സിലിക്കേറ്റുകളുടേയും കാർബണിന്റേയും ഒരു കൂട്ടം രൂപപ്പെടുത്തുന്ന രാസസംയുക്തമെന്നു തോന്നാവുന്ന വസ്തുവാണ് അഭ്രം (Mica). താപ രോധകവും വൈദ്യുത രോധകവുമാണ് ഇത്. സാധാരണ ഭൂമിയിൽ പാളികളായി കണ്ടുവരുന്നു. താപരോധകമായും ഘർഷണം കുറക്കുവാനും അഭ്രം ഉപയോഗിക്കുന്നു.

മൈക്കയുള്ള ശില

ലഭ്യത തിരുത്തുക

2005-ൽ പുറത്തിറക്കിയ ബ്രിട്ടീഷ് ജിയോളജിക്കൽ സർവേയുടെ കണക്കനുസരിച്ച് ഇന്ത്യയിലാണ്‌ ലോകത്ത് ഏറ്റവുമധികം അഭ്രനിക്ഷേപം ഉള്ളത്. ചൈനയാണ്‌ അഭ്രത്തിന്റെ ഉല്പാദനത്തിൽ മുൻപിൽ നിൽക്കുന്നത്.

ഇന്ത്യയിൽ ഛോട്ടാനാഗ്പൂർ പ്രദേശത്താണ്‌ അഭ്രനിക്ഷേപം ധാരാളമായുള്ളത്. 20-ആം നൂറ്റാണ്ടിന്റെ മദ്ധ്യകാലത്ത് ലോകത്ത് ഉപയോഗിക്കുന്ന 75% അഭ്രവും ഇവിടത്തെ ഖനികളിൽ നിന്നും പ്രാകൃതരീതിയിലാണ്‌ ഖനനം ചെയ്ത് സംസ്കരിച്ചിരുന്നത്[1]‌.

അവലംബം തിരുത്തുക

  1. HILL, JOHN (1963). "2-CENTRAL INDIA". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. p. 86. {{cite book}}: Cite has empty unknown parameter: |coauthors= (help)
"https://ml.wikipedia.org/w/index.php?title=അഭ്രം&oldid=1926134" എന്ന താളിൽനിന്ന് ശേഖരിച്ചത്