റഷ്യയിലെ പ്രസിദ്ധയായ ഒരു പൊതു പ്രവർത്തകയും ആതുര സേവന മേഖലയിൽ നഴ്‌സും ആത്മീയവാദിയുമായിരുന്നു അമിന ഹനും സിർറ്റ്‌ലാനോഫ് (English: Amina Hanum Syrtlanoff or Syrtlanova ( Russian: Сыртланова, Амина Махмудовна|Амина Махмудовна Сыртланова)

അമിന ഹനും സിർറ്റ്‌ലാനോഫ്
End of 1890s or beginning of 1900s
ജനനം(1884-06-18)ജൂൺ 18, 1884
മരണംafter 1939
ദേശീയതFrench
മറ്റ് പേരുകൾCheik Ali

ജീവചരിത്രം തിരുത്തുക

റഷ്യൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ഉഫ നഗരത്തിൽ 1884ൽ ജനിച്ചു. മേജർ ജനറൽ മഹ്മൂദ് മഗൊമെദോവിച്ച് ഷൈഖലിയേവ് ഭൂഉടമയായിരുന്ന മഗിപർവസ് ഷൈഖലിയേവ എന്നിവരുടെ മകളാണ്. മുസ്ലിം പീപ്പിൾസ് ഓഫ് സ്റ്റാവ്രാപോൾ പ്രവിശ്യയിലെ മുഖ്യ ഉദ്യോഗസ്ഥനായിരുന്ന കേണൽ മിർസ ഷൈഖലിയേവ്, പ്രമുഖരായ പൊതുപ്രവർത്തകരായിരുന്ന ഇബ്രാഹിം അൽകിൻ, സയ്ദ് ഗിറെ അൽകിൻ എന്നിവരുടെ അനന്തരവളുമായിരുന്നു അമിന. റഷ്യൻ ഫെഡറൽ അസംബ്ലിയിലെ അധോസഭയായ മൂന്നാം സ്‌റ്റേറ്റ് ഡൂമയിലെ ഡെപ്യൂട്ടിയായിരുന്ന ഗെയ്‌ലാസ്‌കാർ സിർറ്റ്‌ലാനോവിന്റെ ജീവിത പങ്കാളിയുമായിരുന്നു. 1912ൽ അദ്ദേഹത്തിന്റെ ദാരുണ മരണത്തിന് ശേഷം അമിന പൊതുപ്രവർത്തന രംഗത്ത് കൂടുതൽ സജീവമായി. പെട്രോഗ്രാഡ് (സെന്റ്പീറ്റേഴ്‌സ് ബർഗ്) മുസ്ലിം എജ്യുക്കേഷണൽ സൊസൈറ്റിയുടെ അദ്ധ്യക്ഷയായിരുന്നു.[1] സെന്റ്പീറ്റേഴ്‌സ് ബർഗ്, ഉഫ എന്നീ നഗരങ്ങളിലെ പ്രബുദ്ധരായ മുസ്ലിംകൾക്കിടയിൽ വലിയ സ്വാധീനമുണ്ടായിരുന്നു. [2]

 
അമിന ഹനും സിർറ്റ്‌ലാനോഫ്, മൂന്നാം സ്റ്റേറ്റ് ഡൂമയിലെ ഒരംഗത്തിന്റെ വിധവ, റഷ്യൻ മുസ്ലിംകളുടെ ആംബുലൻസ് ട്രൈനിലെ പ്രധാന നഴ്‌സ് ( 1916ൽ നൊവോയ് വ്രെമ്യ എന്ന പത്രത്തിൽ അച്ചടിച്ച് വന്ന പടത്തിന്റെ അടിക്കുറിപ്പ്)[3]

രണ്ടാം ലോക മഹായുദ്ധം ആരംഭിച്ച ആദ്യകാലത്ത് റഷ്യൻ സൈന്യത്തിന് പിന്തുണ നൽകിയിരുന്ന റഷ്യൻ മുസ്ലിം ഓർഗനൈസേഷൻ, യുനൈറ്റ്ഡ് മുസ്ലിം ചാരിറ്റീസ് എന്നിവയുടെ കേന്ദ്ര കമ്മിറ്റി അംഗമായിരുന്നു.[4] 1916ൽ റഷ്യൻ മുസ്ലിംകൾ യുദ്ധ മുന്നണിയിലേക്ക് അയച്ച ആംബുലൻസ് തീവണ്ടിയിലെ പ്രധാന നഴ്‌സായിരുന്നു അമിന ഹനും. 1971ന് ശേഷം ഫ്രാൻസിലേക്ക് കുടിയേറി. പാരിസിൽ സ്ഥിര താമസമായി. 1926-1939കളിൽ ഫ്രഞ്ച് , റഷ്യൻ തിയോസഫിക്കൽ സൊസൈറ്റികളിൽ പ്രസിദ്ധിനേടി. 1933-1935 ൽ ഫ്രാൻസിലെ യൂനിയൻ ഓഫ് റഷ്യൻ നഴ്‌സസിന്റെ ഡെപ്യൂട്ടി ബോർഡ് അംഗവും 1935 മുതൽ ബോർഡ് മെമ്പറുമായി. 1921 മുതൽ 1929 വരെ അമിന അന്താരാഷ്ട്ര മേസണിക് ഓർഡറിൽ (മനുഷ്യാവകാശം) അംഗമായിരുന്നു.[5] 1929ൽ റഷ്യൻ ഭാഷ സംസാരിക്കുന്ന മേസണിക് ലോഡ്ജിന്റെ മേധാവിയായി. 1939 വരെ ഇതിൽ അംഗമായും തുടർന്നു. പിന്നീട്, ഫ്രാൻസ് ജർമ്മൻ നിയന്ത്രണത്തിലായതോടെ മേസോണിക് ലോഡ്ജുകൾ അടച്ചു പൂട്ടി.[6] പിന്നീടുള്ള അവരുടെ ഭാവി വിവരങ്ങൾ അജ്ഞാതമാണ്.

അവലംബം തിരുത്തുക

  1. Yamayeva L.А., Muslim liberalism of the beginning of the XX century as a political movement. Ufa, Gilem, 2002, pp. 209—210 (in Russian)
  2. Zeki Velidi Togan, Memoires: National Existence and Cultural Struggles of Turkistan and Other Muslim Eastern Turks, CreateSpace Independent Publishing Platform, 2011, p. 108.
  3. Photo from the Illustrated Supplement to the newspaper "Novoe Vremya" June 1916, №14476
  4. Yamayeva L.А., Muslim charities early twentieth century, «Vatandash», 2013, № 7 (in Russian)
  5. "Достопочтенная Ложа "Новый Свет" №1989, Масонский Смешанный Международный Орден LE DROIT HUMAIN (Право Человека). Русская интермедия: ложа Аврора (1927-1945)". Archived from the original on 2013-11-03. Retrieved 2018-03-29.
  6. Berberova N., People and Lodges. Russian Masons of the ХХ century. Moscow: Progress-Traditsiya, 1997 (in Russian).