അഭിരാമി

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി
(അഭിരാമി (ചലച്ചിത്രനടി) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തെക്കേ ഇന്ത്യയിലെ ഒരു പ്രമുഖ ചലച്ചിത്രനടിയാണ് അഭിരാമി. മലയാളം. തമിഴ്, തെലുങ്ക് , കന്നട എന്നീ ഭാഷാച്ചിത്രങ്ങളിൽ അഭിരാമി അഭിനയിച്ചിട്ടുണ്ട്. ഒരു ടെലിവിഷൻ അവതാരകയായി ഏഷ്യാനെറ്റ് ചാനലിലെ ടോപ് ടെൻ എന്ന പരിപാടിയിലൂടെയാണ് വെള്ളിത്തിരയിലേക്ക് അഭിരാമി കടന്നു വന്നത്. 1999 ൽ ഇറങ്ങിയ മലയാളചലച്ചിത്രമായ പത്രം എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷം ചെയ്തു. പിന്നീട് മില്ലേനിയം സ്റ്റാർസ് ഞങ്ങൾ സന്തുഷ്ടരാണ് , ശ്രദ്ധ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.

അഭിരാമി
ജനനം
ദിവ്യ ഗോപികുമാർ
ഉയരം5'7"ft

മലയാളചലച്ചിത്രത്തിലെ പ്രമുഖ നടന്മാരായ മോഹൻലാൽ, സുരേഷ് ഗോപി, ജയറാം എന്നിവരോടൊപ്പം അഭിരാമി അഭിനയിച്ചിട്ടുണ്ട്. മലയാളത്തിനു ശേഷം തമിഴിലും അഭിരാമി അഭിനയിച്ചു. പ്രഭു, ശരത് കുമാർ, അർജ്ജുൻ, എന്നീ പ്രമുഖ നടന്മാരുടെ കൂടെയും തമിഴിൽ അഭിരാമി അഭിനയിച്ചിട്ടുണ്ട്. ആദ്യത്തെ തമിഴ് ചിത്രം വാ‍നവിൽ ആയിരുന്നു. തന്റെ അഭിനയ ജീവിതത്തിലെ ഒരു പ്രധാന സിനിമയായ വീരുമാണ്ടിയിൽ പ്രമുഖ നടൻ കമലഹാസന്റെ കൂടെ അഭിരാമി അഭിനയിച്ചു. 2004 ൽ ഇറങ്ങിയ തെലുഗു ചിത്രമായ രക്ത കണ്ണിര് വളരെ ശ്രദ്ധേയമായി.[1]

ചലച്ചിത്രജീവിതം തുടങ്ങുന്നതിനു മുമ്പ് അഭിരാമി കഥാപുരുഷൻ എന്ന മലയാളം ടെലിവിഷൻ സീരിയലിലും അഭിനയിച്ചുണ്ട്. ഇതിന്റെ സംവിധാനം ശ്രീ കുമാരൻ തമ്പി ആയിരുന്നു.[2]

സ്വകാര്യ ജീവിതം

തിരുത്തുക

അഭിരാമി ജനിച്ചത് 26 ജൂലൈ, 1981 നാണ്. മാതാപിതാക്കൾ എസ്. ഗോപികുമാർ, പുഷ്പ ഗോപികുമാർ എന്നിവരാണ്. ജനനം തമിഴ് നാടിലയിരുന്നു. പക്ഷേ വളർന്നതും പഠിച്ചതും എല്ലാം തിരുവനന്തപുരത്തായിരുന്നു. തമിഴ് , മലയാളം എന്നീ ഭാഷകൾ അഭിരാമിക്ക് നല്ല വശമാണ്. സ്കൂൾ ജീവിതം ക്രൈസ്റ്റ് നഗർ ഇംഗ്ലീഷ് സ്കൂളിലും, കോളേജ് ജീവിതം മാർ ഇവാനിയോസ് കോളേജിലുമാണ് കഴിഞ്ഞത്.[അവലംബം ആവശ്യമാണ്]

അഭിനയിച്ച സിനിമകൾ

തിരുത്തുക
  • ചെപ്പാവേ ചിരുങ്ങലി (2004)
  • രക്ത കണ്ണീര് (2004)
  • വിരുമാണ്ടി (2004)
  • മിഡ്ഡിൽ ക്ലാസ് മാധവൻ (2001)..
  • വാനവിൽ (2001) ...
  • ചാർലി ചാപ്ലിൻ
  • കാർമേഘം
  • സമസ്ഥാനം
  • സമുന്തിരം
  • മേഘസന്ദേശം *
  • മേലേ വാര്യത്തെ മാലാഖക്കുട്ടികൾ (2001) ...
  • ശ്രദ്ധ (2000) ....
  • ഞങ്ങൾ സന്തുഷ്ടരാണ് (2000)
  • മിലേനിയം സ്റ്റാർസ് (2000)
  • പത്രം (1999)
  1. www.idlebrain.com
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-07-15. Retrieved 2008-10-07.
"https://ml.wikipedia.org/w/index.php?title=അഭിരാമി&oldid=3947242" എന്ന താളിൽനിന്ന് ശേഖരിച്ചത്