അമീലിയ ഡൊറോത്തിയ
1802 ജനുവരി 20 നായിരുന്നു അമീലിയ ജനിച്ചത്. പിതാവ് ഡാനിയൽ കോൾഹോഫ്. അദ്ദേഹം തഞ്ചാവൂർ രാജാവിന്റെ ചീഫ് സെക്രട്ടറി ആയിരുന്നു. ഹെന്റി ബേക്കർ ആയിരുന്നു അമീലിയയുടെ ഭർത്താവ്. രണ്ടുനൂറ്റാണ്ടു മുമ്പ് കേവലം ആറ് പെൺകുട്ടികളുമായി 1816-ൽ തന്റെ ബംഗ്ലാവിൽ ഒരു പെൺപള്ളിക്കൂടം സ്ഥാപിച്ചുകൊണ്ടാണു അവർ പ്രശസ്തിയിലേക്ക് കാലെടുത്തു വെയ്ക്കുന്നത്. ഇന്ത്യയിൽതന്നെ ആദ്യത്തെ പെൺപള്ളിക്കൂടം. ബേക്കർ മെമ്മോറിയൽ ഗേൾസ് ഹൈസ്കൂൾ ആയി പിന്നീട് മാറിയത് ഈ സ്ഥാപനമാണു. സി. എം. എസ് മിഷനറിമാർ കേരളത്തിൽ വന്ന സമയത്ത് സ്ത്രീകളുടെ സാമൂഹികനിലവാരം മെച്ചപ്പെടുത്തണമെന്ന് അവർ ആഗ്രഹിച്ചു. ഈ സേവനചരിത്രത്തിലെ ഉത്തമമാതൃകയാണു ഈ മഹത് സ്ഥാപനം.
ബാല്യകാലം
തിരുത്തുകകേവലം ഏഴു വയസ്സുള്ളപ്പോൾ അമീലിയ ദൈവത്തിനു സ്വയം സമർപ്പിച്ചു. 1818-ൽ തഞ്ചാവൂർ പള്ളിയില് വച്ച് റവ. ഹെന്റി ബേക്കറിന്റേയും അമീലിയയുടെയും വിവാഹം നടന്നു. തുടർന്ന് 1819-ൽ കോട്ടയത്തെത്തി താമസം ആരംഭിച്ചു. വ്യാഴാഴ്ച തോറും മിസിസ് ബേക്കർ സ്ത്രീകളെ എഴുത്തും വായനയും അഭ്യസിപ്പിച്ചിരുന്നു. വലിയ മദാമ്മ എന്നായിരുന്നു അവരെ സ്ത്രീകൾ വിളിച്ചിരുന്നത്. പെൺകുട്ടികളെ ആദ്യം തയ്യലും ഇംഗ്ലീഷും പഠിപ്പിച്ചു. പിന്നീട് മലയാളവും കണക്കും അഭ്യസിപ്പിച്ചു. അക്കാലത്ത് 10-12 വയസ്സാകുമ്പോഴേക്കും പെൺകുട്ടികളെ വിവാഹം കഴിപ്പിച്ചയക്കുമായിരുന്നു. ആയതിനാൽ പള്ളിക്കൂടത്തിലെ അംഗസംഖ്യ പരിമിതമായിരുന്നു. 1863/64 ലെ റിപ്പോർട്ടിൽ റവ. ഹെൻറി ബേക്കർ ഇപ്രകാരം എഴുതിയിരിക്കുന്നു. 'ബേക്കർ ഗേൾസ് ബോർഡിങ്ങ് സ്കൂളിൽ അൻപതോളം വിദ്യാർത്ഥികൾ ഓരോ വർഷവും താമസിച്ച് പഠിച്ചു വരുന്നു' എന്ന്. 1888-ൽ അമീലിയ ഡെറോത്തിയ അന്തരിച്ചു.
സ്കൂൾ ഹൈസ്കൂൾ നിലവാരത്തിലേക്ക്
തിരുത്തുക1844-ൽ ഫ്രാൻസസ് ആൻ ബേക്കർ പള്ളത്ത് ആരംഭിച്ച പെൺപള്ളിക്കൂടം കോട്ടയത്ത് തിരുനക്കരയിലേക്ക് മാറ്റി. അവരുടെ മരണശേഷം മിസ് മേരി ബേക്കർ സ്കൂളിന്റെ ചുമതല ഏറ്റെടുക്കുകയും കോട്ടയം ഗേൾസ് സ്കൂളിൽ[1] ലയിപ്പിക്കുകയും ചെയ്തു. 1903-ൽ മിസ് ബേക്കർ സ്കൂൾ ഹൈസ്കൂൾ നിലവാരത്തിലേക്ക് ഉയർത്തപ്പെടുകയും ചെയ്തു.