അമാൻഡ ബ്രൗൺ
അമാൻഡബ്രൗൺ ഒരു അമേരിക്കൻ ഇമ്മ്യൂണോളജിസ്റ്റും മൈക്രോബയോളജിസ്റ്റും മേരിലാൻഡിലെ ബാൾട്ടിമോറിലെ ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിൽ ന്യൂറോളജി, ന്യൂറോ സയൻസ് വിഷയങ്ങളുടെ അസോസിയേറ്റ് പ്രൊഫസറുമാണ്. ആദ്യത്തെ പുനഃസംയോജിത എച്ച്.ഐ.വി. വൈറസുകളിലൊന്ന് ക്ലോൺ ചെയ്യുന്നതിനും GFP (ഹരിത ഫ്ലൂറസെന്റ് പ്രോട്ടീൻ) ഉപയോഗിച്ച് എച്ച്.ഐ.വി. ബാധിത കോശങ്ങളെ ദൃശ്യവൽക്കരിക്കുന്നതിനുള്ള ഒരു നൂതന രീതി വികസിപ്പിച്ചെടുക്കുന്നതിൻറെ പേരിലും ബ്രൗൺ ശ്രദ്ധേയയാണ്.
അമാൻഡ എം. ബ്രൗൺ | |
---|---|
ദേശീയത | അമേരിക്കൻ |
കലാലയം | യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ, റിവർസൈഡ് ആൽബർട്ട് ഐൻസ്റ്റീൻ കോളേജ് ഓഫ് മെഡിസിൻ ആരോൺ ഡയമണ്ട് എയ്ഡ്സ് റിസർച്ച് സെന്റർ |
അറിയപ്പെടുന്നത് | First cloning of recombinant HIV virus with GFP tag |
പുരസ്കാരങ്ങൾ | 2018 ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിൻ ലിവിംഗ് ദി ഹോപ്കിൻസ് മിഷൻ ഓണർ, 2014 കീസ്റ്റോൺ സിമ്പോസിയ ഓൺ മോളിക്യുലർ ആൻഡ് സെൽ ബയോളജി ഫെല്ലോ, 2014 ജോൺസ് ഹോപ്കിൻസ് ഡൈവേഴ്സിറ്റി ലീഡർഷിപ്പ് അവാർഡ് |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | ന്യൂറോ ഇമ്മ്യൂണോളജി |
സ്ഥാപനങ്ങൾ | ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിൻ |
ആദ്യകാല ജീവിതം
തിരുത്തുക1985-ൽ റിവർസൈഡിലെ കാലിഫോർണിയ സർവകലാശാലയിൽ അണ്ടർഗ്രാജുവേറ്റ് ബിരുദ പഠനം നടത്തി.[1] ബയോകെമിസ്ട്രി മുഖ്യ വിഷയമായി അവർ 1989 ൽ സയൻസ് ബിരുദം നേടി.[2] ബിരുദത്തിന് ശേഷം, ബ്രൗൺ ആൽബർട്ട് ഐൻസ്റ്റീൻ കോളേജ് ഓഫ് മെഡിസിനിൽ ഉപരിപഠനം നടത്തുകയും അവിടെനിന്ന് മൈക്രോബയോളജിയിലും ഇമ്മ്യൂണോളജിയിലും പിഎച്ച്ഡി പൂർത്തിയാക്കുകയും ചെയ്തു.[3] വില്യം ആർ ജേക്കബിന്റെ മാർഗദർശനത്തിലാണ് അവൾ അദ്ധ്യയനം നിർവ്വഹിച്ചത്.[4] അവളുടെ പിഎച്ച്ഡി സമയത്ത്, അവൾ മാക്രോഫേജ്-പഥോജൻ ബയോളജിയിൽ താൽപ്പര്യം പ്രകടിപ്പിക്കുകയും അഡ്വാൻസ്ഡ് ബാക്റ്റീരിയൽ ജനിതകത്തെക്കുറിച്ചുള്ള കോൾഡ് സ്പ്രിംഗ് ഹാർബർ കോഴ്‌സ് എടുക്കാൻ താൽപ്പര്യപ്പെടുകയും ചെയ്തു.[5]
അവലംബം
തിരുത്തുക- ↑ "Amanda M. Brown, Ph.D., Associate Professor of Neurology". Johns Hopkins Medicine (in ഇംഗ്ലീഷ്). Retrieved 2020-06-28.
- ↑ "Amanda M. Brown, Ph.D., Associate Professor of Neurology". Johns Hopkins Medicine (in ഇംഗ്ലീഷ്). Retrieved 2020-06-28.
- ↑ "Meet the W&D Committee". leukocytebiology.org (in ഇംഗ്ലീഷ്). Archived from the original on 2019-12-29. Retrieved 2020-06-28.
- ↑ "Amanda M. Brown, Ph.D., Associate Professor of Neurology". Johns Hopkins Medicine (in ഇംഗ്ലീഷ്). Retrieved 2020-06-28.
- ↑ "On Fire: HIV in the Brain- Taming the Flame". ninds.nih.gov. 2019. Archived from the original on 2019-04-10. Retrieved June 27, 2020.