അമീൻപുർ തടാകം
തെലുങ്കാനയിലെ ഹൈദരാബാദിനടുത്ത് സ്ഥിതിചെയ്യുന്ന ഒരു സംരക്ഷിതപ്രദേശമാണ് അമീർപുർ തടാകം. 2016 നവംബറിലാണ് തെലുങ്കാന സർക്കാർ ഈ തടാകത്തെ ജൈവവൈവിധ്യ പൈതൃക സ്ഥാനമായി പ്രഖ്യാപിച്ചത്. ഇന്ത്യയിലെ തന്നെ ജൈവവൈവിധ്യ പൈതൃക സ്ഥാനമായി പ്രഖ്യാപിക്കപ്പെട്ട ആദ്യത്തെ ജലാശയമാണ് അമീർപുർ തടാകം.[1] വിവിധ ഇനത്തിൽപ്പെട്ട നൂറ്റിഎഴുപത്തിയൊന്നോളം പക്ഷികളെ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. 93.15 ഏക്കർ വ്യാപിച്ചുകിടക്കുന്ന ഈ തടാകം നേരിടുന്ന പ്രധാന വെല്ലുവിളി കൈയ്യേറ്റവും മലിനീകരനവുമാണ്. കുറഞ്ഞുവരുന്ന ആഹാരലഭ്യതയും വ്യവസായ മലിനീകരണവും കാരണം ഇവിടെ എത്തുന്ന പക്ഷികളുടെ എണ്ണം വർഷംതോറും കുറയുന്നതിന് കാരണമായിട്ടുണ്ട്.
അമീൻപുർ തടാകം | |
---|---|
Ameenpur Lake | |
Nearest city | ഹൈദരാബാദ് |
Area | 93.15 Acre |
Established | 2016 |
ജൈവവൈവിധ്യ പൈതൃക സ്ഥാനമായി പ്രഖ്യാപിച്ചതിൻറെ ഭാഗമായി നിലവിൽ വന്ന, പ്രാദേശിക ജനങ്ങളെകൂടി ഉൾപ്പെടുത്തിയിരിക്കുന്ന ഒരു കമ്മിറ്റിയുടെ കീഴിൽ തടാകത്തിൻറെ സംരക്ഷണം ആരംഭിച്ചിട്ടുണ്ട്.[2]
ജീവജാലം
തിരുത്തുകഫ്ലമിംഗോകൾ, വെള്ളരിക്കൊക്കുകൾ, ഹെറോണുകൾ, നീർക്കാക്കകൾ, മീൻകൊത്തികൾ, പുഴ ആളകൾ എന്നിങ്ങനെയുള്ള വിവിധപക്ഷികൾ തടാകം സന്ദർശിക്കുന്നു. ഹൈദരാബാദിലെ പക്ഷിനിരീക്ഷകരുടെ പ്രധാനപ്പെട്ട നീരീക്ഷണസ്ഥാനമാണ് അമീൻപൂർ തടാകം.[3]
അവലംബം
തിരുത്തുക- ↑ http://timesofindia.indiatimes.com/city/hyderabad/Ameenpur-lake-declared-Biodiversity-Heritage-Site/articleshow/55258450.cms
- ↑ http://timesofindia.indiatimes.com/city/hyderabad/Ameenpur-lake-declared-Biodiversity-Heritage-Site/articleshow/55258450.cms
- ↑ V, Rishi Kumar (6 November 2016). "Ameenpur lake gets biodiversity heritage tag". Business Line (in ഇംഗ്ലീഷ്). Hyderabad. Retrieved 9 November 2018.