അമസിയ
സ്തനഗ്രന്ഥിയുടെ അഭാവം
ഒന്നോ രണ്ടോ സസ്തനഗ്രന്ഥികൾ ഇല്ലാത്ത അവസ്ഥയാണ് അമസിയ (amazia).[1] എന്നാൽ ഈ ഡിസോർഡറിൽ മുലക്കണ്ണും ഏരിയോളയും നിലനിൽക്കുന്നു. ഇത് ജന്മനാ അല്ലെങ്കിൽ ഐട്രോജെനിക് ആയി സംഭവിക്കാം. സാധാരണയായി ശസ്ത്രക്രിയ നീക്കം ചെയ്യൽ കൂടാതെ/അല്ലെങ്കിൽ റേഡിയേഷൻ തെറാപ്പിയുടെ ഫലമായാണ് സംഭവിക്കുന്നത്. ബ്രെസ്റ്റ് ഇംപ്ലാന്റ് ഉപയോഗിച്ച് അമസിയ പരിഹരിക്കാം.
അമസിയ അമാസ്റ്റിയ (amastia) എന്ന ഡിസോർഡറിൽ നിന്നും വ്യത്യസ്തമാണ്. അമാസ്റ്റിയയിൽ സ്തനകലകൾ, മുലക്കണ്ണ്, ഏരിയോള എന്നിവയുടെ പൂർണ്ണമായ അഭാവമാണുള്ളത്. എന്നാൽ രണ്ട് അവസ്ഥകളും പലപ്പോഴും (തെറ്റായി) സമാനമാണെന്ന് കരുതപ്പെടുന്നു. രണ്ട് അവസ്ഥകളും വൈദ്യശാസ്ത്രപരമായി വ്യത്യസ്തമാണെങ്കിലും, "അമസിയ", "അമാസ്റ്റിയ" എന്നീ പദങ്ങൾ പലപ്പോഴും പരസ്പരം സമാനമായി ഉപയോഗിക്കാറുണ്ട്.