അമാബി (ア マ ビ エ) എന്നത് ജാപ്പനീസ് ഐതിഹ്യങ്ങളിലെ മൂന്ന് കാലുകളുള്ള ഒരു മത്സ്യകന്യക അഥവാ മത്സ്യമനുഷ്യൻ ആണ്. ഇവർ കടലിൽ നിന്ന് ഉയർന്നുവരുന്നുവെന്നും വിളവെടുപ്പ്, പകർച്ചവ്യാധി മുതലായവയെ പറ്റി പ്രവചിക്കുന്നുവെന്നും പറയപ്പെടുന്നു.

ഒരു അമാബി. എഡോ കാലഘട്ടത്തിലെ ഒരു വുഡ്-ബ്ലോക്ക് പ്രിന്റ്, . ( ലിങ്ക് )

അമാബിക്കോ അല്ലെങ്കിൽ അമാഹിക്കോയുടെ (ജപ്പാനീസ്: アマビコ, アマヒコ, 海彦, 尼彦, 天日子, 天彦, あま彦), ഒരു വകഭേദം അല്ലെങ്കിൽ അക്ഷരത്തെറ്റായി അമാബി അല്ലെങ്കിൽ അമാഹിക്കോ-നിഡോ (尼 彦 彦) എന്നുമറിയപ്പെടുന്നു. കൂടാതെ വിവിധ ഉദാഹരണങ്ങളിൽ മിക്കവാറും മൂന്ന് അല്ലെങ്കിൽ നാല് കാലുകളോ ഉള്ളതായി പലതരത്തിൽ ചിത്രീകരിച്ചിരിക്കുന്ന ഒരു പ്രാവചനിക മൃഗമാണ്. കമന്റേറ്റർമാരുടെ അഭിപ്രായത്തിൽ കുരങ്ങനേപ്പോലുള്ള, (sometimes torso-less) ദാരുമ പാവ പോലുള്ള, പക്ഷി പോലുള്ള, അല്ലെങ്കിൽ മത്സ്യം പോലുള്ള സാമ്യം ഇതിന് കാണപ്പെടുന്നു.

ഈ വിവരങ്ങൾ സാധാരണയായി ചിത്രീകരിച്ച വുഡ്ബ്ലോക്ക് പ്രിന്റ് ബുള്ളറ്റിനുകൾ (കവറാബൻ) അല്ലെങ്കിൽ ലഘുലേഖകൾ (സുരിമോനോ) അല്ലെങ്കിൽ കൈകൊണ്ട് വരച്ച പകർപ്പുകൾ എന്നിവയുടെ രൂപത്തിലാണ് പ്രചരിപ്പിച്ചത്. 1846 തീയതിയിൽ അടയാളപ്പെടുത്തിയ ഒരു പ്രിന്റിലാണ് അമാബിയെ ചിത്രീകരിച്ചിരിക്കുന്നത്. 1844 ലെ കൈകൊണ്ട് വരച്ച ലഘുലേഖ കണ്ടെത്തുന്നതുവരെ അമാബിക്കോയ്ക്ക് മുമ്പുള്ള അമാബിയോടുള്ള സാക്ഷ്യപ്പെടുത്തൽ അറിയില്ലായിരുന്നു.

അമാബി / അമാബിക്കോ ഗ്രൂപ്പിനുള്ളിൽ‌ തരംതിരിക്കാത്ത സമാനമായ മറ്റ് യോഗെൻ‌ജു (予 言) ഉണ്ട്, ഉദാ. ആറി (ア エ).

ഐതിഹ്യം

തിരുത്തുക

ഐതിഹ്യമനുസരിച്ച്, ഒരു അമാബി 1846 മെയിൽ ഹിഗോ പ്രവിശ്യയിൽ പ്രത്യക്ഷപ്പെട്ടു എന്ന് പറയപ്പെടുന്നു . രാത്രിയിൽ തിളങ്ങുന്ന ഒരു വസ്തുവായി കടലിൽ കാണാം എന്ന് വിശ്വസിക്കപ്പെടുന്നു . ഒരിക്കൽ ഒരു ഉദ്യോഗസ്ഥൻ ഇതിനെ കണ്ടുവെന്നും അത് ഉദ്യോഗസ്ഥനെ അഭിസംബോധന ചെയ്തുകൊണ്ട്, അത് സ്വയം ഒരു അമാബിയാണെന്ന് പറയുകയും ചെയ്തുവെന്നും ഒരു ഐതിഹ്യം ഉണ്ട്. അവിടെ അത് ഒരു പ്രവചനം നടത്തി: "നല്ല വിളവെടുപ്പ് ഈ വർഷം മുതൽ ആറുവർഷം തുടരും; രോഗം പടർന്നാൽ, എന്റെ ഒരു ചിത്രം വരച്ച്, രോഗബാധിതരായവരെ ആ ചിത്രം കാണിച്ചാൽ, അവരെ സുഖപ്പെടുത്താം". പിന്നീട് അത് കടലിലേക്ക് മടങ്ങി എന്നുമാണ് വിശ്വാസം. ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)[1]

 
അമാബി
 
അമാബി

കോവിഡ് -19

തിരുത്തുക
 
കാൻസെൻ കകുഡായ് ആരോഗ്യ, തൊഴിൽ, ക്ഷേമ മന്ത്രാലയത്തിന്റെ കോവിഡ് -19നോട് അനുബന്ധിച്ചുള്ള പോസ്റ്റർ.

COVID-19 പകർച്ചവ്യാധിയുടെ സമയത്ത്, ജപ്പാനിലെ ട്വിറ്ററിൽ അമാബി ഒരു ജനപ്രിയ വിഷയമായി. മംഗ ആർട്ടിസ്റ്റുകൾ അവരുടെ അമാബിയുടെ കാർട്ടൂൺ പതിപ്പുകൾ സമൂഹമാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചു. [2]

ഇതിഹാസം

തിരുത്തുക

ഐതിഹ്യമനുസരിച്ച്, എഡോ കാലഘട്ടത്തിലെ കോക-3 വർഷത്തിൽ (1846 മെയ് പകുതിയോടെ) നാലാം മാസത്തിന്റെ മധ്യത്തിൽ, ഹിഗോ പ്രവിശ്യയിൽ (കുമാമോട്ടോ പ്രിഫെക്ചർ) ഒരു അമാബി പ്രത്യക്ഷപ്പെട്ടു. കടലിൽ തിളങ്ങുന്ന ഒരു വസ്തു കാണപ്പെട്ടു, മിക്കവാറും രാത്രിയിൽ. നഗരത്തിലെ ഉദ്യോഗസ്ഥൻ കടലിൽ പോയി അന്വേഷിക്കുകയും അമാബിയെ കാണുകയും ചെയ്തു. ഈ ഉദ്യോഗസ്ഥൻ തയ്യാറാക്കിയ രേഖാചിത്രം അനുസരിച്ച്, ഇതിന് നീളമുള്ള മുടിയും, പക്ഷിയുടെ ബില്ല് പോലെയുള്ള വായയും, കഴുത്ത് മുതൽ താഴേയ്ക്ക് ചെതുമ്പൽ കൊണ്ട് പൊതിഞ്ഞതും മൂന്ന് കാലുകളുള്ളതുമാണ്. ഉദ്യോഗസ്ഥനെ അഭിസംബോധന ചെയ്ത്, അത് ഒരു അമാബിയാണെന്ന് സ്വയം തിരിച്ചറിയുകയും തുറന്ന കടലിലാണ് താമസിക്കുന്നതെന്ന് അവനോട് പറയുകയും ചെയ്തു. അത് ഒരു പ്രവചനം തുടർന്നു: "നല്ല വിളവെടുപ്പ് നടപ്പുവർഷം മുതൽ ആറ് വർഷത്തേക്ക് തുടരും; [എ] രോഗം പടർന്നാൽ, എന്റെ ചിത്രം വരച്ച് അസുഖമുള്ളവരെ എന്റെ ചിത്രം കാണിക്കുക." പിന്നീട് അത് കടലിലേക്ക് മടങ്ങി. കഥ അച്ചടിച്ചത് കവരബാനിലാണ് [ജാ] (വുഡ്ബ്ലോക്ക്-പ്രിൻറഡ് ബുള്ളറ്റിനുകൾ), അവിടെ അതിന്റെ ഛായാചിത്രം അച്ചടിച്ചു, അങ്ങനെയാണ് ഈ കഥ ജപ്പാനിൽ പ്രചരിച്ചത്ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)[3][4]

  1. Yumoto (2005), pp. 71–88
  2. "Plague-predicting Japanese folklore creature resurfaces amid coronavirus chaos".
  3. Yumoto, Kōichi [in ജാപ്പനീസ്] (2005). Nihon genjū zusetsu 日本幻獣図説 [Japan imaginary beasts illustrated] (in ജാപ്പനീസ്). Kawaide Shobo. pp. 71–88. ISBN 978-4-309-22431-2.
  4. Iwama, Riki (5 June 2020). "Amabie no shōtai wo otte (1): sugata mita mono, shi wo nogare rareru amabiko no hakken / Fukui" アマビエの正体を追って/1 姿見た者、死を逃れられる 海彦の発見 [In pursuit of amabie's identity (1): those who've seen its likeness eludes death..]. 毎日新聞.
"https://ml.wikipedia.org/w/index.php?title=അമാബി&oldid=3903764" എന്ന താളിൽനിന്ന് ശേഖരിച്ചത്