ്ഫ്രണ്ട്‌സ് തായ്ക്വാൻഡോ അക്കാദമി
ടീംIndia
Updated on 07 August 2021.

അമീർ വയലാർതിരുത്തുക

അമീർ വയലാർ[1] (ജ.ഡിസംബർ 6, 1995) ഇന്ത്യൻ തായ്ക്വാൻഡോയിലെ ശ്രദ്ധേയനായ താരമാണ്.[2] തായ്ക്വാൻഡോയിൽ ഒളിമ്പിക്സ് റാങ്കിലും വേൾഡ് റാങ്കിലും ഇടംനേടിയിട്ടുള്ള ഒരു അന്താരാഷ്ര കളിക്കാരനും ഇന്ത്യയിലെ ഏറ്റവും പ്രായംകുറഞ്ഞ അന്താരാഷ്ര പരിശീലകനുംആണ്[3]

ജീവിതരേഖതിരുത്തുക

1995 ഡിസംബർ 6-ന് ചേർത്തലയിലാണ് അമീർ ജനിച്ചത്[4] യൂസഫ്അബ്‌ദുകരിമും  ജമീല യുസുഫുമാണ് മാതാപിതാക്കൾ. അൻസാർ എന്ന ഒരു ജ്യേഷ്ഠനും അദ്ദേഹത്തിനുണ്ട്. 2007-ൽ  സ്കൂൾ വിദ്യാഭ്യാസം നടത്തുന്ന കാലയളവിൽ അദ്ദേഹത്തിന്റെ പിതാവ് സ്വയം പ്രതിരോധ പരിശീലനത്തിനായി തായ്ക്വാൻഡോ എന്ന ആയോധനകാല പടിക്കുന്നതിന് നാട്ടിൽ തന്നെയുള്ള പരിശീലന കേന്രരത്തിൽ ചേർക്കുന്നത്.

കായിക രംഗംതിരുത്തുക

2007-ൽ  സ്കൂൾ വിദ്യാഭ്യാസ കാലയളവിൽആണ് തായ്ക്വാൻഡോ എന്ന ആയോധനകാല പരിശീലനം ആരംഭിക്കുന്നത്[5] 2009-ൽ ഒൻപതാം ക്ലസിൽ പഠിക്കുമ്പോൾ കേരളത്തിനു വേണ്ടി തായ്ക്വാൻഡോ ക്യൂറുഗി എന്ന മത്സരയിനത്തിൽ ദേശിയ ചാമ്പ്യൻ ഷിപ്പിൽ മൽസരിച്ചു[6] 2013-ൽ മത്സരത്തിനിടെയുണ്ടായ പരിക്കിനെ തുടർന്ന് മത്സരരംഗത്തിന് അവധി നൽകി. പിന്നീട് പരിശീലന മേഖലയിലേക്കും മത്സരം നിയന്ദ്രിക്കുന്ന റഫറിങ് മേഖലയിലേക്കും തിരിഞ്ഞു. കേരളം സർവകലാശാല ടീമിന്റെ ഉൾപ്പടെ നിരവധി ടീമുകളുടെ ജില്ലാ, സംസ്ഥാന പരിശീലകനായും നാഷണൽ റഫറീആയി തുടർന്നുവന്നു. നിലവിൽ നാഷണൽ ടീം പരിശീലകൻ,പത്തനംതിട്ട ജില്ലാ ടീം പരിശീലകൻ, സ്കൂൾ ഗെയിംസ് ടെവേലോപ്മെന്റ്റ് അസോസിയേഷൻ ഓഫ് കേരള ടെക്നീക്കൽ ഡയറക്ടർ, സെലിബ്രിറ്റി  ട്രൈനെർ, ആക്ടർ എന്നി മേഖലകളിൽ തുടർന്ന് വരുന്നു. 2019 ജൂലൈയിൽ ഇന്ത്യയിൽ വച്ചുനടന്ന ജി വൺ ഇന്റർനാഷണൽ തായ്ക്വാൻഡോ ചാമ്പ്യൻ ഷിപ്പിൽ ഇന്ത്യയെ പ്രതിനിധികരിച്ചു മത്സരിക്കുകയും ഒളിമ്പിക്സ് റാങ്കിലും വേൾഡ് റാങ്കിലും ഇടം നേടുകയും ചെയ്തു.2020 സെപ്റ്റംബറിൽ നടന്ന തായ്ക്വാൻഡോ ഇന്റർനാഷണൽ കോച്ച് ലൈസെൻസ് പരീക്ഷയിൽ ഇന്ത്യയിൽ നിന്ന് പങ്കെടുക്കുകയും അതിൽ 90 ശതമാനം മാർക്കുനേടി ഇന്ത്യയിലെ ഏറ്റവും പ്രായംകുറഞ്ഞ തായ്ക്വാൻഡോ ഇന്റർനാഷണൽ കോച്ച് എന്ന ബഹുമതി നേടുകയും ചെയ്തു.[7]

അധികാര സ്ഥാനങ്ങൾതിരുത്തുക

 • 2019 ജൂലൈയിൽ ഒളിമ്പിക്സ്  റാങ്കിങ്ങിൽ ഇടംനേടി
 • 2019 ജൂലൈയിൽ വേൾഡ് റാങ്കിങ്ങിൽ ഇടംനേടി
 • 2020 സെപ്റ്റംബറിൽ തായ്ക്വാൻഡോ ഇന്റർനാഷണൽ  പരിശീലക ലിസ്റ്റിൽ ഇടംനേടി
 • 2020  ഡിസംബർറിൽ സ്കൂൾ ഗെയിംസ് ടെവേലോപ്മെന്റ്റ് അസോസിയേഷൻ ഓഫ് കേരള (SGDAK) ടെക്നീക്കൽ ഡയറക്ടർ പദവി ലഭിച്ചു

അവലംബംതിരുത്തുക

 1. "Ameer Vayalar - Google Search". ശേഖരിച്ചത് 2021-08-20.
 2. "Ameervayalar". ശേഖരിച്ചത് 2021-08-20.
 3. Vlrrads (2021-08-05). "Ameer Vayalar (Taekwondo Coach/Athlete )". Medium (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2021-08-07.
 4. "Learn about ameervayalar" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2021-08-20.
 5. "Ameer Vayalar News Malayala Manorama" (ഭാഷ: ഇംഗ്ലീഷ്). 2021-03-20. ശേഖരിച്ചത് 2021-08-20.
 6. "അമീർ വേറെ ലെവൽ News Mathrubhumi Newspaper" (ഭാഷ: ഇംഗ്ലീഷ്). 2021-04-06. ശേഖരിച്ചത് 2021-08-20.
 7. Vlrrads (2021-08-05). "Ameer Vayalar (Taekwondo Coach/Athlete )" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2021-08-20.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

Ameer Vayalar Official website

Ameer Vayalar Official Instagram ഇൻസ്റ്റാഗ്രാമിൽ

Ameer Vayalar Facebook ഫേസ്‌ബുക്കിൽ

Ameer Vayalar Official Twitter ട്വിറ്ററിൽ

"https://ml.wikipedia.org/w/index.php?title=അമീർ_വയലാർ&oldid=3716638" എന്ന താളിൽനിന്ന് ശേഖരിച്ചത്